
എലിസബത്ത് എന്റെയാണ് ആർക്കും വിട്ടുകൊടുക്കില്ല ! വീണ്ടും ഒന്നിച്ച താരങ്ങൾക്ക് ആരാധകരുടെ കൈയ്യടി !
ബാലയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ എലിസബത്തും തമ്മിൽ വെറിപിരിഞ്ഞു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത സജീവമായിരുന്നു. ഇപ്പോഴതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വീണ്ടും ഒന്നായ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്റെ കൂളിങ് ഗ്ലാസ് ഒരാൾ വന്ന് അടിച്ച് മാറ്റി…. അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാമെന്ന്’ പറഞ്ഞാണ് ബാല ഭാര്യ എലിസബത്തിനെ വീഡിയ്ക്ക് മുമ്പിലേക്ക് കൊണ്ടുവന്നത്.
ശേഷം ഇറിവരും ചേർന്ന് തമിഴ് ഗാനത്തിന് ഡാൻസ് കളിക്കുന്നതും വിഡിയോയിൽ കാണാം. ബാല വളരെ സന്തോഷവാനായിട്ടാണ് വിഡിയോയിൽ കാണുന്നത്. ഒപ്പം നാളെ തന്റെ സിനിമ ഷെഫീക്കിന്റെ സന്തോഷം റിലീസ് ചെയ്യുകയാണെന്നും എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നും ബാല പറയുന്നുണ്ട്. വളരെ പെട്ടന്നാണ് ഇവരുടെ വീഡിയോ വൈറലായി മാറിയത്. ഇരുവരേയും പഴയ സ്നേഹത്തോടെ കാണാൻ സാധിച്ച സന്തോഷമാണ് ആരാധകർ എല്ലാവരും കമന്റിലൂടെ പങ്കുവെച്ചത്. ‘സന്തോഷമായി, ഇതാണ് ഞങ്ങൾ കാത്തിരുന്ന നിമിഷം ഇതാണ്..

ഞങ്ങളുടെ വീട്ടിലെ തന്നെ ആരൊക്കെയോ ഒന്നായ സന്തോഷം എന്നിങ്ങനെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സന്തോഷമായി, ഒരുപാട് സന്തോഷം… അവസാനം നിങ്ങൾ ഒന്നായല്ലോ, ഇനി നിങ്ങൾ പഴയത് പോലെ സന്തോഷത്തോടെ ജീവിക്കുന്നത് ഞങ്ങൾക്ക് കാണണം, ഞങ്ങൾക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എന്നിങ്ങനെ ഒരുപാട് കമന്റുകൾ ലഭിക്കുന്നുണ്ട്. ടിനി ടോം അടക്കമുള്ള താരങ്ങളും ബാലയ്ക്കും എലിസബത്തിനും ആശംസകൾ നേർന്ന് എത്തി. ആദ്യത്തെ വിവാഹ വാർഷികത്തിന് മുമ്പാണ് ഇരുവരും പിരിഞ്ഞ് താമസിക്കാൻ തുടങ്ങിയത്. ബാലയുടെ അടുത്ത് നിന്നും പോയ എലിസബത്ത് തന്റെ ഡോക്ടർ ജോലിയും യാത്രകളുമെല്ലാമായി തിരക്കിലായിരുന്നു. ഇപ്പോൾ പിണക്കങ്ങൾ മറന്ന് ഇവർ ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.
Leave a Reply