ബാലയുടെ വിവാഹം കഴിഞ്ഞു ! ഭാര്യ എലിസബത്ത് ചില്ലറക്കാരിയല്ല ! യഥാർഥ സ്നേഹത്തിന്റെ തുടക്കമെന്ന് ബാല !
നടൻ ബാല വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ വളരെ വൈറലായി മാറിയിരുന്നു. എന്നാൽ നടന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു വാർത്തകൾ സജീവമായിരുന്നു. ഇപ്പോൾ ആ വാർത്ത ശെരി വെക്കും വിധത്തിൽ ബാലതന്നെ രംഗത്ത് വന്നരിക്കുകയാണ്. നടൻ വിവാഹിതനായി അതും ആഴ്ചകൾക്ക് മുമ്പ്.
നടന്റെ ഭാര്യ ഒരു ചില്ലറകാരിയല്ല ബാലയുടെ കുടുബ സുഹ്യത്തും ഡോക്റ്റർ കൂടി ആണ് എലിസബത്ത് ഉദയൻ.ഡോക്റ്റർ എന്നതിൽ ഉപരി ഒരു ട്രോളത്തി കൂടിയാണ് എലിസബത്ത് .വലിയ സ്വീകാര്യതയും ഫാൻ ബെയ്സും ഉള്ള ആളാണ്. ബാലയുടെ കുടുബ സുഹ്യത് കൂടി ആയ എലിസബത്തും ബാലയും പരസ്പരം മനസിലാക്കി പ്രണയത്തിലൂടെയാണ് ഒന്നിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അതെ സമയം മൂന്നു ആഴ്ച്ച മുൻപ് എലിസബത്തുമായി ഉള്ള ചിത്രം ബാല പുറത്തു വിട്ടിരുന്നു. അതിൽ സിന്ദൂരവും താലിയും അണിഞ്ഞു കൊണ്ടാണ് എലിസബത് ഉള്ളത്. ഇവരുടെ വിവാഹം നേരത്തെ കഴിഞ്ഞു എന്നും ബാല പ്രധാന കഥാ പാത്രം ആയി എത്തുന്ന രജനികാന്ത് ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞു എല്ലാവരെയും ഔദോഹികമായി അറിയിക്കാനാണ് സെപ്റ്റബർ അഞ്ച് എന്നുള്ള തീയതി പുറത്തു വിട്ടത് എന്നും അന്ന് ചടങ്ങും റിസപ്‌ഷനും അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ നടത്തും എന്നും ബാലയുടെ അടുത്ത വൃത്തങ്ങൾ പറയുന്നു.
കഴിഞ്ഞ ദിവസം വധുവിനെ കുറിച്ചുള്ള സൂചന താരം വിഡിയോയിൽ കൂടി പുറത്ത് വിട്ടിരുന്നു. ബാലു എല്ലു എന്നീ പേരുകളാണ് നടന്റെ വിഡിയോയിൽ കാണിക്കുന്നത്. ട്രൂ ലൗ ബിഗിൻസ് എന്നും ബാല വിഡോയിൽ കുറിക്കുന്നുണ്ട്. കൂടാതെ വധുവിനൊപ്പം ബാഡ്മിന്റൺ കളിക്കുന്ന വിഡിയോയും താരം പങ്കുവെച്ചു. എന്നാൽ ഇത് കണ്ട ആരാധകരിൽ ചിലർ ആപ്പോഴേ പ്രതികരിച്ചിരുന്നു. ബാല നേരത്തെ ചെറിയ ഒരു ചടങ്ങിൽ വിവാഹതൻ ആയെന്നും. ഏവരെയും അറിയിച്ചുള്ള വിവാഹമാണ് അടുത്ത മാസം അഞ്ചാം തിയതി നടക്കുന്നതെന്നുമാണ് അവർ പറയുന്നത്. ആ വാർത്ത ശെരിയായിരുന്നു എന്നാണ് ഇപ്പോൾ മനസിലാകുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ബാല ലക്നോവില്‍ ആയിരുന്നു. അവിടെ വെച്ച് നടന്‍ ബാലയ്ക്ക് പരിക്കേറ്റെന്നുള്ള വാര്‍ത്ത പുറത്ത് വന്നിരുന്നു. താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതുകണ്ണിന് അടിയേല്‍ക്കുകയായിരുന്നു. വലിയ ആഘാതത്തിലുള്ള പരുക്കാനാണ് നടന് സംഭവിച്ചിരുന്നത് എന്നും അന്ന് വർത്തകളിൽ പുറത്ത് വന്നിരുന്നു. കൂടാതെ ബാലയുടെ വിവാഹ വാർത്ത പുറത്ത് വന്നയുടനെ അമൃത സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ താങ്ങായും തണലായും കൂടെ നിന്ന ആരാധകർക്ക് നന്ദി പറയുകയാണ് ബാല ആ കുറിപ്പിലൂടെ. ബാലയുടെയും അമൃതയുടെയും മകൾ അവന്തിക എന്ന പാപ്പു അമ്മ അമൃതക്കൊപ്പമാണ് താമസിക്കുന്നത്.
Leave a Reply