
ഞാന്‍ നിശ്ശബ്ദനായി ഇരിക്കുന്നതിന് അര്‍ത്ഥം പേടിച്ചിരിക്കുന്നുവെന്നല്ല ! ഭീരുക്കള്‍ ഒരുപാട് അഭിനയിക്കും ! ബാല പറയുന്നു !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം ബാലയും അമൃതയും, ബാലയുടെ രണ്ടാം വിവാഹവും ഒക്കെയാണ്. ഏറെ വർഷങ്ങളായി ബാച്ചിലർ ലൈഫ് ജീവിക്കുന്ന തനിക്ക് ഇനി ഒരു കൂട്ട് വേണമെന്ന് തോന്നുകയും, കൂടാതെ തന്റെ വീട്ടുകാർ വളരെ നിർബന്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ തന്റെ അടുത്ത കുടുമ്ബ സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ഉദയനെ ബാല വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ബാലക്കെതിരെ പല വാർത്തകളും. മോശം കമന്റുകളും ലഭിച്ചിരുന്നു.
അടുത്ത മാസം അഞ്ചിനാണ് വിവാഹം എന്ന് പറഞ്ഞിരുന്നു എങ്കിലും ഇവർ നേരത്തെ രഹസ്യമായി വിവാഹിതർ ആയിരുന്നു. ഇപ്പോൾ ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെക്കാറുണ്ട്, ഇനി അടുത്ത മാസം ഏവർക്കും വിവാഹ സൽക്കാരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നീണ്ട നാളത്തെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ബാല ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. അതിന്റെ വിഡിയോകളും ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.
കഴിഞ്ഞ ദിവസം പാവപ്പെട്ട കുട്ടിക്ക് മൊബൈല്‍ സഹായമായി നല്‍കുന്ന വീഡിയോ പങ്കുവെച്ചാണ് ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ എലിസബത്തും ബാലയ്‌ക്കൊപ്പം ഉണ്ടായിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ദൈവത്തിനു നന്ദി. ഭീരുക്കള്‍ ഒരുപാട് അഭിനയിക്കും. എന്നാല്‍ നിശബ്ദരായി ഇരിക്കുന്നവര്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ചെയ്ത് കാണിക്കുക. ഞാന്‍ നിശബ്ദനായി ഇരിക്കുന്നു എന്നതിനർദ്ധം പേടിച്ചിരിക്കുക എന്നല്ല. ജീവിതത്തിലെ യഥാര്‍ഥ യാത്ര എന്തെന്ന് ഞാന്‍ ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഞാൻ കടന്ന് പോയത് ഒരുപാട് പ്രശ്നങ്ങളിൽ കൂടിയാണ്. എന്നാല്‍ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി നിർത്തി. നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയാന്‍ ആര്‍ക്കും അവകാശമില്ല. നടന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് മോശം കമന്റുകൾ ബാലക്ക് ലഭിച്ചിരുന്നു. പരിഹാസ രൂപത്തിലുള്ള കമന്റുകളായിരുന്നു വിമര്‍ശനങ്ങളില്‍ അധികവും. ഇതേ അനുഭവം കഴിഞ്ഞ ദിവസം അമൃതക്കും ഉണ്ടായിരുന്നു.
ബാലയുടെ രണ്ടാം വിവാഹത്തിന് ശേഷം നിരവധിപേരാണ് അമൃതയെ സമാധാനിപ്പിച്ച് രംഗത്ത് വന്നതും, ഒപ്പം പരിഹസിച്ച് കളിയാക്കിയവരും സജീവമായിരുന്നു. ഇപ്പോൾ അമൃതയെ കളിയാക്കികൊണ്ടുള്ള ഒരു കമന്റിന് താരത്തിന്റെ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി’ എന്നായിരുന്നു കമന്റ്. ‘ഞാന്‍ കാത്തു സൂക്ഷിച്ച മാമ്ബഴം എന്റെ മകള്‍ ആണ് സഹോദരാ’ എന്നാണ് അമൃത നൽകിയ മറുപടി. കൂടാതെ ഓണ ദിവസം മകളെ ചേർത്ത് പിടിച്ച് അമൃത കുറിച്ച വരികളും ഏറെ ശ്രദ്ധ നേടിയിരുന്നു. എനിക്ക് ജീവിതത്തില്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. അവള്‍ എന്നെ പരിപൂര്‍ണയാക്കുന്നു. ഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവന്‍ എന്റെ കുഞ്ഞിന് വേണ്ടി മാത്രം എന്നാണ് അമൃത പറഞ്ഞിരുന്നത്.
Leave a Reply