
ആ കാര്യത്തിൽ എനിക്ക് മഞ്ജുവിനെ നല്ല സംശയമുണ്ട് ! ഇത് ക,ള്ള,ക്കളിയാണോ എന്ന് തോന്നിയിരുന്നു ! സത്യം കണ്ടെത്തണം എന്ന് ഞാൻ തീരുമാനിച്ചു !
മഞ്ജു വാര്യർ മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ്, ഇന്ന് അവർ തമിഴകത്തിനും സൂപ്പർ സ്റ്റാർ ആയി മാറിക്കൊണ്ടിരിക്കുകയാണ്, അജിത്തിനൊപ്പമുള്ള സിനിമക്ക് ശേഷം ഇപ്പോൾ നടൻ ആര്യക്ക് ഒപ്പമുള്ള സിനിമയുടെ തിരക്കിലാണ് മഞ്ജു. മലയാളത്തിൽ പുതിയ സിനിമകൾ ഒന്നും ഇപ്പോൾ അനോൺസ് ചെയ്തിട്ടില്ല. മലയാളത്തിൽ അടുപ്പിച്ച് വന്ന പരാജയങ്ങൾ ആരാധകർക്ക് നിരാശ നല്കിയിരുന്നു. അതുപോലെ തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ് ബാലാജി ശർമ്മ. അദ്ദേഹം സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്, വേറിട്ട അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ ബാലാജി ഇപ്പോൾ മൗനരാഗം എന്ന പരമ്പരയിൽ മിന്നുന്ന പ്രകടമാണ് കാഴചവെക്കുന്നത്.
സിനിമയിലും അദ്ദേഹം സജീവമാണ്. എയർഫോഴ്സിലെ ജോലി രാജിവച്ച ശേഷം അഭിയത്തിൽ സജീവമാകുക ആയിരുന്നു ബാലാജി. അദ്ദേഹം ഇപ്പോൾ നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ബാലാജിയുടെ വാക്കുകൾ ഈ ഫീൽഡിൽ വരുന്നതിന് മുമ്പ് കണ്ടിട്ടുള്ള ഒരാളാണ് മഞ്ജു വാര്യർ. ഒരു പ്രതിഭയാണ് അവർ, എത്രയോ സിനിമകളാണ് അവരുടെ പെർഫോമെൻസ് അന്തം വിട്ടു നോക്കി നിന്നിട്ടുള്ളത്. ഞാൻ ആദ്യമായി അവർക്കൊപ്പം അഭിനയിക്കുന്നത് കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ ആണ്.

മഞ്ജു എന്നെ ആദ്യമായി കണ്ട ഉടനെ ചാടി എഴുന്നേറ്റിട്ട് നമസ്കാരം സാർ എന്ന് പറഞ്ഞു. ഞാൻ അതിശയിച്ചു തിരിഞ്ഞുനോക്കി. ശെടാ ഇത് എന്നോട് തന്നെയാണോ എന്ന് ചിന്തിച്ച്. എന്നാൽ എന്നോട് തന്നെയാണ് ആ നമസ്കാരം എന്ന് മഞ്ജു പറഞ്ഞു. ശെരിക്കും ഞാൻ ഞെട്ടിപോയി. അത്രയും ഡൌൺ റ്റു എർത്ത് ആയിട്ടുള്ള ഒരു വ്യക്തിയായാണ് മഞ്ജു എന്നത് അന്നാണ് ഞാൻ മനസിലാകുന്നത്. എന്നാൽ ഇത് സത്യമാണോ, യഥാർഥത്തിൽ ഇതൊരു കള്ളക്കളിയാണോ എന്നൊന്ന് പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു, നമ്മളോട് കാണിക്കുന്ന ഈ വിനയം സിൻസിയർ ആണോ എന്ന് അറിയാൻ, അങ്ങനെ ഞാൻ അവരെ ദിവസങ്ങളോളം നിരീക്ഷിച്ചു, പക്ഷെ ആ കണ്ടെത്തൽ എന്നെ ഞെട്ടിച്ചു, ഏത് സമയത്തും മഞ്ജു അങ്ങനെ തന്നെയാണ്, അത് അവരുടെ ഉള്ളിൽ നിന്നും വരുന്നതാണ്, എപ്പോൾ ഷൂട്ടിങ് വിളിച്ചാലും നല്ല എനെർജിയോടെ നിൽക്കും.
അവരുടെ ആ അഭിനയത്തോടുള്ള പാഷൻ ഒക്കെയും നമ്മൾ ഇങ്ങനെ കണ്ടുനിന്നുപോകും. അതുപോലെ പല ആളുകളിൽ നിന്നും മനസിലാക്കിയതും അവർ വളരെ ഡൌൺ റ്റു എർത്തായ ഒരാൾ ആണെന്നാണ്. വെറുതെ പുകഴ്ത്തി പറയുന്നതല്ല, ഞാൻ കണ്ടെത്തിയ സത്യമാണ്. ഞാൻ അവരെ ബഹുമാനിച്ചു പോയി. ബഹുമാനിച്ചു പോകും അതാണ് ക്യാരക്റ്റർ എന്നും ബാലാജി പറയുന്നു.
Leave a Reply