
‘മലയാള സിനിമയുടെ സ്വന്തം ബാലണ്ണൻ’, എൻ.എൽ. ബാലകൃഷ്ണൻ ഓർമ്മയായിട്ട് എട്ട് വർഷം ! ആരും അറിയാതെപോയ അദ്ദേഹത്തിന്റെ ജീവിതം !
ചില അഭിനേതാക്കളെ നമ്മൾ അങ്ങനെ പെട്ടെന്നൊന്നും മറക്കില്ല, അവർ അരങ്ങൊഴിഞ്ഞിട്ട് പോയാലും അവശേഷിപ്പിച്ച ജീവനുള്ള കഥാപാത്രങ്ങൾ അവരെ വീണ്ടും ജീവിപ്പിക്കും. അത്തരത്തിൽ നമ്മളെ ഒരുപാട് ചിരിപ്പിച്ച ഒരു തടിയനായ നടനായിരുന്നു എൻ.എൽ. ബാലകൃഷ്ണൻ. അദ്ദേഹത്തെ സ്നേഹത്തോടെ മലയാള സിനിമ ബാലണ്ണൻ എന്ന് വിളിച്ചിരുന്നു. വീണ്ടും വീണ്ടും നമ്മൾ ഓർത്ത് ചിരിക്കും വിധം ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അദ്ദേഹം ഒരു നടൻ എന്നതിലുപരി വളരെ പ്രശസ്‌തനായ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു.
എന്നാൽ ഇത് രണ്ടും മാത്രമായിരുന്നില്ല, മോഹന്‍ലാലടക്കമുള്ള മുൻ നിര നടന്മാര്‍ സ്നേഹത്തോടെ ബഹുമാനത്തോടെ വിളിക്കുന്ന, അരവിന്ദനും ഭരതനും പത്മരാജനുമെല്ലാം സ്നേഹിക്കുകയും ബഹുമാനിക്കയും ചെയ്ത ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു അദ്ദേഹം, ഒരു അറിയപ്പെടുന്ന എഴുത്തുകാരൻ കൂടിയായിരുന്നു. സിനിമ ജീവിതം തുടങ്ങുന്നതിന് ,മുമ്പ് അദ്ദേഹം ഒരു നിശ്ചല ഫോട്ടോഗ്രഫർ ആയിരുന്നു, 1967ല്‍ കള്ളിച്ചെല്ലമ്മയില്‍ തുടങ്ങിയ ആ യാത്രയില്‍ അരവിന്ദനും ഭരതനും ജോണ്‍ എബ്രഹാമും പത്മരാജനും അടൂര്‍ ഗോപാലകൃഷ്ണനുമെല്ലാം അങ്ങനെ അന്നത്തെ പ്രമുഖരുമായെല്ലാം വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്.
നമ്മൾ പ്രേക്ഷകരെ സംബന്ധിച്ച് അദ്ദേഹം ചിരിപ്പിക്കുന്ന തടിയന്‍ മാത്രമായിരുന്നു. എന്നാണ് അതിനുമപ്പുറം സിനിമയില്‍ അദ്ദേഹം മറ്റു പലതുമായിരുന്നു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്ന് ചിത്രരചനയില്‍ ഡിപ്ലോമ നേടിയ എന്‍എല്‍ ബാലകൃഷ്ണന്‍ പത്രഫോട്ടോഗ്രഫറായി ജോലിയെടുക്കുന്നതിനിടെയാണ് സിനിമയിലെത്തുന്നത്. നിശ്ചലഛായഗ്രാഹകന്‍ എന്ന നിലയിലായിരുന്നു ആ തുടക്കം. ഹിറ്റ് സിനിമകൾ ഒപ്പം സൗഹൃദങ്ങളുടെ ഒരു ചങ്ങലയും അദ്ദേഹം കോർക്കുന്നുണ്ടായിരുന്നു.

അദ്ദേഹം അലസമട്ടില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണുമ്പോള്‍ കാണുന്നവർക്ക് സംശയം തോന്നും. പക്ഷേ ക്യാമറയില്‍ പകര്‍ത്തേണ്ട ചിത്രം ബാലന്റെ മനസ്സിന്റെ കണ്ണില്‍ നേരത്തേ പതിഞ്ഞിട്ടുണ്ടാവും. നടി നടന്മാരെ വിളിച്ച് നേരെ നിർത്തിയുള്ള ഫോട്ടോകളിൽ നിന്നും ചിത്രീകരണത്തിനിടെ പകർത്തുന്ന പുതുമയുള്ള ചിത്രങ്ങൾക്ക് തുടക്കം കുറിച്ചത് ബാലണ്ണനാണ്. ഇപ്പോഴും ജീവൻ തുടിക്കുന്ന മുന്നൂറോളം സിനിമകളുടെ നിശ്ചലഛായഗ്രഹണം അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
ശേഷം ഏവരുടെയും നിർബന്ധത്തിന് വഴങ്ങി അദ്ദേഹം ക്യാമറക്ക് മുന്നിൽ വന്നു, 1986ല്‍ പുറത്തിറങ്ങിയ രാജീവ് അഞ്ചലിന്റെ അമ്മാനം കിളിയായിരുന്നു ആദ്യത്ത പ്രധാന ചിത്രം. ശേഷം നൂറ്റമ്പതിലേറെ സിനിമകള്‍. വലിയൊരു ശരീരത്തിന്റെയെന്ന പോലെ വലിയൊരു കലാപാരമ്പര്യത്തിന്റെ, കലാനുഭവങ്ങളുടെ കൂടി ഉടമയായിരുന്നു എന്‍എല്‍ ബാലകൃഷ്ണന്‍. മോഹന്‍ലാലിനോടൊപ്പം പാതിരാത്രി കല്‍ക്കത്തയിലെ ഹൗറ ബ്രിഡ്ജില്‍ നിന്ന് താഴെ ഗംഗയിലേക്ക് മൂ,ത്ര മൊഴിച്ചത് ഒക്കെ അദ്ദേഹം എപ്പോഴും പറഞ്ഞ് രസിക്കാറുണ്ടായിരുന്നു.
പക്ഷെ മ,ദ്യം കൊണ്ടും, സൗഹൃദം കൊണ്ടും, കല കൊണ്ടും ജീവിതം ആഘോഷമാക്കിയ ബാലണ്ണൻറെ അവസാന കാലം ഒരുപാട് ദുരിതപൂർണമായിരുന്നു, പ്രമേഹവും അതിനൊപ്പം കാൻസറും ബാധിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏവരെയും ഒരുപാട് വേദനിപ്പിച്ചിരുന്നു. അതിലും കൂടുതൽ വിഷമിപ്പിച്ചത് അവസാന കാലഘട്ടത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും പോലും അദ്ദേഹം സഹായം തേടുകയാണെന്ന വാര്‍ത്ത ആയിരുന്നു. 2014 ഡിസംബർ 25 ന്, തന്റെ എഴുപത്തിരണ്ടാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു… പ്രണാമം…..
Leave a Reply