ദുരിതം നിറഞ്ഞ ജീവിതം ! അമ്മ തരുന്ന കൈനീട്ടമാണ് ആകെ വരുമാനം ! ആ സ്വപ്‌നം സഭലമാകുന്നു ! കയ്യടിച്ച് ആരാധകർ !

സിനിമ എന്ന മായിക ലോകത്ത് ഒന്നും നേടാൻ കഴിയാതെ അഴലുള്ള ഒരുപാട് ജീവിതങ്ങൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്, അത്തരത്തിൽ നായികയായി തുടക്കം കുറിച്ച അഭിനേത്രിയായിരുന്നു ബീന കുമ്പളങ്ങി. പത്മരാജൻ സംവിധനം ചെയ്ത കള്ളൻ പവിത്രൻ എന്ന ചിത്രത്തിലെ നായികയായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്. പക്ഷെ പിന്നീട് അതെ രീതിയിൽ സിനിമയിൽ നിലനിൽക്കാൻ ബീനക്ക് കഴിഞ്ഞിരിരുന്നില്ല. നമ്മൾ ഇപ്പോഴും ബീന എന്ന അഭിനേഹരിയെ ഓർക്കുന്നത് കല്യാണരാമനിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെയാണ്.

100 ൽ അതികം സിനിമയിൽ അഭിനയിച്ച ബീന വളരെ പെട്ടന്ന് സിനിമ രംഗത്തുനിന്നും അപ്രത്യക്ഷ ആക്കുകയായിരുന്നു. നടിയുടെ 36 മത്തെ വയസിലാണ് സാബുവുമായി വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നു, ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോഴാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പക്ഷെ വിധി ബീനയെ അവിടെയും പരീക്ഷിച്ചു, താമസിച്ചിരുന്ന വാടകവീടിന്റെ മുകള്‍നിലയില്‍ നിന്നും വീണായിരുന്നു ഭര്‍ത്താവ് മരിച്ചത്. ഭര്‍ത്താവ് മരിച്ചതോടെ ബീന ഒറ്റയ്ക്കാവുകയായിരുന്നു. വര്‍ഷങ്ങളായി വിവിധ സ്ഥലങ്ങളിലായി വാടകവീടുകളില്‍ കഴിഞ്ഞ് വരികയായിരുന്നു ബീന.

അമ്മ നൽകുന്ന കൈനീട്ടമാണ് ആകെയുള്ള വരുമാനം. ഇത് മരുന്നിന് പോലും  തികയുമായിരുന്നില്ലെന്ന് ബീന പറഞ്ഞിരുന്നു.  ഭർത്താവ് സാബുവിന്റെ അപ്രതീക്ഷിത വേർപാട് ബീനയെ തകർത്തു, ഇനി എന്ത് എങ്ങനെ എം മുന്നോട്ട് എന്ന ചിന്ത മാത്രമായിരുന്നു മനസിൽ. പിന്നീട് സഹോദരങ്ങൾക്കൊപ്പം താമസിച്ച ബീനയുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം സ്വാന്തമായൊരു വീട് എന്നതായിരുന്നു. ബീനയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞ് ഇടവേള ബാബുവാണ് സാധ്യവുമായി എത്തിയത്.

ശേഷം ബീനയോട് പറഞ്ഞിരുന്നു വീട് പണിയാനുള്ള സ്ഥലം കണ്ടുവെച്ചോളു, വീട് വെച്ചുതരാനുള്ള കാര്യങ്ങൾ നോക്കാം എന്നായിരുന്നു. ശേഷം കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്തവരെ കണ്ടെത്തി വീട് പണിത് നല്‍കുന്ന അമ്മയുടെ പരിപാടിയാണ് അക്ഷരവീട്. ഈ പദ്ധതി പ്രകാരം ആദ്യ വീട് ജമീല മാലികിനായിരുന്നു. അമ്മയുടെ സ്‌നേഹവീട് രണ്ടാമതായി നല്‍കുന്നത് ബീന കുമ്പളങ്ങിക്കാണ്. അവര്‍ അര്‍ഹിക്കുന്ന ആദരമാണ് ഇത്, അല്ലാതെ ഔദാര്യമല്ല, അങ്ങനെ കാണരുതെന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. അമ്മയുടെ അങ്കണത്തില്‍ വെച്ച് ഈ പുണ്യ പ്രവർത്തി നടത്താനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ഇപ്പോൾ തനറെ സ്വപ്നം സഫലമായ സന്തോഷത്തിലാണ് ബീന, ആദ്യ സിനിമയിൽ മുണ്ടും ബ്ലൗസു,മായിരുന്നു വേഷം, പിന്നെ വരുണതേലം അത്തരത്തിലുള്ള കാധ്യപത്രങ്ങൾ ആയിരുന്നു. നല്ല റോളാണെന്ന് പറഞ്ഞാണ് വിളിക്കുന്നതെങ്കിലും പിന്നീട് ചെയ്ത് തുടങ്ങുമ്പോഴാണ് ചെറിയ വേഷമാണെന്ന് മനസ്സിലാക്കുന്നത്. പിന്നീട് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ തുടങ്ങി എന്താണ് റോൾ എന്നുപോലും തിരക്കിയിരുന്നില്ല, പിന്നെ കുറെ കഴിഞ്ഞപ്പോൾ അതും ഇല്ലാതെയായി. അവസരങ്ങൾ  ഒന്നും ലഭിക്കാതെയായതോടെയാണ് അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു ബീന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *