“വേണോ നമുക്ക് സ്ത്രീകൾക്ക് വിവാഹം” ! ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത് ! ഭാമ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു !

മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് ഭാമ, നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ ഭാമ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായിരുന്നു. 2020 ലാണ് ഭാമ അരുണുമായി വിവാഹിതയായത്. ദുബായിൽ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുൺ മയുടെ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്തതായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഭാമയുടേത്.

ഇവർക്ക് ഗൗരി എന്നൊരു  മകളുമുണ്ട്, എന്നാൽ മകളുടെ ആദ്യത്തെ പിറന്നാളിന് ശേഷം ഭാമ സമൂഹ മാധ്യമങ്ങളിൽ നിന്ന് അരുണിന്റെ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്യുകയും, ഭാമ അരുൺ എന്ന തന്റെ പേരിൽ നിന്നും അരുണിനെ മാറ്റുകയും ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ പല വാർത്തകളും ഉണ്ടായിരുന്നു, ഇതോടെ താരത്തിന്റെ ആരാധകര്‍ അടക്കം വേര്‍പിരിഞ്ഞോ എന്ന സംശയങ്ങളുമായി എത്തിയിരുന്നു. ഡിവോഴ്‌സ് ആയി എന്ന വാര്‍ത്തകള്‍ എത്തിയപ്പോഴും നടി പ്രതികരിച്ചിരുന്നില്ല.

എന്നാൽ അടുത്തിടെ താനൊരു സിംഗിൾ മദർ ആണെന്ന് തുറന്ന് പറഞ്ഞിരുന്നു, എന്നാൽ ഇപ്പോഴിതാ ഭാമ പങ്കുവെച്ച കുറിപ്പാണ് വളരെ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഭാമ കുറിപ്പ് പങ്കുവെച്ചത്, ആ വാക്കുകൾ ഇങ്ങനെ, ‘വേണോ നമുക്ക് സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നു പോലും അറിയാതെ. ജീവന്‍ എടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും ഇത്രയും വേഗം” എന്നാണ് സ്‌റ്റോറിയായി ഭാമ കുറിച്ചിരിക്കുന്നത്. ഭാമയുടെ കുറിപ്പുകള്‍ക്ക് പിന്നിലെ കാര്യകാരണങ്ങള്‍ എന്താണെന്നാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച..

ഇതിന് മുമ്പ് ഭാമ പറഞ്ഞ വാക്കുകൾ ഇങ്ങനെ, “ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി” എന്നാണ് ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *