
ഒടുവിൽ വിവാഹ മോചന വാർത്തകൾക്ക് മറുപടി നൽകി ഭാമ ! വിവാഹബന്ധം വേർപിരിഞ്ഞെന്ന വാർത്ത പ്രചരിപ്പിച്ചവർക്ക് ഇതിലും നല്ല മറുപടി വേറെയില്ല !
നിവേദ്യം എന്ന ഒരൊറ്റ സിനിമയിലാണ് കൂടി മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. തന്റെ കരിയറിൽ അങ്ങനെ പറയത്തക്ക വിജയ ചിത്രങ്ങൾ ഒന്നും തന്നെ ഇല്ലങ്കിലും നിവേദ്യം എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ് ഭാമയെ മലയാളികൾ എന്നും ഓർത്തിരിക്കാൻ. 2020 ലാണ് ഭാമ അരുണുമായി വിവാഹിതയായത്. ദുബായിൽ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുൺ മയുടെ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്തതായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഭാമയുടേത്. എന്നാൽ കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു.
അതുകൂടാതെ അത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ ഉയർന്ന് വന്ന സന്ദർഭത്തിൽ ഭാമ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഭാമ അരുൺ എന്ന പേര് മാറ്റി ഭാമ എന്നാക്കിയതും, കൂടാതെ അക്കൗണ്ടിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുക ആയിരുന്നു. ഇതോടെ ഭാമ അരുണുമായി വേർപിരിഞ്ഞു എന്ന് ആരാധകർ ഉറപ്പിച്ചു. ഈ വാർത്തകൾ ചൂടുപിടിച്ച സമയത്ത് ഭാമയുടെ ഭർത്താവ് അരുൺ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ, വേഗം തിരിച്ചു വാ’ എന്നായിരുന്നു അരുണ്‍ കുറിച്ചത്.

ചോദ്യങ്ങൾ പല രീതിയിലും ഭാമ നേരിട്ടിരുന്നു എങ്കിലും അതിനൊന്നും താരം മറുപടി നല്കയിരുന്നില്ല. ഇപ്പോഴിതാ അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ വീണ്ടും ഭാമയുടെ പ്രൊഫൈലിൽ എത്തിച്ചാണ് ഗോസിപ്പുകൾ ഇറക്കിയ ആളുകൾക്ക് ഒരു കലക്കൻ മറുപടി ഭാമ നൽകിയത്. ഭാമയും അരുണും ഒപ്പം മകൾ ഗൗരിക്കും ഒപ്പമുള്ള രണ്ടു ചിത്രങ്ങളാണ് ഭാമ തന്റെ ഇൻസ്റ്റയിൽ വീണ്ടും പങ്കുവെച്ചത്. ഇതോടെ വിവാഹ മോചിതയായി എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഭാമ നൽകിയിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും മക്കളുമൊത്ത് നിങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും ആരാധകർ പറയുന്നു.
ഒരു നടി എന്നതിലുപരി സ്വന്തമായി ഒരു ബിസിനെസ്സ് സംരംഭത്തിലേക്കും എത്തുകയുണ്ടായി. ഒരു മില്യൺ ഫോളോവേഴ്‌സാണ് ഭാമയ്ക്ക് ഇൻസ്റ്റയിൽ മാത്രം ഉള്ളത്. കൂടാതെ യുട്യൂബ് ചാനൽ വഴിയും ഭാമ ശ്രദ്ധ നേടിയിരുന്നു.
Leave a Reply