
നല്ല സ്ത്രീ എന്താണെന്ന് പുരുഷനോട് ചോദിച്ചാൽ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ പറയും..! ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത്, ഭാമ
നിവേദ്യം എന്ന മലയാള സിനിമയിൽ കൂടി ഏവർക്കും പ്രിയങ്കരിയായ അഭിനേത്രിയാണ് ഭാമ. പറയത്തക്ക വലിയ ഹിറ്റുകൾ ഒന്നും കരിയറിൽ സംഭവിച്ചിട്ടില്ലങ്കിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായിരുന്നു. 2020 ലാണ് ഭാമ അരുണുമായി വിവാഹിതയായത്. ദുബായിൽ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുൺ മയുടെ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്തതായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഭാമയുടേത്.
ഭമാക്കും അരുണിനും ഗൗരി എന്നൊരു മകളുമുണ്ട്, എന്നാൽ മകളുടെ ആദ്യത്തെ പിറന്നാളിന് ശേഷം ഭാമ സമൂഹ മാധ്യമങ്ങളിൽ നിന്ന് അരുണിന്റെ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്യുകയും, ഭാമ അരുൺ എന്ന തന്റെ പേരിൽ നിന്നും അരുണിനെ മാറ്റുകയും ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ പല വാർത്തകളും ഉണ്ടായിരുന്നു, ഇതോടെ താരത്തിന്റെ ആരാധകര്‍ അടക്കം വേര്‍പിരിഞ്ഞോ എന്ന സംശയങ്ങളുമായി എത്തിയിരുന്നു. ഡിവോഴ്‌സ് ആയി എന്ന വാര്‍ത്തകള്‍ എത്തിയപ്പോഴും നടി പ്രതികരിച്ചിരുന്നില്ല.

അടുത്തിടെ താനൊരു സിംഗിൾ മദർ ആണെന്ന് തുറന്ന് പറഞ്ഞിരുന്നു, കൂടാതെ കുടുംബ ബന്ധങ്ങളെ കുറിച്ച് മിക്കപ്പോഴും ഭാമ സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെക്കാറുണ്ട്, അതെല്ലാം വളരെയധികം ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ഭാമ സോഷ്യൽ മീഡിയയിൽ പങ്കിട്ട സ്റ്റോറി ചർച്ചയാകുന്നു. നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാമെന്നായിരുന്നു, എന്നാണ് ഭാമയുടെ സ്റ്റോറിയിലെ വാക്കുകൾ. ഒപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജികളും ഉണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തിൽ നിന്നും നിരവധി കയ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് നടി പങ്കുവെക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്.
അതുപോലെ അടുത്തിടെ വേണോ നമുക്ക് സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നു പോലും അറിയാതെ. ജീവന്‍ എടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും ഇത്രയും വേഗം.. എന്ന് പറഞ്ഞുകൊണ്ട് ഭാമ പങ്കുവെച്ച പോസ്റ്റ് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഭാമ ഇന്ന് ഒരു വസ്ത്ര വ്യാപാര സ്ഥാപനം കൂടി നടത്തുന്നുണ്ട്.
Leave a Reply