
ഭാമയുടെ ജീവിതത്തിൽ സംഭവിച്ചത്, വിവാഹ ബന്ധം വേർപെടുത്തിയോ എന്ന് ആരാധകർ ! അരുണിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് താരം !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഭാമ. ഒരുപാട് ചിത്രങ്ങൾ ഒന്നും ഭാമ ചെയ്തിരുന്നില്ല എങ്കിലും ചെയ്ത് ചിത്രങ്ങൾ ശ്രദ്ധ നേടിയവ ആയിരുന്നു. ആദ്യ ചിത്രമായ നിവേദ്യം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രമാണ്. വിവാഹിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമായ ഭാവ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ആളാണ്. 2020 ലാണ് ദുബായിൽ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുണിനെ ഭാമ വിവാഹം കഴിച്ചത്. ഇവരുടെ കുടുംബ സുഹൃത്തായിരുന്നു അരുൺ.
ശേഷം ഭർഭിണി ആയിരുന്നു എങ്കിലും കുഞ്ഞ് ജനിച്ച ശേഷമാണ് ഭാമ ആ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. 2021 മാര്‍ച്ച് 21 നാണ് ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകളുടെ ഒന്നാം പിറന്നാൾ ദിനമാണ് ഭാമ മകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. മറ്റു ചിലർ തുടക്കം മുതൽ ഓരോന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ആരാധകരെ വെറുപ്പിക്കാറുണ്ട്, അങ്ങനെയൊന്നും ചെയ്യാതെ തങ്ങളുടെ സ്വകാര്യ സന്തോഷത്തെ അങ്ങനെ തന്നെ സ്വകാര്യമായി വെച്ച ഭമാക്കും അരുണിനും ഒരായിരം ആശംസകൾ എന്നായിരുന്നു അന്ന് ആരാധകർ ഭാമയെ അഭിനന്ദിച്ച് പറഞ്ഞിരുന്നത്.

സിനിമയിൽ സജീവമല്ല എങ്കിലും പൊതുപരിപാടികളിൽ ഭാമ സജീവമാണ്. എന്നാൽ ഇപ്പോഴതാ ആരാധകരെ ഏറെ നിരാശരാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നത്. ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന രീതിയിലാണ് വാർത്തകൾ. കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഭാമ അരുണുമായി വേർപിരിഞ്ഞാണോ താമസം. ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല. കഴിഞ്ഞ ദിവസം നടിയുടെ പ്രൊഫൈലിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ആക്കിയതിനെക്കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.
എന്നാൽ ഭാമ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല, എന്തുതന്നെയായാലും ഭാമയെ ഉപദേശിച്ചതും ആരാധകർ യെത്തുന്നുണ്ട്. വിവാഹ മോചനം ഒന്നിനും ഒരു പരിഹാരമല്ലന്നും ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ അത് പറഞ്ഞ് പരിഹരിക്കണം എന്നുമാണ് വാർത്തകൾക്ക് ലഭിക്കുന്ന കമന്റുകൾ. അരുണിനെ കാണാൻ നടൻ വിക്രമിനെ പോലെ ഉണ്ട് നിങ്ങൾ നല്ല ജോഡികൾ ആണെന്നും മറ്റുചില കമന്റുകൾ… എന്നാൽ അതെ സമയം നടിയെ ആക്രമിച്ച കേസിൽ ഭാമ മൊഴിമാറ്റി പറഞ്ഞതും ശേഷം മാസങ്ങൾക്ക് മുമ്പ് ഭാമ ആത്മഹത്യക്ക് ശ്രമിച്ചു എന്ന രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താൻ കഴിച്ച ഗുളിക മാറിപോയതാണ് ബോധരഹിതയാകാൻ കാരണമെന്നും ഭാമ തുറന്ന് പറഞ്ഞിരുന്നു…
Leave a Reply