മോഹൻലാലിനെ നായകനാക്കി ചെയ്ത ആ സിനിമ ഒരു തെറ്റായി പോയെന്ന് അപ്പോഴാണ് മനസിലായത് ! ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണ് എനിക്ക് ഉണ്ടായത് ! സിദ്ദിഖ് !

മലയാള സിനിമ ലോകത്തിന് ഏറെ വിജയ ചിത്രങ്ങൾ സമ്മാനിച്ച മികച്ച സംവിധായകനാണ് സിദ്ദിഖ്. ഒരു സമയത്ത് സിദ്ദിഖ് ലാൽ കൂട്ടുകെട്ട് മലയാള സിനിമയുടെ ഹരമായിരുന്നു. ഇപ്പോഴും സിനിമ രംഗത്ത് സജീവമായ സിദ്ദിഖ് അടുത്തിടെ സഫാരി ചാനലിൽ തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെ അദ്ദേഹം പറയവേ തന്റെ കരിയറിലെ തന്നെ ഏറ്റവും പരാജയമായ ചിത്രത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അത്തരത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, 2020ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായിരുന്നു ‘ബിഗ് ബ്രദർ’. സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയ പരാജയമായിരുന്നു. അതിന്റെ കാരണവും ഇപ്പോൾ അദ്ദേഹം തന്നെ പറയുകയാണ്, സിനിമയുടെ ഹിന്ദി വേര്‍ഷന് നല്ല അഭിപ്രായം ലഭിച്ചപ്പോഴാണ് മലയാളത്തിൽ ഈ സിനിമ പരാജയപ്പെടാനുള്ള  കാരണം മനസിലായത് എന്നും അദ്ദേഹം പറയുന്നു.

വളരെ പുതുമയുള്ള കഥയായിരുന്നു, സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ ലാലിനും വളരെ ഇഷ്ടമായിരുന്നു. പക്ഷെ എന്റെ സിനിമ ജീവിതത്തിൽ  തന്നെ ഏറ്റവും വലിയ പരാജയമായി ആ ചിത്രം മാറി. എന്റെ നിർമ്മാണ കമ്പനിക്ക് തന്നെ വലിയ രീതിയിൽ സാമ്പത്തിക നഷ്ടം വരെയുണ്ടായ സിനിമയാണ്. എന്താണ് ഈ സിനിമയ്ക്ക് സംഭവിച്ചതെന്ന് പിന്നീട് താന്‍ പരിശോധിച്ചു. അങ്ങനെ ഇ ചിത്രം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തത് റിലീസ് ചെയ്തപ്പോൾ അവിടെയുള്ളവര്‍ക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു. യൂട്യൂബില്‍ കണ്ട് അഭിനന്ദനം പറഞ്ഞു. അപ്പോഴാണ് തനിക്ക് സിനിമയുടെ യഥാര്‍ത്ഥ പോരായ്മ മനസ്സിലായത്.

ഈ കഥ പൂർണ്ണമായും കേരളത്തിലാണ് നടന്നത് എന്നാണ് മലയാളി പ്രേക്ഷകർ കരുതിയത്   എന്നാൽ  ശെരിക്കും ഈ കഥ നടക്കുന്നത് ബംഗ്ലൂരില്‍ ആണ്. പക്ഷെ ഷൂട്ട് ചെയ്തത് ഭൂരിഭാഗവും കേരളത്തിലാണ്. ഇത് കേരളത്തിന് പുറത്ത് നടക്കുന്ന കഥയാണെന്ന് ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാതായി. ഒരു അവിശ്വസനീയത കഥയില്‍ ഉടനീളം വന്നു. മുഴുവനും കര്‍ണാടകയില്‍ തന്നെ ഷൂട്ട് ചെയ്യണമായിരുന്നു. അങ്ങനെ ഒരു വലിയ മിസ്റ്റേക്ക് സംഭവിച്ചു, അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ അതൊരു പരാജയ ചിത്രമാവില്ലായിരുന്നു. കാരണം അത്യാവശ്യം എല്ലാ ചേരുവകളും ഉള്ള സിനിമയായിരുന്നു. കുറച്ചു കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ സാമ്പത്തിക നഷ്ടം വരുത്തുന്ന സിനിമ ആവില്ലായിരുന്നു എന്നും സിദ്ദിഖ് പറയുന്നു. കരുതിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *