
ആരെങ്കിലും വിഷമിപ്പിച്ചാൽ എനിക്ക് അറിയാവുന്ന മോഹൻലാൽ പിന്നെ അയാളോട് പെരുമാറുന്നത് ഇങ്ങനെ ആയിരിക്കും ! പക്ഷെ മമ്മൂക്ക അങ്ങനെ അല്ല ! ബിജു പപ്പന് പറയുന്നു !
താര രാജാക്കന്മാരെ കുറിച്ച് എല്ലാവർക്കും പല അഭിപ്രായങ്ങളാണ്. ഇന്നും തങ്ങളുടെ താര സിംഹാസനം അതുപോലെ കാത്ത് സൂക്ഷിക്കുന്ന മോഹൻലാലും മമ്മൂട്ടിയും മലയാളികളുടെ അഭിമാനം കൂടിയാണ്, പലപ്പോഴും ഇവരെ കുറിച്ച് സുഹൃത്തുക്കളും ഷാ പ്രവർത്തകരും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടൻ ബിജു പപ്പൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ബിജു പപ്പൻ സിനിമ രംഗത്തെ സജീവ സാന്നിധ്യമാണ്.
വില്ലൻ വേഷങ്ങളിലാണ് അദ്ദേഹം കൂടുതലും അഭിനയിച്ചിരിക്കുന്നത്. അതുപോലെ മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബിജു പപ്പൻ ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞിട്ടുള്ള ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ലാലേട്ടന് ഒരാളെയും വിഷമിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തെ മനപൂര്‍വം വിഷമിപ്പിച്ചാല്‍ ആ സമയം ഒന്നും പറയില്ലെങ്കില്‍ പോലും എനിക്ക് അറിയാവുന്ന മോഹന്‍ലാലിന് പിന്നെ അയാളുമായുള്ള സഹകരണം വളരെ കുറവായിരിക്കും. ആരെങ്കിലും തന്നെ വിഷമിപ്പിച്ച ആളെ പറ്റി ലാലേട്ടനോട് ചോദിച്ചാല്‍ പോലും ‘എനിക്ക് അറിയാലോ നല്ല മനുഷ്യനാണ്’ എന്ന് മാത്രമേ പറയുകയുമുള്ളു.

പക്ഷെ മമ്മൂക്ക അങ്ങനെ അല്ല, അദ്ദേഹത്തിന് അങ്ങനെ ആരോടും സ്ഥിരമായി ഒരു പിണക്കമില്ല. ഒരാളോട് പിണങ്ങി മൂന്ന് മാസം കഴിഞ്ഞ് അവന് വല്ല സെന്റി ട്രാക്കുമായി വന്നാല്‍ മമ്മൂക്ക കോംപ്രമൈസാവും, ഒന്നും മനസ്സിൽ വെച്ചേക്കുന്ന സ്വഭാവം ഇല്ല എന്നും ബിജു പപ്പന് പറയുന്നു. അതുപോലെ തന്നെ പുതിയ മലയാളം സിനിമകളെ മനപൂര്‍വം നെഗറ്റീവ് അഭിപ്രായം പറയുന്നവര്‍ തകര്‍ക്കുന്നത് ഒരുപാട് ആളുകളുടെ കഷ്ടപാടാണെന്നും ബിജു പപ്പന് അഭിമുഖത്തില്‍ പറയുന്നുണ്ട്.
അതുപോലെ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ബൈജു എഴുപുന്ന പറഞ്ഞിരുന്നതും ഈ അവസരത്തിൽ ശ്രദ്ധ നേടുകയാണ്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും. എന്നാല്‍ ആ സെക്കന്റില്‍ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെ ഒരു ഫീലാണ്, എന്നാൽ ലാലേട്ടന് ഇതില്‍ നിന്നും വ്യത്യസ്തനാണ്.
അദ്ദേഹം ചിലപ്പോൾ സീ,രിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല. കീ,ര്ത്തിചക്രയിലൊക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ 45 ദിവസത്തോളം ഒരുമിച്ചാണ്. ആറാട്ടിലും അങ്ങനെ തന്നെ. ഇതാണോ ലാലേട്ടന് എന്ന് നമുക്ക് തോന്നിപ്പോകും. താന്‍ മോഹന്‍ലാല്‍ എന്ന വലിയ നടനാണെന്നും തനിക്ക് ഇത്രയും ഫാന്‍സുണ്ടെന്നും ലോകം മുഴുവന്‍ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ല എന്നും ബൈജു പറയുന്നു.
Leave a Reply