
പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്ന് ! അനിൽ ആന്റണി പോയി, പത്മജ പോകുന്നു, നാളെ ആരെന്ന് പറയാനാവില്ല ! പരിഹസിച്ച് നേതാക്കൾ !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പദ്മജ വേണുഗോപാൽ ബിജെപി യിൽ ചേർന്നു എന്നത്. ആദ്യം ഈ ആരോപണം പദ്മജ നിഷേധിച്ചു എങ്കിലും പിന്നീടത് സത്യമാണ് എന്ന് പറയുകയായിരുന്നു. ഇപ്പോഴിതാ പദ്മജയുടെ ഈ തീരുമാനത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാർട്ടി നേതാക്കൾ. പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണൽ പദ്മജ ബിജെപിയിൽ ചേരുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നൽകിയതാണ്. ഇഡി പദ്മജയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് പദ്മജ ബിജെപിയിൽ പോകുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
അതുപോലെ പരിഹാസ കമന്റുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു. കേരളത്തിൽ രണ്ടക്ക നമ്പർ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബിജെപി ജയിക്കില്ല, പകരം ജയിച്ചുവരുന്ന കോൺഗ്രസുകാർ ബിജെപിയിൽ പോകുകയാണ് ഉണ്ടാവുകയെന്നും, എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ പോയി. കെ കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരെന്ന് പറയാനാവില്ല. ഇതിനെല്ലാം കാരണം കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിയിലേക്ക് ചേരാൻ ഒരു കോൺഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നാൽ എന്താണവസ്ഥ.. വടകരയിൽ ഇടത് മുന്നണി വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ അവിടെത്തന്നെ നിൽക്കുമോ എന്നത് വോട്ടർമാർ ചിന്തിക്കുമെന്നും കൂടി എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം പാർട്ടിയിൽ തനിക്ക് അർഹമായ സ്ഥാനം നല്കിയിരുന്നില്ലെന്നും, അവഗണയാണ് നേരിട്ടിരുന്നത് എന്നും പദ്മജ പറയുമ്പോൾ, കോൺഗ്രസ് നേതൃത്വം അത് പാടെ നിഷേധിക്കുകയായിരുന്നു.

പാർട്ടി പറയുന്നത് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തള്ളിയാണ് പദ്മജയുടെ ബിജെപി പ്രവേശനം. പദ്‌മജക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നാണ് സംഭവത്തിൽ സംസ്ഥാന നേതൃത്വം പറയുന്നത്. മത്സരിക്കാൻ നൽകിയത് വിജയം ഉറപ്പായിരുന്ന സീറ്റുകളായിരുന്നുവെന്നും പാർട്ടിയിലും എന്നും മുന്തിയ സ്ഥാനങ്ങൾ നൽകിയിരുന്നുവെന്നും നേതൃത്വം വിശദീകരിക്കുന്നു. ഏതായാലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സാഹചര്യത്തിൽ ഇത് കോൺഗ്രസ് പാർട്ടിക്ക് വലിയ വെല്ലുവിളി ആകുമെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Leave a Reply