സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ്, അതില്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പച്ചയ്ക്ക് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോര ! ബിനീഷ് കോടിയേരി

ഇന്ന് എല്ലാവരുടെയും സംസാര വിഷയം ‘എമ്പുരാന്‍’ സിനിമയും അതിനെ കുറിച്ച് നടക്കുന്ന ചർച്ചകളുമാണ്, സിനിമക്ക് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു വിഭാഗം ആളുകൾ ചിത്രത്തെ വർഗീയവത്കരിച്ച് മനപ്പൂർവം സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. സിനിമയ്ക്ക് ലഭിച്ച ഗംഭീര പ്രതികരണങ്ങള്‍ക്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് എത്തിയ പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ‘എല്ലാവര്‍ക്കും നന്ദി’ എന്ന പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. എന്നാല്‍ കമന്റ് ബോക്‌സില്‍ കടുത്ത വിമര്‍ശനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനോടൊപ്പം ഇപ്പോഴിതാ ബിനീഷ് കോടിയേരി പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ‘എമ്പുരാന്‍’ സിനിമയുടെ പ്രമേയത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയം പറയാന്‍ ചില്ലറ ധൈര്യം പോരെന്ന് നടന്‍ ബിനീഷ് കോടിയേരി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയായി സിനിമയില്‍ കാണിച്ച ചില കാര്യങ്ങള്‍ പച്ചയ്ക്കാണ് പറയുന്നതെന്നും അതിന് ധൈര്യം കാണിച്ച എമ്പുരാന്റെ അണിയറക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ബിനീഷ് കുറിപ്പ്.

കുറിപ്പിന്ന്റെ പൂർണ്ണ രൂപമിങ്ങനെ, ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബജറ്റ് പടം സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പച്ചയ്ക്ക് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍” എന്നാണ് ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

സിനിമയുടെ മികച്ച പ്രതികരണങ്ങൾക്ക് നന്ദി പറഞ്ഞു പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ ഇങ്ങനെ, ഹിന്ദുക്കളെ ശരിക്കും #$* സിനിമ. പോപ്പുലര്‍ഫ്രണ്ടിന് വേണ്ടി പിടിച്ച സിനിമ. ഗുജറാത്തില്‍ ട്രെയിന്‍ താനേ കത്തിയതല്ല കത്തിച്ച സുടാപ്പികള്‍ ജയിലിലുണ്ട്. അന്ന് വെന്തു മരിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവരോട് നീതികാണിക്കാതെ തീവ്രവാദികളെ വെളുപ്പിക്കാന്‍ ശ്രമിക്കുന്ന നുണകളും അസത്യങ്ങളും നിറഞ്ഞ ഹിന്ദു വിരുദ്ധ സിനിമ.

നീ നിന്റെ, തനി ഗുണം, കാണിച്ചു, അല്ലെ. ഇതെങ്ങനെ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചു എന്നാണ് അറിയേണ്ടത്”, ”പടം കാണാത്തവര്‍ ആണ് താങ്ക്‌സ് പറയേണ്ടത് കണ്ടവര്‍ പച്ച തെറി ആണ് അണ്ണനെ പറയുന്നത് 3rd കൂടി ഇറക്കി വിട് അണ്ണാ മോഹന്‍ലാല്‍ ഫാന്‍സിന് ഇതിലും വലിയ ശിക്ഷ ഇല്ല” എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍. സിനിമയ്‌ക്കെതിരെ വിദ്വേഷ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *