“കേവലം 29 രൂപ നിരക്കിൽ ഭാരത് അരി” ഇപ്പോൾ വിപണിയിൽ ! സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ ! കൃഷ്ണകുമാർ !

ഇപ്പോൾ കേരളമെങ്ങും സംസാര വിഷയം ‘ഭാരത്  അരി’ യാണ്. പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ രംഗത്ത് കൊണ്ടുവന്ന ഒരു പുതിയ നീക്കമാണ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഭാരത് അരി. ഒരു കിലോ ഭാരത് അരിക്ക് 29 രൂപയാണ് കേന്ദ്ര സർക്കാർ വില നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റുകളിൽ വിപണിയിൽ ലഭ്യമാകും. പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ മന്ത്രി പീയൂഷ് ഗോയൽ, ഡൽഹിയിലെ കർത്തവ്യ പഥിൽ നിർവഹിച്ചു.

അതുപോലെ കേരളത്തിലെ വിപണിയിലേക്ക് ഭാരത് അരി അവതരിപ്പിക്കുന്ന ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം  തൃശൂരിൽ നടന്നിരുന്നു. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് പദ്ധതിയുടെ നിർവഹണ ഏജൻസികളിലൊന്നും സഹകരണ സ്ഥാപനവുമായ നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എൻസിസിഎഫ്) കൊച്ചി മേഖല ഓഫീസിൽ നിന്നും അറിയിച്ചു.

ഇപ്പോഴിതാ നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ കേന്ദ്ര പദ്ധതിയെ പുകഴ്ത്തി സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാണ് എന്നും, കേവലം 29 രൂപക്ക് ലഭ്യമാകുന്നു എന്നതാണ് എടുത്ത് പറയേണ്ടത് എന്നും, സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ മാറുന്നു എന്നും അദ്ദേഹം കുറിച്ചു. അതുപോലെ ബിജെപി യുടെ മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും ബിജെപി ക്ക് 370 സീറ്റുകൾ ലഭിക്കും, എൻ ഡി എ ക്കു 400 ൽ അതികം സീറ്റുകളും ലഭിക്കും എന്നാണ് പ്രധാനമന്ത്രി പറയുന്നത് എന്നും ഏറെ അഭിമാനത്തോടെ കൃഷ്ണകുമാർ വ്യക്തമാക്കുന്നു.

സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് ഭാരത് അരിയുടെ കേരളത്തിലെ ഇടപാടുകൾ, ഇതിനോടകം തൃശൂരിൽ 10 വാനുകൾ ഭാരത് അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്. പദ്ധതിയുടെ ഫ്ലാഗ് ഓഫ് ചടങ്ങുകൾക്കു ശേഷം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് വാഹനം വഴി അരി എത്തിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നേരിട്ടുള്ള ഔട്ട്‍ലെറ്റ് ആരംഭിക്കാനുള്ള ചർച്ചകൾ എൻസിസിഎഫ് നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടെ കൂടുതൽ ലോറികളിലും വാനുകളിലും കേരളം മുഴുവൻ ഭാരത് അരി വിതരണത്തിന് തയ്യാറാകും. ഇതിലൂടെ നേരിട്ട് ഭാരത് അരി ജനങ്ങളിലേക്ക് എത്തിക്കാനാണ് എൻസിസിഎഫ് പദ്ധതിയിടുന്നത്.

അതുപോലെ ഈ അരി എവിടെ ലഭ്യമാകും എന്ന ജനങ്ങളുടെ ചോദ്യത്തിനും മറുപടി ഇതാ.. കേന്ദ്ര സർക്കാർ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയിൽ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാർ എന്നിവയുടെ ഔട്ട്‍ലെറ്റ് മുഖേനയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി ആദ്യ ഘട്ടത്തിൽ ദേശീയ തലത്തിൽ ലഭ്യമാക്കും. കേരളത്തിൽ ഇവയോടൊപ്പം വാഹനങ്ങളിലൂടെ നേരിട്ട് ഭാരത് അരി വിതരണം ചെയ്യാനുമാണ് സർക്കാർ ആലോചന.

Leave a Reply

Your email address will not be published. Required fields are marked *