
ഈ സംഭവം അറിഞ്ഞ ഉടൻ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍നിന്നു പറഞ്ഞുവിട്ടു !
നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജിന്റെ ബ്രോഡാഡി എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് ആ സിനിമയിൽ അഭിനയിക്കാൻ എത്തിയ ജൂനിയർ ആര്ടിസ്റ്റിനെ പീ,ഡി,പ്പിച്ചെന്ന പരാതിയിൽ ഇപ്പോൾ പോ,ലീ,സ് കേസ് എടുത്തിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെയും പൃഥ്വിരാജ് പ്രതികരിക്കാത്തതിൽ വലിയ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ പൃഥ്വിരാജ് പ്രതികരിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍നിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നില്‍ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചെന്നും വാട്സാപ് സന്ദേശത്തില്‍ പൃഥ്വിരാജ് പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണു പൃഥ്വിരാജിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകൾ വിഷദമായി, അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെന്നത് എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പറയുമ്ബോഴാണ് അറിയുന്നത്. 2023 ഒക്ടോബറില്‍ എംപുംരാൻ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലാണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാൻ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ അന്നുതന്നെ ഇയാളെ ഷൂട്ടിങ്ങില്‍നിന്നു മാറ്റിനിർത്തി. പൊലീസിനു മുന്നില്‍ ഹാജരാകാനും നിയമനടപടികള്‍ക്കു വിധേയനാകാനും നിർദേശിച്ചു” എന്നാണു പൃഥ്വിരാജിന്റെ പ്രതികരണം.

അതേസമയം മൻസൂർ റഷീദിനെതിരെ യുവ നടി ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്, 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരമാണ് ഇവർ അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് വരാൻ ആവശ്യപ്പെട്ടു.
ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മൻസൂർ റഷീദ് മുറിയിലെത്തി കുടിക്കാൻ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താൻ പീ,ഡി,പ്പി,ക്ക,പ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി. ശേഷം താൻ ബന്ധുക്കളുടെ സഹായത്തോടെ വീട്ടിൽ എത്തി, രണ്ടു ദിവസങ്ങൾക്ക് ശേഷം ഇയാൾ തന്റെ ന,ഗ്ന ചിത്രം കാണിച്ച് പണം തട്ടിയരെന്നുമാണ് പരാതിക്കാരി പറയുന്നത്.
Leave a Reply