
എന്റെ ചിത്രങ്ങൾ ഉപയോഗിക്കരുത്, നോണ്‍ പ്ലെയിംഗ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു ! സ്വന്തം നിലക്ക് കളിക്കാം ! സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്മാറി മോഹൻലാലും അമ്മയും !
ഒരു സമയത്ത് വളരെ ആവേശമായിരുന്നു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്. കേരളാ സ്ട്രൈക്കേഴ്സ് എന്ന നമ്മയുടെ ടീം മലയാളികൾക്ക് അഭിമാനമായിരുന്നു. ഇപ്പോഴിതാ നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും താരങ്ങൾ തമ്മിൽ കലക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ പഴയ വീര്യം ഒട്ടും ചോർന്നിട്ടില്ല എന്ന് തെളിയിക്കുക കൂടിയായിരുന്നു, സൗത്തിന്ത്യയിലെ എല്ലാ താരങ്ങളും.
എന്നാൽ ഇപ്പോഴിതാ അമ്മയും മോഹന്‍ലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്മാറിയതാണെന്ന് വ്യക്തമാക്കി താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിസിഎല്‍ സീസണില്‍ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും ഇടവേള ബാബു മാധ്യമങ്ങളോട് വ്യക്തമാക്കി. നേരത്തെ സിസിഎല്‍ ടീമിനെ പ്രഖ്യാപിച്ച സമയത്ത് മോഹന്‍ലാല്‍ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു എന്നാല്‍ പിന്നീട് ടീം ശരിക്കും പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല.

ഈ കാര്യത്തിലാണ് ഇപ്പോൾ താര സംഘടനാ വ്യക്തത വരുത്തുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തോളം കേരള സ്ട്രൈക്കേര്‍സ് മാനേജറായിരുന്നു താന്‍ എന്നും ഇപ്പോള്‍ നടക്കുന്ന ലീഗുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. അതേ സമയം അമ്മ സിസിഎല്‍ ഓര്‍ഗനൈസിംഗ് സ്ഥാനത്ത് നിന്നും പിന്മാറിയിട്ടുണ്ട് എന്നും. സിസിഎല്‍ മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അമ്മയുടെ പിന്മാറ്റം. അതേ സമയം താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ സിസിഎല്ലില്‍ പങ്കെടുക്കാം. പക്ഷെ മോഹന്‍ലാലിന്റെയോ, അമ്മയുടെയോ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് താരസംഘടന നേതൃത്വം വ്യക്തമാക്കി. അതുപോലെ ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം ഇപ്പോൾ കുഴിയാനകളെ വെച്ച് നടത്തുന്നപോലെയാണ് ഇപ്പോഴത്തെ സിസിഎൽ എന്നും ഇടവേള ബാബു പറയുന്നു.
ഇപ്പോൾ കഴിഞ്ഞ ഈ രണ്ടു മത്സരത്തിലും കേരള സ്ട്രൈക്കേര്‍സ് വലിയ രീതിയിൽ പരാജയപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദന് ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേര്‍സിനോടും. കുഞ്ചാക്കോബോബന് നായകനായി എത്തിയ രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേസിനോടും കേരള സ്ട്രൈക്കേര്‍സ് തോല്‍ക്കുകയായിരുന്നു. നിലവില്‍ സി3 സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബാണ് കേരള സ്ട്രൈക്കേര്‍സായി മത്സരിക്കുന്നത്. തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ് ഇപ്പോൾ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇക്കുറി സിസിഎൽ നടക്കുന്നത്. നമ്മുടെ താരങ്ങൾ കഴിഞ്ഞ മാസങ്ങളായി ഇതിനായിട്ടുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. താരങ്ങൾ ഇനിയും കളി തുടരുമോ ഇല്ലയോ എന്ന് കണ്ടറിയണം..
Leave a Reply