
25 വർഷങ്ങൾക്കിപ്പുറം ജാനിക്കുട്ടിയും കുഞ്ഞാത്തോലും വീണ്ടും കണ്ടുമുട്ടിയപ്പോൾ..! വെള്ളാരം കണ്ണുകൾക്ക് ഇന്നും ആ പഴയ തിളക്കം ഉണ്ട് ! ചഞ്ചലിന്റെ ഇപ്പോഴത്തെ ജീവിതം !
സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സിനിമയാണ് എന്ന് സ്വന്തം ജാനിക്കുട്ടി. ആ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് സോഡാകുപ്പി കണ്ണാടി വെച്ചിട്ടുള്ള ജോമോളുടെ മുഖമായിരിക്കും. ഒപ്പം തന്നെ പൂച്ചക്കണ്ണുകൾ ഉള്ള ചഞ്ചലിനെയും മറക്കാൻ കഴിയില്ല. മലയാള സിനിമയിൽ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിരുന്നില്ലയെങ്കിലും നമ്മൾ ഇന്നും ഓർത്തിരിക്കുന്നതും ഒരുപാട് ഇഷ്ടപെടുന്നതുമായ നടിമാരുണ്ട് ആ കൂട്ടത്തിലാണ് നടി ചാഞ്ചൽ. 1998 ൽ ഹരിഹരൻ സംവിധനം ചെയ്ത ചിത്രമാണ് എന്ന് സ്വന്തം ജാനകികുട്ടി, അതിൽ ഒരു സാങ്കൽപ്പിക കഥാപാത്രമായിട്ടാണ് ചഞ്ചൽ എത്തിയിരുന്നത്, ജോമോൾ രശ്മി സോമൻ, തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തിയിരുന്നു.
ആ കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. നിരവധി മനോഹര ഗാനങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു.. കുട്ടികൾമുതൽ മുതിർന്നവർ വരെ ഇന്നും കാണാൻ ആഗ്രഹിക്കുന്ന പഴയ എവർ ഗ്രീൻ ചിത്രങ്ങളിൽ ഒന്നാണ് എന്ന് സ്വന്തം ജാനകികുട്ടി. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ജോമോൾ ഇപ്പോൾ സിനിമ ലോകത്ത് സജീവമാണെങ്കിലും ചഞ്ചൽ ഇപ്പോഴും സിനിമ ലോകത്തിന് അന്യമാണ്. ആകെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് അവർ മലയാളത്തിൽ ചെയ്തിരുന്നത് എന്ന് സ്വന്തം ജാനകികുട്ടി, ദിലീപ്,ലാൽ എന്നിവർ കേന്ദ്ര കഥാപത്രങ്ങളായ ഓർമ ചെപ്പ്, ഋഷി വംശം തുടങ്ങിയവ. ചഞ്ചൽ ഒരു നടി എന്നതിലുപരി അവർ വളരെ കഴിവുള്ള ഒരു ക്ലാസ്സിക്കൽ ഡാൻസറും കൂടിയായിരുന്നു.

അന്നത്തെ നായികമാർ സ്ഥിരം ചെയ്തത് പോലെ തന്നെ ഹരി എന്ന ആളെ വിവാഹം ചെയ്ത് അമേരിക്കയിൽ സ്ഥിര താമസമാകുകയായിരുന്നു ചഞ്ചൽ. അതിനു ശേഷം സിനിമയിലോ അത് മായി ബന്ധപ്പെട്ട ഒരു ചടങ്ങിലും ചഞ്ചൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചഞ്ചലിനെ കുറിച്ച് പിന്നീടൊരു ഒരു വിവരങ്ങളും ആരാധകർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ 25 വർഷങ്ങൾക്കിപ്പുറം ജാനിക്കുട്ടി തന്റെ പ്രീയപ്പെട്ട കുഞ്ഞാത്തോളിനെ കണ്ടുമുട്ടിയിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.
രണ്ടുപേർക്കും ഒരു മാറ്റവുമില്ലന്നാണ് ആരാധകരുടെ അഭിപ്രായം. കാലം മുന്നോട്ട് പോകുമ്പോൾ പ്രായം കൂടുകയല്ലേ വേണ്ടത്, എന്നാൽ ഇവർ രണ്ടാളും പ്രായം കൂടിയപ്പോൾ കൂടുതൽ സുന്ദരിമാരായ എന്നും ആരാധകർ പറയുന്നു. ചഞ്ചലിന്റെ വെള്ളാരം കണ്ണുകൾക്ക് ഇന്നും ആ പഴയ തിളക്കം ഉണ്ട് എന്നും രണ്ടാൾക്കും ഒരുമിച്ച് ഇനിയും അഭിനയത്തിലേക്ക് മടങ്ങി വന്നുകൂടെ, ജാനിക്കുട്ടിയെ ഒന്ന് റീമേക്ക് ചെയ്താൽ നിങ്ങൾ രണ്ടാളും അതിൽ അഭിനയിക്കുവാൻ ഇനിയും വരുമോ തുടങ്ങിയ ചോദ്യങ്ങളും, ജീവിതത്തിൽ ആദ്യമായി ക്രഷ് തോന്നിയ പ്രേതം എന്നിങ്ങനെ രസകരമായ കമന്റുകളും ഉണ്ട്.
Leave a Reply