
ജോമോളുമായി നല്ല സൗഹൃദമായിരുന്നു പക്ഷെ ഇപ്പോൾ അതില്ല !!! ചഞ്ചൽ പറയുന്നു
മലയാള സിനിമയിൽ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിരുന്നില്ലയെങ്കിലും നമ്മൾ ഇന്നും ഓർത്തിരിക്കുന്നതും ഒരുപാട് ഇഷ്ടപെടുന്നതുമായ നടിമാരുണ്ട് ആ കൂട്ടത്തിലാണ് നടി ചാഞ്ചൽ. 1998 ൽ ഹരിഹരൻ സംവിധനം ചെയ്ത ചിത്രമാണ് എന്ന് സ്വന്തം ജാനകികുട്ടി, അതിൽ ഒരു സാങ്കൽപ്പിക കഥാപാത്രമായിട്ടാണ് ചഞ്ചൽ എത്തിയിരുന്നത്, ജോമോൾ രശ്മി സോമൻ, തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തിയിരുന്നു, ആ സമയത്തെ മികച്ച വിജയമായിരുന്നു ചിത്രമെന്നത് കൂടത്തെ അതിലെ കഥാപാത്രത്തിന് ജോമോൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. നിരവധി മനോഹര ഗാനങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു.. കുട്ടികൾമുതൽ മുതിർന്നവർ വരെ ഇന്നും കാണാൻ ആഗ്രഹിക്കുന്ന പഴയ എവർ ഗ്രീൻ ചിത്രങ്ങളിൽ ഒന്നാണ് എന്ന് സ്വന്തം ജാനകികുട്ടി.
ആ ഒരൊറ്റ ചിത്രം ധാരാളമാണ് ചഞ്ചൽ എന്ന സുന്ദരിയായ പൂച്ചകണ്ണുള്ള നായികയെ മലയാളികൾ എന്നും ഓർത്തിരിക്കാൻ, ആകെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് അവർ മലയാളത്തിൽ ചെയ്തിരുന്നത് എന്ന് സ്വന്തം ജാനകികുട്ടി, ദിലീപ്,ലാൽ എന്നിവർ കേന്ദ്ര കഥാപത്രങ്ങളായ ഓർമ ചെപ്പ്, ഋഷി വംശം തുടങ്ങിയവ. ചഞ്ചൽ ഒരു നടി എന്നതിലുപരി അവർ വളരെ കഴിവുള്ള ഒരു ക്ലാസ്സിക്കൽ ഡാൻസറും കൂടിയായിരുന്നു.
ഹരി എന്ന ആളെ വിവാഹം ചെയ്ത് അമേരിക്കയിൽ സ്ഥിര താമസമാകുകയായിരുന്നു ചഞ്ചൽ. അതിനു ശേഷം സിനിമയിലോ അത് മായി ബന്ധപ്പെട്ട ഒരു ചടങ്ങിലും ചഞ്ചൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചഞ്ചലിനെ കുറിച്ച് പിന്നീടൊരു ഒരു വിവരങ്ങളും ആരാധകർക്ക് ലഭിച്ചിരുന്നില്ല, ഇപ്പോൾ അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ചഞ്ചൽ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നത്.. താൻ ഇപ്പോഴും സിനിമയുമായിയാധൊരു അടുപ്പവും ഇല്ലന്നും കൂടാതെ സിനിമയിൽ ഉള്ള ആരുമായും തനിക്ക് യാതൊരു കോണ്ടാക്റ്റും ഇല്ലന്നും താരം പറയുന്നു…

എന്നാൽ എന്ന് സ്വന്തം ജാനകികുട്ടിയിൽ തന്നോടൊപ്പമുണ്ടായിരുന്ന ജോമോളുമായി നല്ല അടുപ്പം ഉണ്ടായിരുന്നു ഞങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു, അവൾ കൊച്ചിയിൽ വരുമ്പോൾ എന്റെ വീട്ടിലും ഞാൻ കോഴിക്കോഡ് പോകുമ്പോൾ അവളുടെ വീട്ടിലും പോകുമായിരുന്നു. പക്ഷെ പിന്നെ ജീവിത തിരക്കുകൾക്കിടയിൽ ആ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല ഏല്ലാവർക്കും തിരക്കല്ലേ ഞങ്ങളും പരസ്പരം അറിയാതെ ആ തിരക്കുകളിൽ പെട്ടുപോയി എന്ന് പറയുന്നതാവും ശരിയെന്നും ചഞ്ചൽ പറയുന്നു…
അതുപോലെ ഞാൻ അമേരിക്കയിൽ വന്ന സമയത്ത് ഇവിടെ നടി ദിവ്യ ഉണ്ണി ടെക്‌സസിൽ ഉണ്ടായിരുന്നു ആ സമയത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു അവരാണ് എനിക്ക് ഒരു ഡാൻസ് സ്കൂൾ തുടങ്ങാൻ വേണ്ട ഉപദേശങ്ങളും മാർഗ നിർദേശങ്ങളും നൽകിയതെന്നും, താൻ ഇപ്പോൾ നിരവധി കുട്ടികൾ പഠിക്കുന്ന ഒരു ഡാൻസ് സ്കൂൾ നടത്തുന്നു, സിനിമയിൽ ഉപരിഞാൻ ഇന്ന് നൃത്തത്തെ ഒരുപാട് സ്നേഹിക്കുന്നു, അതുകൊണ്ടുതന്നെ ഒന്നിനും ഒരു നഷ്ട്ടബോധവുമില്ല എന്നും താരം പറയുന്നു….. നിഹാർ, നിള എന്നീ രണ്ടു മക്കളാണ് ചഞ്ചലിന് ഉള്ളത്…
Leave a Reply