
എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഞങ്ങൾ പുതിയൊരു യാത്ര ആരംഭിക്കുകയാണ് ! വിവാഹത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ പറയുന്നു !
മലയാളികളക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് നടി ചന്ദ്ര ലക്ഷ്മൺ. മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് നടി ചന്ദ്ര ലക്ഷ്മൺ. 2002-ൽ പുറത്തിറങ്ങിയ ‘മനസെല്ലാം’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ സിനിമ അരങ്ങേറ്റം. തുടർന്ന് പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളുടെയും സീരിയലുകളുടെയും ഭാഗമായി മാറിയ ചന്ദ്ര ഇപ്പോൾ ഇപ്പോൾ വീണ്ടും അഭിനയ മേഖലയിൽ സജീവമായിരിക്കുകയാണ്. തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ചന്ദ്ര ലക്ഷ്മൺ ജനിച്ചത്. ഇതിനുമുമ്പ് ഒരുപാട് ഗോസിപ്പ് കോളങ്ങളിൽ താരം വിവാഹിതയായി, വിവാഹ മോചനം നേടി എന്നൊക്കെ വാർത്തകൾ വന്നിരുന്നു എങ്കിലും യഥാർഥത്തിൽ ഇപ്പോഴാണ് ചന്ദ്ര വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.
അതും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായ നടൻ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ വരൻ. ഇരു കുടുംബങ്ങളുടെ സമ്മതത്തോടെ ഞങ്ങൾ പുതിയൊരു ജീവിതം തുടങ്ങുന്നു എന്ന് ചന്ദ്ര തന്നെയാണ് ഈ വാർത്ത ഏവരെയും അറിയിച്ചത്. അതായത് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് നടി സൂചിപ്പിക്കുന്നത്. ഇത് പ്രണയ വിവാഹമാണ് എന്ന് തോന്നിപ്പിക്കുമെങ്കിലും പക്ക അറേൻജ്‌ഡ് മാരേജ് ആണെന്നാണ് നടി പറയുന്നത്. ഇരുവരും ഒരുമിച്ച് ഇപ്പോൾ ഒരു സീരിയൽ ചെയ്യുന്നുണ്ട്. പക്ഷെ പരിചയം ഉണ്ടായിരുന്നു എങ്കിലും വീട്ടുകാരാണ് ഇത്തരമൊരു ആലോചന മുന്നോട്ട് വെച്ചത് എന്നാണ് ഇരുവരും പറയുന്നത്.

ഞങ്ങളുടെ ഈ പുതിയ തുടക്കത്തിന് ഏവരുടെയും അനുഗ്രഹവും ആശിർവാദവും വേണമെന്നും, ഒരുപാട് കാലമായി തന്റെ വിവാഹ കാര്യത്തെ കുറിച്ചുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്കും ഇപ്പോൾ ഒരു മറുപടി ആയിരിക്കുകയാണ് ഞങ്ങളെ അനുഗ്രഹിക്കുകയും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് തുടരുകയും ചെയ്യുക. എന്നുമാണ് ചന്ദ്ര പറയുന്നത്. ഏവരും വളരെ അതിശയത്തോടെയാണ് ഇവരുടെ വിവാഹ വാർത്ത അറിഞ്ഞത്, താരങ്ങളും ആരാധകരും ഒരുപോലെ ഇവർക്ക് ആശംസകൾ അറിയിക്കുകയാണ്. ഇപ്പോൾ ചന്ദ്ര ചെയ്തുകൊണ്ടിരിക്കുന്ന സീരിയൽ സ്വന്തം സുജാതയിൽ ആണ് ഇവർ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.
അതിൽ, സുജാതയുടെ ഭര്‍ത്താവായി അഭിനയിക്കുന്ന നടനാണ് കിഷോര്‍ വളരെ രസകരമായ കമന്റാണ് നല്കിയിരിക്കുന്നത്. ഏറ്റവും ആനന്ദം നല്‍കിയ ഒരു ഫോണ്‍ കോള്‍ ആയിരുന്നു ഇന്ന് രാവിലേ ചന്ദ്രയുടേത്. രണ്ടാളും എനിക്ക് ഒത്തിരി പ്രിയപ്പെട്ടവര്‍. സ്വന്തം സുജാതയുടെ നിയോഗം ഒരുപക്ഷെ ഈ കൂടിച്ചേരല്‍ തന്നെയാവണം. രണ്ടാളെയും ലാവിഷ് ആയി തന്നെ ദൈവം അനുഗ്രഹിക്കട്ടേ എന്നുമാണ് കിഷോര്‍ സത്യ കുറിച്ചിരിക്കുന്നത്. ചന്ദ്ര ഇപ്പോൾ പുതിയ സിനിമയുടെയും തിരക്കിലാണ്.തനറെ അടുത്ത ചില നല്ല സുഹൃത്തുക്കൾ എന്റെ കാമുകന്മാർ ആയിട്ടുണ്ട്. എന്നാൽ ആ പ്രണയം മുന്നോട്ട് പോകില്ല എന്ന അവസ്ഥ വന്നപ്പോൾ ഞങ്ങൾ കൈ കൊടുത്ത് പിരിഞ്ഞെന്നും നടി മുമ്പ് തുറന്ന് പറഞ്ഞിരുന്നു.
Leave a Reply