
തന്റെ സിനിമ പുറത്തിറങ്ങി കഴിഞ്ഞാൽ പിന്നെ അതിനെ ഓർത്ത് ദുഖിക്കാറില്ല ! ആ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് ,മുഖത്ത് നോക്കി പറഞ്ഞു ! മോഹൻലാലിനെ കുറിച്ച് നിർമാതാവ് പറയുന്നു !
സിനിമ ലോകത്തെ നടന വിസ്മയം എന്നാണ് മോഹൻലാലിനെ അറിയപ്പെടുന്നത്. അദ്ദേഹം ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച മോഹൻലാൽ ഇന്നും സിനിമ ലോകത്ത് സജീവമാണ് എങ്കിലും അടുത്തിടെയായി അദ്ദേഹത്തിന്റെ പുറത്തിറങ്ങുന്ന ചില ചിത്രങ്ങൾ പ്രേക്ഷകരുടെ പ്രതീക്ഷക്ക് ഒത്ത് ഉയരുന്നില്ല എന്നൊരു പരാതി ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഏറെ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്. മരക്കാർ, ആറാട്ട് തുടങ്ങുയ ചിത്രങ്ങൾ പ്രേക്ഷക പ്രതീക്ഷക്ക് ഒത്ത് ഉയർനിന്നിരുന്നില്ല എന്ന പൊതുവെ ഒരു അഭിപ്രായം ഉയർനിന്നിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് നിർമാതാവ് ചന്ദ്രകുമാർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മോഹന്‍ലാലിന്റെ മുഖത്ത് നോക്കി സിനിമ മോശമാണെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നാണ് ചന്ദ്രകുമാർ പറയുന്നത്. ഇത് അദ്ദേഹം വളരെ പോസിറ്റീവായിട്ടാണ് എടുത്തതെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു. നമ്മൾ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി കാര്യങ്ങൾ സത്യസന്ധമായി പറയുന്നത് മോഹൻലാലിന് വളരെ ഇഷ്ടമുള്ള കാര്യമാണ്.

താണ്ഡവവും ഒന്നാമൻ സിനിമയും ഏകദേശം ഒരേ സമയത്ത് ഒരുമിച്ച് റിലീസ് ചെയ്ത ചിത്രങ്ങളാണ്. ഞാൻ അന്ന് ലാലിനൊപ്പമാണ് ഈ ചിത്രങ്ങൾ കാണാൻ പോയത്, കണ്ട മാത്രയില്‍ തന്നെ ഈ ചത്രം വിജയിക്കില്ലെന്ന് മോഹന്‍ലാലിനോട് ഞാന്‍ പറഞ്ഞു, സാധാരണ മോഹന്‍ലാലിനോട് ഇങ്ങനെ പറയാന്‍ ആരും ധൈര്യപ്പെടാറില്ല. എന്നാല്‍ അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ ചൂണ്ടി കാണിക്കുന്നത് ഭയങ്കര ഇഷ്ടമാണ്. കൂടാതെ ചെയ്ത സിനിമ വിജയിക്കില്ലെന്ന് അഭിനയിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് അറിയാം എന്നും ചന്ദ്രകുമാർ പറയുന്നു.
അതുമാത്രമല്ല പുറത്തിറങ്ങി കഴിഞ്ഞാൽ പിന്നെ അതിന്റെ ഭാവി അവിടെ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന ആളാണ് മോഹൻലാൽ. പടം പൊട്ടിക്കഴിഞ്ഞാല്‍ ചിത്രം മ,ര,ണപ്പെട്ടതായിട്ടാണ് അദ്ദേഹം കാണുന്നത്. ച,ത്തു പോയതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചിരിക്കാറില്ല. ജീവിച്ചിരിക്കുന്ന സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മാത്രമേ അദ്ദേഹം ചിന്തിക്കാറുള്ളൂ എന്നും അദ്ദേഹം പറയുന്നു. ജിത്തു ജോസഫ് സംവിധാനംക് ചെയ്ത 12 ത്ത് മാൻ ആണ് അവസാനമായി പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു അത്. ഇപ്പോൾ അദ്ദേഹം തന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കുന്ന ബറോസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. കൂടാതെ ജിത്തു ജോസഫിന്റെ തന്നെ റാം, മോൺസ്റ്റർ, ലൂസിഫർ 2 തുടങ്ങിയ ഒരുപിടി ചിത്രങ്ങളും മോഹന്ലാലിന്റേതായി ഒരുങ്ങുന്നുണ്ട്.
Leave a Reply