
വിവാഹം പോലൊരു അബദ്ധം താൻ ഒരിക്കലൂം ചെയ്യില്ല’ !! ‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലാണ് ഞാനിപ്പോൾ.. ചാർമി
കാട്ടുചെമ്പകം എന്ന മലയാള സിനിമയിൽ കൂടി ഏവർക്കും സുപരിചിതയായ നടിയാണ് ചാർമി കൗർ. ഒരു അന്യ ഭാഷാ നായികയായിരുന്നിട്ട് കൂടി ചാർമിക്ക് മലയാളത്തിൽ മികച്ച അവസരങ്ങളും ആരാധകരും ഉണ്ടായിരുന്നു. ശേഷം ദിലീപിനൊപ്പം ആഗതൻ, മമ്മൂട്ടിക്ക് ഒപ്പം താപ്പാന എന്നീ സിനിമകളിലും ചാർമി അഭിനയിച്ചിരുന്നു. സൗത്ത് ഇന്ത്യ സിനിമ മേഖലയിൽ വളരെ തിരക്കുള്ള അഭിനേത്രിയായിരുന്നു ചാർമി, തെലുങ്ക് സിനിമയിലാണ് അവർ കൂടുതലും അഭിനയിച്ചിരുന്നത്, ഹിന്ദിയിലും കന്നടയിലും താരം സജീവമായിരുന്നു, ഇപ്പോൾ ഒരു നടി എന്നതിലുപരി അവർ ഒരു നിർമ്മാതാവാണ്, താരത്നെ ആദ്യ ചിത്രം ‘നീ തൊടു കവലി’ എന്ന തെലുങ്ക് ചിത്രമായിരുന്നു അതിൽ അഭിനയിക്കുമ്പോൾ തനിക്ക് വെറും പതിമൂന്ന് വയസുമാത്രാണ് ഉണ്ടായിരുന്നത് എന്നും ചാർമി തുറന്ന് പറഞ്ഞിരുന്നു. ഇന്ന് ചാർമി സിനിമ നിർമ്മാണ രംഗത്താണ് സജീവമായിട്ടുള്ളത്.
38 വയസുള്ള ചാർമി ഇപ്പോഴും അവിവാഹിതയാണ്, താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ വന്നതിനു പിന്നാലെയെയാണ് തന്റ്റെ തീരുമാനം ചാർമി ഏവരെയും അറിയിച്ചിരുന്നത്, താൻ ഇപ്പോൾ കടന്നു പോകുന്നത് എന്റെ ജീവിതത്തിന്റെ മികച്ച ഒരു ഘട്ടത്തിലൂടെയാണ്, വളരെ സന്തോഷവതിയാണ് താൻ, അതുകൊണ്ടുതന്നെ വിവാഹം പോലൊരു അബദ്ധം താൻ ഒരിക്കലൂം ചെയ്യില്ല എന്നാണ് ഇപ്പോൾ ചാർമി പറയുന്നത്.

അവരുടെ വാക്കുകൾ ഇങ്ങനെ, തന്റെ 13 മതി വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതം ഇപ്പോഴും തുടരുന്നു, ആ പ്രായം മുതൽ തന്റെ സ്വന്തം ചിലവിലാണ് ജീവിക്കുന്നതെന്നും അതെവിടെയും താൻ അഭിമാനത്തോടെ പറയുമെന്നും താരം വ്യക്തമാക്കുന്നു, ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ അര്ജന് ബജ്വയായിരുന്നു നായകന്. അതേ വര്‍ഷം തന്നെ ടി. രാജേന്ദറിന്റെ സംവിധാനത്തില്‍ ചിമ്ബുവിനെ നായകനാക്കി ഒരുക്കിയ കാതല്‍ അഴിവതില്ലെെ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറിയിരുന്നു, അതേസമയം മലയാള സിനിമ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഇനിയത്തെ അവസരം ലഭിച്ചാൽ താൻ വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ തയ്യാറെന്നും, മമ്മൂട്ടി സാറിനോടൊപ്പം അഭനയിച്ചു ഇനി മോഹനലാൽ സാറിന്റെ കൂടെ തനിക് അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും ചാർമി തുറന്ന് പറഞ്ഞിരുന്നു….
ഇപ്പോൾ ചാർമി തന്റെ പുതിയ സിനിമയുടെ തിരക്കിലാണ്, സേതുപതി നായകനാകുന്ന ഈ പാൻ-ഇന്ത്യ സിനിമ, പുരി കണക്ട്സിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നായികയാകുന്നത് മലയാളത്തിന്റെ നായികാ സംയുക്ത മേനോൻ ആണ്.
Leave a Reply