
പല്ലിയുടേത് പോലുള്ള ത്വക്ക്, എല്ലുകൾ പൊടിയുന്ന അവസ്ഥ ! ഒരു ചെമ്മീൻ കൂടിനകത്തു ഇരിക്കുന്നത് പോലെയാണ് ഇരുന്നത് ! ചിഞ്ചുവിന് സംഭവിച്ചത് അമ്മ പറയുന്നു !
ഈ നൂതന കാലഘട്ടത്തിൽ മനുഷ്യ ജീവിതങ്ങളിൽ സമൂഹ മാധ്യമങ്ങൾക്ക് വലിയ സ്വാധീനം തന്നെയുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന പലർക്കും ചിഞ്ചു ആന്റണി എന്ന പെണ്‍കുട്ടിയെ കുറച്ച് പേർക്കെങ്കിലും അറിയാം. അപൂര്‍വ്വമായ ചര്‍മ്മ രോഗമുള്ള ചിഞ്ചു ഒരുപാട് കഴിവുകൾ ഉള്ള കൊച്ചു മിടുക്കികൂടിയാണ്. അസാധ്യമായി ചിത്രങ്ങൾ വരക്കുന്ന ചിഞ്ചു വരച്ച ഓരോ ചിത്രങ്ങളും വളരെ വേഗം പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. വിയര്‍പ്പ് ഗ്രന്ഥി ഇല്ലാത്തതാണ് ചിഞ്ചുവിന്റെ അസുഖം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിയ്ക്കുന്നത്.
വളരെ ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കാന്‍ ചിഞ്ചുവിന് വലിയ ഇഷ്ടമാണ്. ലാലേട്ടന്റെയും മഞ്ജുവിന്റേയും ഒക്കെ ചിത്രം വരച്ചുകൊണ്ടാണ് ചിഞ്ചു സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതും. ഇപ്പോൾ ചിഞ്ചുവിന് നിരവധി ആരാധകരും പിന്തുണക്കുന്നവരും ഉണ്ട്. നിരവധി ഫോട്ടോ ഷൂട്ടുകൾ ഇപ്പോഴിതാ ചിഞ്ചുവിനെ ബാധിച്ച രോഗാവസ്ഥയെ കുറിച്ച് റെഡ് കാർപ്പറ്റ് വേദിയിൽ പറയുകയാണ് ചിഞ്ചുവിന്റെ അമ്മ.
ആ അമ്മയുടെ വാക്കുകൾ ഇങ്ങനെ, എന്റെ രണ്ടാമത്തെ മകളാണ് ചിഞ്ചു, മൂത്തമോള്‍ക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ചിഞ്ചുവിനെ ഗർഭിണി ആയപ്പോഴും പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. നോർമൽ ആയ കുഞ്ഞുങ്ങൾ എങ്ങനെ ആണോ അതെ പോലെ ആയിരുന്നു. ആ സമയത്തൊന്നും സ്കാനിങ് ചെയ്യാൻ ഡോക്ടർമാർ പറഞ്ഞതുമില്ല നമ്മൾ ചെയ്തുമില്ല. അവളെ സിസേറിയൻ ചെയ്തെടുത്തു അഞ്ചു മണിക്കൂർ കഴിഞ്ഞിട്ടാണ് എനിക്ക് ഓർമ്മ വന്നത്. എട്ടാം മാസമാണ് കുഞ്ഞിനെ പ്രസവിക്കുന്നത്..

പ്രസവിച്ച് കൈയ്യിൽ തന്നപ്പോൾ തന്നെ ചിഞ്ചു ഇങ്ങനെ ആണ്. ഒരു ചെമ്മീൻ കൂടിനകത്തു ഇരിക്കുന്നത് പോലെയാണ് ഇരുന്നത്. അവളെ കൊണ്ട് എന്റെ കൈയ്യിൽ തന്നപ്പോഴേ വല്ലാത്ത അവസ്ഥ ആയി മാറി എന്നും ചിഞ്ചുവിന്റെ അമ്മ പറയുന്നു. പ്രസവിച്ചു ഒരു മാസത്തോളം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. കുറേദിവസം കഴിഞ്ഞപ്പോഴാണ് തൊലി അടർന്നു പോകാൻ തുടങ്ങിയത്. വാസ്ലിനും എണ്ണയും മിക്സ് ചെയ്തു പുരട്ടി കൊടുക്കണമായിരുന്നു എന്നും. ബ്ളഡിലെ വിഷയം ആണെന്നാണ് ഡോകട്ർമാർ പറഞ്ഞത്.
എന്റെ കുഞ്ഞിന് വിയർപ്പ് ഗ്രന്ഥി ഇല്ല, അതുകൊണ്ട് തന്നെ അവൾക്ക് ചൂട് സഹിക്കാൻ കഴിയില്ല. ഡോക്ടമാർ ഇപ്പോഴും പറയുന്നത് മാറ്റം വരും എന്നാണ്. സ്കിൻ പൊളിഞ്ഞു പോകുമ്പോൾ നല്ല വേദന ഉണ്ടാകും. എപ്പോഴും ദേഹം നനച്ചുകൊണ്ടിരിക്കണം. ഇച്ചിയോസിസ് എന്നാണ് രോഗത്തിന്റെ പേര്. മരുന്നുകൾ കഴിച്ചാൽ എല്ലുകൾക്ക് തേയ്മാനം ഉണ്ടാകും. കുറച്ചു ദിവസം കൊടുക്കും പിന്നെ നിർത്തും. ഗുളിക കഴിക്കുന്നത് വളരെ ആശ്വാസം ആണ്, എന്നാൽ നിർത്തുമ്പോൾ വലിയ ബുദ്ധിമുട്ടാണ്.
പിന്നെ ഉറങ്ങുമ്പോൾ അവളുടെ കണ്ണുകൾ അടയില്ല, പിന്നെ പഞ്ഞിയോക്കെ വെച്ച് ഒട്ടിച്ച് വെച്ചാണ് കിടക്കുന്നത്. തങ്ങൾക്ക് സ്വന്തമായി ഒരു വീട് പോലും ഇല്ലന്നും ആ അമ്മ വേദിയിൽ പറയുന്നു. അതുപോലെ പണ്ടൊക്കെ എന്നെ കാണുമ്പോള്‍ പലരും മാറി പോകുമായിരുന്നു. എന്നെ തൊട്ടാല്‍ പടരും എന്നാണ് കരുതിയിരുന്നത്. അപ്പോള്‍ ഞാന്‍ ഒരുപാട് വേദനിച്ചിരുന്നു എന്നും ചിഞ്ചുവും ഒരിക്കൽ പറഞ്ഞിരുന്നു. അതുപോലെ താനൊരു വലിയ ലാലേട്ടൻ ഫാൻ ആണെന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹം ഉണ്ടെന്നും ചിഞ്ചു പലപ്പോഴും പറഞ്ഞിരുന്നു.
Leave a Reply