
‘അന്യഭാഷാ ചിത്രങ്ങൾ ചെയ്യാൻ ആദ്യമൊക്കെ പേടിയായിരുന്നു’ ! പക്ഷെ അഭിനയിച്ചു തുടങ്ങിയപ്പോൾ പിന്നെ ഞാൻ അവിടെയായിപ്പോയി ! ചിപ്പി സംസാരിക്കുന്നു !
മലയാള സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച അഭിനേത്രിയാണ് ചിപ്പി. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെകിലും അവർ ഇപ്പോൾ സീരിയൽ മേഖലയിൽ നിറ സാന്നിധ്യമാണ്. 1975 ൽ തിരുവന്തപുരത്താണ് താരം ജനിച്ചത്. അച്ഛൻ ഷാജി ‘അമ്മ തങ്കം. ഒരു സഹോദരിയാണ് ചിപ്പിക്ക് പേര് ദൃശ്യ. തിരുവനന്തപുരത്തെ നിർമ്മല ഹയർ സെക്കന്ററി സ്കൂളിൽ പഠനം, ശേഷം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദവും പൂർത്തിയാക്കി.. ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ‘പാഥേയം’ എന്ന ചിത്രത്തിലൂടെയാണ് ചിപ്പി സിനിമ ലോകത്ത് എത്തിയത്….
ആദ്യം തന്നെ മികച്ച തുടക്കം ലഭിച്ച ചിപ്പി നായികയായി അതികം തിളങ്ങിയില്ലങ്കിലും സഹ താരമായി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചിപ്പി ചെയ്തിരുന്നു, സ്പടികത്തിൽ മോഹൻലാലിന്റെ സഹോദരി വേഷം ചിപ്പിക്ക് ഒരുപാട് പ്രശംസകൾ നേടി കൊടുത്തിരുന്നു, ചലച്ചിത്ര നിർമാതാവ് രഞ്ജിത്ത് രജപുത്ര ആണ് ചിപ്പിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, 2001 ലായിരുന്നു ഇവരുടെ വിവാഹം, ഇവർക്ക് ഒരു മകൾ ഉണ്ട് അവന്തിക.
മകളെ തന്റെ സിനിമകൾ ഒന്നും കാണിക്കില്ല എന്നാണ് ചിപ്പി പറയുന്നത്, കാരണം അവൾ ഒരോന്നു പറഞ്ഞ് താന്നെ കളിയാക്കും അതുകൊണ്ടാണ് ടിവിയിൽ എന്റെ സിനിമകൾ വരുമ്പോൾ ഞാൻ അവളെ കാണിക്കാറില്ല എന്നും ചിപ്പി പറയുന്നു. ഭർത്താവ് രഞ്ജിത്ത് നിമ്മാതാവാണ്, അവന്തിക ക്രിയേഷൻ ഇവരുടേതായാണ്, അദ്ദേഹത്തിനോടൊപ്പം ചേർന്ന് ചിപ്പി ചില സിനിമകളും അവന്തിക ക്രിയേഷത്തിന്റെ ബാനറിൽ ചിപ്പി ചെയ്തിരുന്നു….

വിവാഹ ശേഷം പതിനഞ്ചോളം സീരിയലുകളും ടി വി ഷോകളും താരം ചെയ്‌തിരുന്നു, സൂര്യ ടി വിയിലെ സ്ത്രീ ജന്മം എന്ന സീരിയലാണ് ചിപ്പി ആദ്യം ചെയ്‌തത്. ചിപ്പി മലയാളത്തേക്കാൾ കൂടുതൽ സിനിമകൾ ചെയ്‌തിരുന്നത് അന്യ ഭാഷകളിൽ ആയിരുന്നു. 2002 ൽ പുറത്തിറങ്ങിയ ‘ധർമ്മ ദേവതയ്’ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള കന്നഡ സ്റ്റേറ്റ് അവാർഡും ചിപ്പിക്ക് ലഭിച്ചിരുന്നു. ആദ്യമൊക്കെ തനിക്ക് അന്യ ഭാഷ സിനിമകൾ ചെയ്യാൻ പേടിയായിരുന്നു പക്ഷെ പിന്നീട് അത് മാറുകയും പിന്നെ അവിടെ ആയിപോകുകയാണ് ഉണ്ടായതെന്നും ചിപ്പി പറയുന്നു.
മലയാളത്തിനും കന്നടയിലും തിളങ്ങി നിന്നപ്പോഴാണ് ചിപ്പി വിവാഹിതയാകുന്നത്, പിന്നീട് സീരിയലിലേക്ക് മാറുകയായിരുന്നു, 2000 ത്തിലാണ് ചിപ്പി അവസാനമായി മലയാള സിനിമ ചെയ്തിരുന്നത് ഒരുപക്ഷെ അതുതന്നെയാണ് ചിപ്പിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് പറയാവുന്നത്, കൃഷ്ണൻകുമാർ നായകനായ ‘കാറ്റ് വന്ന് വിളിച്ചപ്പോൾ’ എന്ന ചിത്രമാണ് ചിപ്പി അവസാനമായി ചെയ്തിരുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിലെ ‘സ്വാന്തനം’ എന്ന സീരിയൽ നിർമിക്കുന്നതും അതിൽ വളരെ മനോഹരമായ ഒരു വേഷം കൈകാര്യം ചെയ്യുന്നതും ചിപ്പിയാണ്. തുടക്കം മുതൽ മികച്ച പ്രതികരണമാണ് സ്വാന്തനത്തിന് ലഭിച്ചിരുന്നത്….
Leave a Reply