
വീട്ടിൽ പ്രശ്നം ആകും എന്ന് മനസ്സിലായപ്പോൾ തന്നെ ഞങ്ങൾ പോയി വിവാഹം കഴിച്ചു ! എന്റെ തീരുമാനം ശെരിയായിരുന്നു എന്ന് പിന്നീട് വീട്ടുകാർ തിരിച്ചറിഞ്ഞു ! ചിപ്പി പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ ശ്രദ്ധ നേടിയിരുന്ന അഭിനേത്രി ആയിരുന്നു ചിപ്പി. മലയാളികൾ തങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെപ്പോലെ കണ്ടു ഇഷ്ടപ്പെട്ടിരുന്ന ചിപ്പി ഇപ്പോൾ ടെലിവിഷൻ രംഗത്തും സജീവമാണ്. ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ‘പാഥേയം’ എന്ന ചിത്രത്തിലൂടെയാണ് ചിപ്പി സിനിമ ലോകത്ത് എത്തിയത്. തുടക്കം തന്നെ മികച്ചതായിരുന്നു എങ്കിലും നായികയായി അതികം തിളങ്ങാൻ ചിപ്പിക്ക് കഴിഞ്ഞിരുന്നില്ല എങ്കിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ ചിപ്പി ചെയ്തിരുന്നു, സ്പടികത്തിൽ മോഹൻലാലിന്റെ സഹോദരി വേഷം ചിപ്പിക്ക് ഒരുപാട് പ്രശംസകൾ നേടി കൊടുത്തിരുന്നു.
നിർമ്മാതാവ് രഞ്ജിത്താണ് ചിപ്പിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, 2001 ലായിരുന്നു ഇവരുടെ വിവാഹം, ഇവർക്ക് ഒരു മകൾ ഉണ്ട് അവന്തിക. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് ചിപ്പി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നമ്മൾ പരിചയപെട്ടു, വിവാഹം കഴിഞ്ഞു അത്രേ ഉള്ളൂ. എങ്കിലും ഒരുപാട് കാലത്തെ പരിചയം ഉണ്ടായിരുന്നു. 96- 97 സമയത്താണ് പരിചയപ്പെടുന്നത്. 2001 ൽ ആയിരുന്നു വിവാഹം. പരസ്പരം അറിയാൻ ഒരുപാട് സമയം ഉണ്ടായിരുന്നു. പരിചയം, പ്രണയം, വിവാഹം ഒക്കെ വളരെ പെട്ടന്നായിരുന്നു. വീട്ടിൽ അറിഞ്ഞ സമയത്ത് നല്ല വിഷയമായിരുന്നു.

കാരണം അദ്ദേഹത്തെ അവർക്ക് അത്ര അറിയില്ലായിരുന്നു, സിനിമയിൽ വന്നുള്ള പരിചയം മാത്രമല്ലെ എന്ന നിലപാടായിരുന്നു വീട്ടുകാർക്ക്. എന്നാൽ ഞങ്ങൾ ചാടിക്കേറി വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. ചെറിയ ഒരു പ്രശ്നം വീട്ടിൽ ആകും എന്ന് മനസ്സിലായപ്പോൾ തന്നെ ഞങ്ങൾ പോയി വിവാഹം കഴിച്ചു. എന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് പിന്നെ വീട്ടുകാർക്ക് മനസിലായി. ആ സമയത്ത് വിഷയങ്ങൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ അപ്പോൾ തന്നെ വീട്ടിൽ അംഗീകരിച്ചു. നമ്മൾ ഒരുപാട് ഹാപ്പിയാണ്. അഭിനയിച്ചിരുന്ന സമയത്തേക്കാളും ഇപ്പോഴാണ് താൻ ആക്റ്റീവ് ആയത്. ഒന്നുരണ്ടു സിനിമകൾ ചെയ്തു തീർത്തിട്ടായിരുന്നു വിവാഹം.
ഇവർക്ക് ഒരു മകളാണ് അവന്തിക. ചിപ്പി എന്ന അഭിനേത്രിയെ സംബന്ധിച്ച് അവർക്ക് ലഭിച്ച ഒരു ഭാഗ്യം എന്ന് പറയുന്നത് മറ്റു ഭാഷയിൽ കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ്. 2002 ൽ പുറത്തിറങ്ങിയ ‘ധർമ്മ ദേവതയ്’ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള കന്നഡ സ്റ്റേറ്റ് അവാർഡും ചിപ്പിക്ക് ലഭിച്ചിരുന്നു. ആദ്യമൊക്കെ തനിക്ക് അന്യ ഭാഷ സിനിമകൾ ചെയ്യാൻ പേടിയായിരുന്നു പക്ഷെ പിന്നീട് അത് മാറുകയും പിന്നെ അവിടെ ആയിപോകുകയാണ് ഉണ്ടായതെന്നും ചിപ്പി പറയുന്നു. മലയാളത്തിനും കന്നടയിലും തിളങ്ങി നിന്നപ്പോഴാണ് ചിപ്പി വിവാഹിതയാകുന്നത്. വിവാഹ ശേഷം ചിപ്പി സീരിയൽ രംഗത്തേക്ക് സജീവമാകുക ആയിരുന്നു. ഇന്ന് സ്വാന്തനം എന്ന ജനപ്രിയ പരമ്പരയിലെ ദേവി ഏട്ടത്തി എന്ന കഥാപാത്രം ചിപ്പിയെ കൂടുതൽ ജനപ്രിയയാക്കി മാറ്റി.
Leave a Reply