
‘ഷൈലജ ടീച്ചറുടെ സംസാരം ഇച്ചിരി കൂടിപ്പോയി’ ! ഇതൊരു വലിയ പരിപാടിയായി തോന്നിയില്ല ! പൊതുവേദിയിൽ ശൈലജ ടീച്ചറിനെ വിമർശിച്ച് മുഖ്യമന്ത്രി !
ഇപ്പോൾ മുഖ്യമന്ത്രിമാരും നവകേരള പരിപാടികളുടെ തിരക്കിലാണ്, ഇപ്പോഴിതാ മട്ടന്നൂരില്‍ നടന്ന നവകേരള സദസ്സില്‍ കൂടുതല്‍ സംസാരിച്ച കെ.കെ.ശൈലജയ്ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സ്ഥലം എംഎല്‍എയായ കെ.കെ.ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ പരിപാടിയുടെ അധ്യക്ഷ. എന്നാൽ വേദിയിൽ ശൈലജ കൂടുതല്‍ സമയം സംസാരിച്ചത് കൊണ്ട് മന്ത്രിമാര്‍ക്കും തനിക്കും സംസാരം വാക്കുകൾ ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി വേദിയിൽ എടുത്ത് പറയുകയുണ്ടായി.
നവ,കേരള യാ,ത്രയിൽ ഞങ്ങൾ 21 പേരുണ്ടെങ്കിലും, അതിൽ മൂന്ന് പേര്‍ സംസാരിക്കാനുള്ള ക്രമമാണ് വരു,ത്തിയിട്ടുള്ളത്. എന്നാൽ അതെല്ലാം ഇവിടെ തെറ്റി. ആ ക്രമീകരണത്തിന്‍റെ കുറവ് ഇവിടെ വന്നു. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. സമയം കുറച്ച് കൂടുതലായി പോയി എന്നാണ് എനിക്ക് തോന്നുന്നത്. ഇനിയുള്ള സമയം കുറച്ച് ചുരുക്കമാണ്. എല്ലായിടത്തും എത്തിപ്പെടേണ്ടതുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

അതുമാത്രമല്ല മ,ട്ടന്നൂരിലെ നവകേരള പരിപാടി അത്ര വലിയ പരിപാടിയായി തനിക്ക് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്ര,സംഗത്തിനിടെ പറയുകയുണ്ടായി. സൗഹൃദ സംഭാഷണത്തിനിടെ ഭാസ്‌കരന്‍ മാഷ് എന്നോട് ചോദിച്ചു, എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയ പരിപാടിയാണെന്ന് ഞാന്‍ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വലിയ പരിപാടികളൊക്കെ കണ്ട് ഇപ്പോള്‍ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു എന്നും മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു.
Leave a Reply