അമ്മ അപ്പുറത്തെ വീട്ടിൽനിന്നും കടം വാങ്ങിത്തന്ന 200 രൂപയും കൊണ്ട് തുടങ്ങിയ ജീവിതയാത്ര ! വഴിത്തിരിവായ തീരുമാനങ്ങൾ ! ഡെയിൻ പറയുന്നു !

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ പരിചിതനും പ്രിയങ്കരനുമായ ആളാണ് ഡെയ്‌ൻ ഡേവിഡ് എന്ന ഡിഡി. മഴവിൽ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച ഡേവിഡിന് വഴിത്തിരിവായത് ഉടൻ പണം എന്ന പരിപാടിയാണ്. അവതാര ശൈലി കൊണ്ടും ഹ്യൂമർ സെൻസ് കൊണ്ടും പ്രേക്ഷകരെ കൈയിലെടുത്ത ഡേവിഡ് ഇപ്പോൾ ജോഷ് ടോക്ക് എന്ന പരിപാടിയിൽ കൂടി തന്റെ ജീവിതം തുറന്ന് പറയുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എല്ലാവരെയും പോലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു, അച്ഛന്റെ അഭിനയ മോഹമാണ് എനിക്കും ചേട്ടനും ലഭിച്ചത്. ചേട്ടൻ സ്‌കൂളിൽ ബെസ്റ്റ് ആക്ടർ ആയിരുന്നു കലോത്സവങ്ങളിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്. തനിക്കും അങ്ങനെ ആവണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ടീച്ചർമാർ ഉൾപ്പെടെ തനിക്ക് മര്യാദക്ക് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞു തുടങ്ങിയതോടെ എന്റെ ആത്മവിശ്വാസം നഷ്ടമായി. പഠനം എല്ലാം കഴിഞ്ഞ് നിൽക്കുമ്പോഴാണ് കടം കാരണം വീട് വിറ്റതും അതിനിടയിൽ താൻ മൾട്ടിമീഡിയ പഠിക്കാൻ പോയതുമെല്ലാം.

പക്ഷെ മനസ്സിൽ ആഗ്രഹം സിനിമ തന്നെ ആയിരുന്നു, അങ്ങനെ ഇരിക്കുമ്പോഴാണ്, ഒരു സുഹൃത്ത് വഴിയാണ് കോമഡി സർക്കസിന്റെ ഓഡിഷൻ കാണുന്നത്. ‘അഭിനയം വഴങ്ങുമോ ഹാസ്യം അറിയുമോ’ എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. ഹാസ്യം പറയാൻ അറിയാത്ത ഞാൻ അഭിനയം വഴങ്ങുമെന്ന പ്രതീക്ഷയിൽ കോഴിക്കോടേയ്ക്ക് ട്രെയിൻ കേറാൻ തീരുമാനിച്ചു. പക്ഷെ വണ്ടിക്കൂലിക്ക് പോലും കൈയ്യിൽ പൈസ ഇല്ല. അമ്മയോട് 200 രൂപ ചോദിച്ചു, പക്ഷെ അമ്മയുടെ അടുത്തും ഉണ്ടായില്ല. അവസാനം അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ അടുത്തെന്ന് 200 രൂപ വാങ്ങി തന്നു പിറ്റേ ദിവസം രാവിലെ അപ്പൻ സ്റ്റേഷനിൽ ആക്കി തന്നു.

നന്നായി ചെയ്തോളാൻ പറഞ്ഞ് ആശംസിച്ച് അപ്പൻ എന്നെ യാത്രയാക്കി. അവിടെ ചെന്ന് ചെയ്തു അവർ കയ്യടിച്ചു. രണ്ടു ആഴ്ചക്കുള്ളിൽ വിളിക്കുമെന്ന് പറഞ്ഞു. പക്ഷെ ഒരു മാസം കഴിഞ്ഞും വിളിച്ചില്ല ഞാൻ അത് വിട്ടു. ഓഡിഷനുളളിൽ പങ്കെടുക്കാൻ തുടങ്ങി. മൂന്നെണ്ണത്തിൽ പങ്കെടുത്തു ഒരെണ്ണം കിട്ടി. ചെറിയ റോൾ ആയിരുന്നു, അത് ചെയ്യാൻ തുടമ്പോഴാണ് കോമഡി സർക്കസിൽ നിന്നും വിളിച്ചു. ഓഡിഷൻ സെലെക്ടഡ് ഫൈനൽ ഓഡിഷന് ചെല്ലാൻ പറഞ്ഞു. സിനിമയും ചാനലും ഉണ്ട് മുന്നിൽ. എല്ലാവരും സിനിമ എന്ന് പറഞ്ഞപ്പോൾ ഞാൻ ചാനൽ തിരഞ്ഞെടുത്തു. എന്റെ ആദ്യത്തെ തീരുമാനം ആയിരുന്നു. വഴിത്തിരിവായ തീരുമാനം.

ശേഷം ശ്രദ്ധിക്കപ്പെട്ടുതുടങ്ങി, അവതാരകനായി നായികാ നായകനിൽ വിളിച്ചു, വിശ്വസിക്കാൻ കഴിഞ്ഞില്ല, അത് ഹിറ്റായി. ഡിഡി എന്ന പേര് കിട്ടി. ആളുകളുടെ ഇഷ്ടം കിട്ടി. പ്രോഗ്രാമുകൾ ഒക്കെ കിട്ടി തുടങ്ങി. സാമ്പത്തിക പ്രശ്‍നങ്ങൾ ഒക്കെ ഒരു പരിധിവരെ ഒതുങ്ങി, സിനിമകളിൽ വലിയ റോളുകൾ കിട്ടി തുടങ്ങി. മോശം ആണെന്ന് പറഞ്ഞിരുന്ന എന്റെ ശബ്‌ദം ടിക് ടോക്കിലൊക്കെ വന്നു തുടങ്ങി. അപ്പോഴാണ് ജീവിതം നമ്മൾ കരുതുന്നത് പോലെയൊന്നുമല്ലെന്ന് മനസിലായത്. നമ്മൾ കുറവെന്ന് കരുതുന്ന കാര്യം ആയിരിക്കും നമ്മളെ ഒരു പടി മുകളിൽ എത്തിക്കുന്നത് എന്നും ഡെയിൽ പറയുന്നു…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *