
എന്റെ മോൾ എന്നോട് ക്ഷമിക്കട്ടെ, ആ സന്ദർഭത്തിൽ അങ്ങനെ പറഞ്ഞുപോയതാണ് ! എന്നും ആ വിരോധം നില്‍ക്കുമെന്നാണോ ! കൈതപ്രം !
മലയാള സിനിമ സംഗീത ലോകത്ത് വിലമതിക്കാനാകാത്ത സംഭവങ്ങക് നൽകിയ അതുല്യ പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. അദ്ദേഹം ഇതിന് മുമ്പ് നടൻ ദിലീപിനെ കുറിച്ചും മഞ്ജുവിനെ കുറിച്ചും അതുപോലെ പ്രിത്വിരാജിനെ കുറിച്ചുമെല്ലാം പറഞ്ഞിരുന്നു. ദിലീപിനെയും പൃഥ്വിരാജിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. അതുപോലെ മഞ്ജുവിനെ കുറിച്ചും അദ്ദേഹം പറഞ്ഞ പല വാക്കുകളും ഏറെ വിവാദമാകുകയും ചെയ്തിരുന്നു.
അടുത്തിടെ അദ്ദേഹം സ,ഫാ,രി ടിവിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആ വാക്കുകൾ ഇങ്ങനെ, എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. പയ്യന്നൂരിൽ മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച മാഷുടെ നമ്പർ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്. അങ്ങനെ സല്ലാപം സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയിൽ ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജർ ആയി ഒരു പയ്യൻ ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഇയാൾക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി.
ഇരുവരും പെട്ടെന്ന് സൗഹൃദമായി, ഒരുപപക്ഷെ മഞ്ജു ഇനി ഇയാളാണ് പ്രൊഡ്യൂസർ എന്ന് കരുതിക്കാണുമെന്നാണ്. അങ്ങനെ ഒരു ദിവസം പെട്ടെന്ന് മഞ്ജുവിനെ കാണാനില്ലായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. നോക്കുമ്പോൾ ഈ പയ്യനും ഇല്ല. ഇവർ രണ്ട് പേരും എവിടെ ആണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ചു ചെന്നപ്പോൾ ആ പയ്യനെ അറിയാവുന്ന ഒരു വീട്ടിൽ അന്വേഷിച്ചപ്പോൾ ആ വീട്ടിൽ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യൻ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ അവരെ കണ്ടെത്തി. മഞ്ജുവിനെ തിരികെ കൊണ്ടുവന്നു. ആ പയ്യനാണ് മഞ്ജുവിന്റെ ആദ്യ കാമുകൾ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ താൻ പറഞ്ഞ വാക്കുകൾ തെറ്റായി പോയി എന്ന് പറയുകയാണ് അദ്ദേഹം, മനോരമയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, വാക്കുകൾ ഇങ്ങനെ, ഒരു അഭിമുഖത്തില്‍ അപ്പോഴുള്ള മൂഡില്‍ ഞാന്‍ പറഞ്ഞിരിക്കാം. പക്ഷെ അത്കൊണ്ട് ജന്മം മുഴുവന്‍ ഇവരോട് വിരോധമാണെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഒരിക്കലും ഇല്ല. ദിലീപുമായും പൃഥിരാജുമായില്ല. മഞ്ജുവിനെ പറ്റി ഞാനേതോ അഭിമുഖത്തില്‍ പറഞ്ഞെന്ന് പറഞ്ഞ് ഭയങ്കര ബഹളമായി മാറി.
പക്ഷെ സത്യം അതല്ല, എനിക്ക് മഞ്ജു എന്റെ സ്വന്തം മകളെപ്പോലെയാണ്. ചിലപ്പോള്‍ സന്ദര്‍ഭവശാല്‍ എന്തെങ്കിലും പറഞ്ഞിരിക്കാം. മഞ്ജുവുമായി ഞാന്‍ പിണങ്ങിയിട്ടേ ഇല്ല. അന്നെന്തോ സന്ദര്‍ഭവശാല്‍ സല്ലാപത്തിലെ എന്തോ കാര്യം പറഞ്ഞു. അല്ലാതെ ഞാന്‍ ഒരിക്കലും അവരെ കുറ്റം പറഞ്ഞിട്ടില്ല. എന്റെ മോളതിന് ക്ഷമിക്കട്ടെ എന്നും അദ്ദേഹം പറയുന്നു.
Leave a Reply