ഈ അണ്ണന് ഒട്ടും ദാരിദ്രമില്ല. ഒന്നുകെട്ടി രണ്ടാമത് ലിവിങ് റ്റുഗദര്‍, മൂന്നാമത്തേത് കെട്ടിയെന്ന് പറയാന്‍ ധൈര്യവുമില്ല ! ദയ അശ്വതി പറയുന്നു !

ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന് അമൃതയും ഗോപി സുന്ദറും പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അവർ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ ചർച്ചാ വിഷയമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും ഒരുമിച്ച് നൽകിയ അഭിമുഖങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. അതിൽ ഗോപി സുന്ദർ പറഞ്ഞ ചില കാര്യങ്ങൾ വലിയ വിമര്ശനങ്ങൾക്ക് കാരണമായിരുന്നു.

അമൃതയും ഗോപിയും ഒരുമിച്ച് ചെയ്ത മ്യൂസിക് വീഡിയോ ആയ തൊന്തരവയുടെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ കുറിച്ച് അഭിമുഖത്തിൽ ഗോപി പറഞ്ഞത് ഇങ്ങനെയാണ്, ഞങ്ങളുടെ  മ്യൂസിക് ആല്‍ബത്തിന് നല്ല ഭംഗിയുള്ളൊരു പോസ്റ്ററായിരുന്നു ആദ്യം ചെയ്തത്. അത് പോസ്റ്റ് ചെയ്തപ്പോള്‍ ആരും തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് ഗോപി സുന്ദര്‍ പറയുന്നു. അതിന് ശേഷമായാണ് കിസ്സിങ് രംഗമുള്ള പോസ്റ്റര്‍ പങ്കുവെച്ചത്. അതിന് ശേഷമായാണ് കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എത്രത്തോളമാണെന്ന് മനസിലാക്കിയത് എന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. ആ പോസ്റ്റർ ഇട്ടശേഷം മിനിട്ടുകൾക്ക് അകം വീഡിയോ ശ്രദ്ധ നേടിയെന്നും ഗോപി പറയുന്നു.

ഇപ്പോഴിതാ ഗോപിയുടെ ഈ വാക്കുകളെ വലിയ രീതിയിൽ വിമർശിച്ചുകൊണ്ട് ബിഗ് ബോസ് താരം ദയ അശ്വതി പങ്കുവെച്ച ഫേസ്ബുക്കിലൂടെ പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ദയ അശ്വതി പറയുന്നത് ഇങ്ങനെ, നിങ്ങളുടെ കാര്യം കണ്ടാലേ ഒരു കോമഡിയാണ്, എന്നാലും എന്റെ അഭിപ്രായം പറയാമെന്ന് വിചാരിച്ചു. നിങ്ങള്‍ പാട്ടിനെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ പറഞ്ഞോളൂ. കാരണം പാടാനുള്ള കഴിവ് രണ്ടാള്‍ക്കുമുണ്ട്.  എന്നാല്‍ മലയാളികളുടെ നെഞ്ചത്തോട്ട് കുതിര കയറാനൊന്നും നിങ്ങളായിട്ടില്ലെന്നായിരുന്നു ദയ അശ്വതി പറയുന്നു.

ഗോപി സുന്ദർ നിങ്ങൾ ഒരിക്കലും അത്ര പെര്‍ഫെക്ടായ ഒരു വ്യക്തിയുമല്ല. മലയാളികള്‍ക്ക് ഒരു തെ,ങ്ങില്‍ തുണി ചുറ്റിയത് കണ്ടാലും ലൈം,ഗി,ക ദാരിദ്ര്യമാണ് എന്നല്ലേ, ഇതൊക്കെ പറയുന്ന ഈ  അണ്ണന് ഒട്ടും ദാരിദ്രമില്ല. ഒന്നുകെട്ടി രണ്ടാമത് ലിവിങ് റ്റുഗദര്‍, മൂന്നാമത്തേത് കെട്ടിയെന്ന് പറയാന്‍ ധൈര്യമില്ലെന്നും, ആദ്യം സ്വന്തം കാര്യം തിരുത്താന്‍ നോക്കൂ, എന്നിട്ട് മറ്റുള്ളവരെ കാര്യം നോക്കൂവെന്നും ദയ അശ്വതി ഗോപി സുന്ദറിനോടായി പറയുന്നുണ്ട്. ഞങ്ങളുടെ ജീവിതം ചികയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞല്ലോ, അതേപോലെ നാട്ടുകാരുടെ നെഞ്ചത്ത് പൊങ്കാലയിടാനുള്ള അവകാശം നിങ്ങള്‍ക്കുമില്ലെന്നും, ഒന്നില്‍ത്തുടങ്ങി മൂന്നിലെങ്കിലും നിങ്ങള്‍ അവസാനിപ്പിക്കുമോയെന്നും അശ്വതി ചോദിക്കുന്നു, അശ്വതിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *