‘ആ സീരിയൽ ഞാനായിട്ട് ഒഴിവാക്കിയതാണ്’ !! ദീപ ജയൻ സംസാരിക്കുന്നു !
ജനപ്രിയ സീരിയലുകളുടെ ഇഷ്ട താരമാണ് ദീപ ജയൻ, ആദ്യമൊക്കെ വില്ലത്തി കഥാപത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ നിരവധി തെറിവിളീകൾ ഏറ്റുവാങ്ങിയ താരമായിരുന്നു, സ്ത്രീധനം സീരിയലിൽ ദീപ മികച്ച ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു, ടെലിവിഷനുകളിൽ സീരിയൽ സജീവമായി തുടങ്ങിയ സമയം മുതൽ ദീപ ഈ മേഖലയിൽ സജീവമായിരുന്നു, തീരെ ചെറിയ പ്രായം മുതൽ വിവാഹിതയായ കഥാപത്രങ്ങൾ താരം ചെയ്തിരുന്നു, വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഒരു മാറ്റവും ദീപക്ക് വന്നിട്ടില്ല, മലയാളത്തിൽ സജീവമായിരുന്ന ദീപ ഇവിടെ നിന്നും ഒരിടവേള എടുത്ത് അന്യ ഭാഷ സീരിയലുകൾ നിരവധി ചെയ്തിരുന്നു, ലോക്ക് ഡൗൺ സമയത്ത് താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നു…
മഴവിൽ മനോരമയിൽ ഏറെ ജനശ്രദ്ധ നേടിയെടുത്ത നാമം ജപിക്കുന്ന വീട് എന്ന സീരിയലിലൂടെയാണ് നന്ദന എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളത്തിൽ തിരിച്ചെത്തിയത്, ഏറെ നാളുകൾക്ക് ശേഷം ദീപയെ കണ്ടത് ആരാധകർക്കും ഏറെ സന്തോഷമായിരുന്നു, പക്ഷെ സീരിയലിന്റെ വളരെ കുറച്ച് എപ്പിസോഡുകൾ മാത്രമേ ദീപയെ കണ്ടിരുന്നുള്ളൂ, കുറച്ചു ദിവസങ്ങൾ കഴഞ്ഞപ്പോൾ മറ്റൊരു നടിയായിരുന്നു ദീപയുടെ വേഷം ചെയ്തിരുന്നത്, അപ്പോൾ മുതൽ ആരാധകർ തിരക്കിയിരുന്നു ദീപ എവിടെയെന്ന്, പക്ഷെ അണിയറ പ്രവർത്തകരും ദീപയും ഒരു കൃത്യമായ മറുപടി നൽകിയിരുന്നില്ല….
സോഷ്യൽ മീഡിയിൽ സജീവമായിരുന്ന ദീപ ആരാധകർക്കായി നിരവധി ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട് അവയെല്ലാം നിമിഷനേരം കൊണ്ട് വൈറലാകാറുണ്ട് അത്തരത്തിൽ ചില ആരാധകർ താരത്തിനോട് ആ ചോദ്യം ചോദിച്ചുകൊണ്ടിരുന്നു എന്താണ് ആ സീരിയൽ നിർത്തിയത് ഇനി വരുമോ എന്നൊക്കെ, പക്ഷെ ആദ്യമൊന്നും ദീപ അവർക്കുള്ള മറുപടി കൊടുത്തിരുന്നില്ല, ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചപ്പോൾ ദീപ അതിനുള്ള മറുപടിയുമായി എത്തി, അത് ഇങ്ങനെ ആയിരുന്നു, ‘ഞാനായിട്ട് നിർത്തിയതാണ്, വർക്ക് ഒട്ടും കംഫർട്ട് അല്ല, മടുത്തു, ജീവനുംകൊണ്ട് ഓടിയതാണ്’ എന്നായിരുന്നു ദീപയുടെ മറുപടി..
ഏതായാലും താരത്തിന്റെ പോസ്റ്റ് നിമിഷനേരംകൊണ്ട് വൈറലായത്, എന്താണ് അവിടെ ശരിക്കും സംഭവിച്ചത് എന്ന് താരം വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല, നിരവധി സീനിയർ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്ന സീരിയലാണ് നാമം ജപിക്കുന്ന വീട്, പക്ഷെ എന്നിട്ടും ജീവനുംകൊണ്ട് ഓടിയതാണ് എന്ന് താരം പറയണമെങ്കിൽ ആ സെറ്റിൽ എന്തെങ്കിലും മോശം അനുഭവം ഉണ്ടായോ എന്നൊന്നും ഇതുവരെയും വ്യക്തമല്ല, ചാനലൈന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക റിപ്പോർട്ടൊന്നും വന്നിട്ടുമില്ല, ഏതായാലും താരത്തിന്റെ തുറന്ന് പറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്, ഇത് ഇപ്പോൾ വാർത്തയായ സ്ഥിതിക്ക് ഇനി ചാനലോ അല്ലെങ്കിൽ ദീപയോ തുറന്ന് പറയണം എന്താണ് സംഭവിച്ചത് എന്ന് അല്ലെങ്കിൽ അത് സമൂഹ മാധ്യമങ്ങളിൽ മറ്റുപല ഗോസ്സിപ്പുകൾക്കും കാരണമാകും എന്നത് ഉറപ്പാണ്…. ദീപ ഇപ്പോൾ നിരവധി ആൽബം സോങ്ങിന്റെ തിരക്കിലാണ്
Leave a Reply