പ്രതിഫലം എണ്ണിപ്പറഞ്ഞ് ചോദിച്ച് വാങ്ങിച്ചാണ് ന‌ടി ഷൂട്ടിന് വന്നത്, ഇത്രക്ക് അഹങ്കാരം പാടില്ല ! നഷ്ടപരിഹാരം വേണം ! അനശ്വരക്ക് എതിരെ ദീപു കരുണാകരൻ !

ഇന്ന് മലയാള സിനിമയിൽ യുവ നടിമാരിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നതും മുൻ നിര നായികയുമായി അനശ്വര രാജൻ. ഇപ്പോഴിതാ നടിക്കെതിരെ ആദ്യമായി ഒരു സംവിധായകൻ രംഗത്ത് വന്നിരിക്കുകാണ്, മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ സിനിമയുടെ സംവിധായകൻ ദീപു കരുണാകരനാണ് അനശ്വരക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. നടി സിനിമയുടെ പ്രൊമോഷന് സഹകരിച്ചില്ലന്നും, സിനിമയുടെ പോസ്റ്ററുകളും ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തില്ലെന്നുമാണ് സംവിധായകൻ പറയുന്നത്.

സംവിധായകൻ പറയുന്നതിങ്ങനെ, അനശ്വരയുടെ നിസഹകരണം തന്റെ സിനിമയു‌ടെ റീച്ചിനെ ബാധിച്ചെന്ന് ദീപു കരുണാകരൻ വാദിക്കുന്നുണ്ട്. താൻ കാലുപിടിച്ച് പറഞ്ഞിട്ടും അവർ സഹകരിച്ചില്ല എന്നും അദ്ദേഹം പറയുന്നു.  അനശ്വര നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് ഇപ്പോൾ സംവിധായകൻ പറയുന്നത്. അസോസിയേഷൻ വഴി മൂവ് ചെയ്യണം. നഷ്ടപരിഹാരം തരണം. വാങ്ങിയ പ്രതിഫലത്തിൽ ഒരു വിഹിതം തരാൻ അവർ തയ്യാറാകണം.

ഏതെങ്കിലുമൊരു കാരണം കൊണ്ടാണ് സിനിമ പ്രൊമോട്ട് ചെയ്യാതിരിക്കുന്നതെങ്കിൽ അത് മനസിലാക്കാം, പക്ഷെ ഇത് അങ്ങനെ ഒന്നുമില്ല, പ്രത്യേകിച്ച് കാരണമില്ലാതെ പ്രൊമോഷന് വരില്ലെന്ന് പറയുമ്പോൾ എന്ത് വിശ്വാസത്തിലാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പെെസ കൊടുക്കാത്തത് കൊണ്ട് ചെയ്യാത്തതാണെങ്കിൽ കുഴപ്പമില്ല. കൃത്യമായി എണ്ണിപ്പറഞ്ഞ് ചോദിച്ച് വാങ്ങിച്ചി‌ട്ടാണ് പലപ്പോഴും ഷൂട്ടിന് വന്നത്. എന്റെ കയ്യിൽ മെസേജുകളുണ്ടെന്നും ദീപു കരുണാകരൻ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോ‌ടാണ് പ്രതികരണം.

തന്റെ സിനിമ ഇനി ഡയറക്ട് ഒടിടി റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനുള്ള ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും ദീപു കരുണാകരൻ പറയുന്നുണ്ട്. അനശ്വരയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. അവർ മാത്രമാണ് ഈ സിനിമയിൽ ഏറ്റവും കൂടുതലുള്ളത്. അപ്പോൾ അവരില്ലാതെ പ്രൊമോഷൻ ചെയ്തിട്ട് എന്ത് കാര്യമാണെന്നും ദീപു കരുണാകരൻ ചോദിക്കുന്നു.

ഈ വാർത്തക്ക് ശേഷം അനശ്വരക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്, ഈ കിളവി തള്ളക്ക് അഹങ്കാരം കൂടിക്കൂടി വരുന്നുണ്ട് പൈസ കൂടി കണ്ണു മഞ്ഞളിക്കാന്‍ തുടങ്ങി, ജസ്റ്റിസ് ഫോര്‍ ദീപു കരുണാകരന്‍, ‘മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ചിലറിന്റെ പ്രൊമോഷന് പോയില്ല അല്ലേ. നാല് സിനിമ ആകുമ്പോഴേക്കും എന്തോ ആയി എന്ന തോന്നല്‍ ആണ്. ഒരു സിനിമ സക്‌സസ് ആയിട്ടില്ലല്ലോ പൈസ മേടിക്കുന്നത്. പണം മുടക്കിയവന് അത് തിരിച്ചുകിട്ടണ്ടേ, എന്നിങ്ങനെ പോകുന്നു അനശ്വരക്ക് എതിരെ ഉള്ള കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *