പഴയ നായികമാർക്ക് വിട ! ഇനി മലയാള സിനിമ ഭരിക്കാൻ പോകുന്ന യുവ നായികമാർ ! ഞങ്ങൾ ഇനി ബാല താരങ്ങൾ അല്ല ! വൈറൽ ചിത്രങ്ങൾ !

ഇന്നത്തെ നമ്മുടെ സമൂഹം ഒരുപാട് പുതിയ മാറ്റങ്ങളെ പല രീതിയിൽ ഉൾകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്, ലിംഗ വ്യതാസമില്ലാതെ സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി സംസാരിക്കുന്ന കൊച്ചു കുട്ടികൾ വരെ പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങളിൽ ഒന്നാണ്, ഈ മാറ്റങ്ങൾക്ക് സമൂഹ മാധ്യമങ്ങൾക്കും സിനിമ വ്യവസായത്തിനും വലിയ പങ്കുതന്നെ ഉണ്ട്. ഇപ്പോൾ ബോൾഡ് ലുക്ക് എന്ന ക്യാപ്‌ഷൻ നൽകികൊണ്ട് താരങ്ങളുടെ അടക്കം നിരവധി ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങൾ കീഴടക്കുകയാണ്. വസ്ത്ര സ്വാതന്ദ്ര്യം തങ്ങളുടെ അവകാശമാണ്, സ്ത്രീ ആയിപോയത്കൊണ്ട് അത് തങ്ങൾക്ക് നിഷേധിക്കപെടുന്നു, എന്റെ ശരീരം ഞാൻ എനിക്ക് ഇഷ്ടമുള്ള വസ്ത്ര ധരിക്കും എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരു തലമുറയെയാണ് ഇപ്പോഴുള്ളത്.

ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ വൈറലായി മാറുന്നത്, ഇനി മലയാള സിനിമ അടക്കി വാഴാൻ പോകുന്ന പുതുനായികമാരാണ്. സാനിയ ഇയ്യപ്പൻ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമ ലോകത്ത് എത്തിയ താരമാണ്, സിനിമയിൽ ഉപരി സാനിയ തിളങ്ങിയ ബ്ലോട് ആൻഡ് ഹോട്ട് ലുക്കിൽ ഉള്ള ചിത്രങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ പല രീതിയിലുള്ള മോശം കമന്റുകളും മറ്റും നിരവധി നേരിട്ട സാനിയ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു, എന്റെ കാല് കാണുന്നതാണ് ഇവിടെ പലർക്കും പ്രശ്‌നം.  പക്ഷെ എനിക്ക് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഞാൻ ഇങ്ങനെ തന്നെ ആയിരിക്കും എന്ന്… 20 വയസുകാരിയായ സാനിയക്ക് ഇപ്പോൾ കൈനിറയെ സിനിമയിൽ നിന്നുള്ള  അവസരങ്ങളാണ്.

ശേഷം കഴിഞ്ഞ ദിവസം ബാലതാരമായി നമ്മുടെ മുന്നിൽ എത്തിയ അനിഘ സുരേന്ദ്രൻ. ഇന്നലെ തന്റെ പുതിയ സിനിമയിൽ നായികയായി എത്തുന്നു എന്ന സന്തോഷ വാർത്ത അറിയിച്ചിരുന്നു. അനിഘക്ക് ഇപ്പോൾ 17 വയസ്സാണ് പ്രായം.  ചിത്രത്തിന്റെ ഇന്നലെ നടന്ന പൂജയിൽ വളരെ സുന്ദരിയായി എത്തിയ അനിഖയുടെ ചിത്രങ്ങൾക്കും നിരവധി മോശം കമന്റുകളാണ് ലഭിച്ചത്… ശേഷം ഇന്നിതാ ബോളിവുഡ് താരം ജോൺ അബ്രഹാം ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയ അനശ്വര രാജൻ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വളരെ ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ എത്തിയ അനശ്വരയുടെ വിഡിയോകൾക്ക് താഴെയും ഇത്തരത്തിലുള്ള കമന്റുകളാണ് കാണുന്നത്, അനശ്വരക്ക് പ്രായം 19 ആണ്  പണ്ടുള്ള സ്ത്രീകൾ മാറുമാക്കാൻ സമരം ചെയ്തപ്പോൾ ഇപ്പോഴത്തെ സ്ത്രീകൾ മാറ് കാണിക്കാൻ സമരം നടത്തുന്നു, കലികാലം എന്നും കമന്റ് ബോക്സുകളിൽ നിറയുന്നു, അതുപോലെ മായാളത്തിൽ ഇനി നായികയാകാൻ തയാറെടുക്കുന്ന മറ്റൊരു ആളാണ് നടി എസ്തർ അനിൽ, ദൃശ്യം എന്ന സിനിമയിൽ ബാലതാരമായി ശ്രദ്ധ നേടിയ എസ്തറിന്റെ ചിത്രങ്ങളും വളരെ ശ്രദ്ധ നേടാറുണ്ട്. 20 വയസ്സാണ് താരത്തിന്റെ പ്രായം.  എന്നാൽ ഈ കമന്റുകൾ കണ്ട് എന്നാൽ ഞാൻ ഇനി മാറിയേക്കാം എന്ന് ഒരു താരങ്ങളും വിചാരിക്കാൻ പോകുന്നില്ല എന്ന സത്യവും ഈ കമന്റ് ഇടുന്നവർക്കും നന്നായി അറിയാം…. ഏതായാലും ഈ പുതിയ നായികമാരെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രേക്ഷകരും ഇവർക്കിടയിൽ ഉണ്ട്………..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *