
ലിസ്സി ഇന്ന് അത്ര നിസ്സാരക്കാരിയല്ല ! അവർ ആ സ്ഥാപനങ്ങളുടെ എല്ലാം ഉടമയാണ് ! പത്താം ക്ലാസ്സിൽ റാങ്കോടെ പാസായ ആളാണ് ! കലൂർ ഡെന്നീസ് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് ലിസ്സി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ലിസ്സി പക്ഷെ വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുക ആയിരുന്നു. വിവാഹത്തോടെ ലിസ്സി സിനിമ ലോകത്തോട് വിടപറഞ്ഞു. ഇപ്പോഴിതാ ലിസിയെ കുറിച്ച് അവരുടെ അടുത്ത കുടുംബ സുഹൃത്തും തിരക്കഥാകൃത്ത് കൂടിയായ കലൂർ ഡെന്നീസ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, ലിസ്സി എന്റെ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രാമാണ് അഭിനയിച്ചിരുന്നത്. പിന്നീട അങ്ങനെ ഒരു ചിത്രങ്ങളിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.
അന്നത്തെ എല്ലാ നയിക്കാമാരും ചെയ്യുന്നതുപോലെ ലിസിയും സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹം കഴിച്ച് സിനിമയോട് വിട പറയുകയും. മദ്രാസിലേക്ക് താമസം മാറ്റുകയും ചെയ്തു. ലിസി അഭിനയ മേഖലയിൽ നിന്നും വിടപറഞ്ഞെങ്കിലും സിനിമയുടെ മായാലോകം തന്നെയായിരുന്നു തുടർന്നും ലിസിയുടെ പ്രവർത്തി മണ്ഡലം. ലിസി പത്താം ക്ലാസ്സിൽ റാങ്കോടെ പാസ്സായി നിൽക്കുമ്പോഴാണ് അഭിനയ മോഹവുമായി എന്നെ കാണാൻ വരുന്നത്.
ഇന്ന് അവർ ഒരു സാധാരണ ആളല്ല. ചെന്നൈയിൽ അവർക്ക് സ്വന്തമായി മൂന്നാല് റിക്കാർഡിങ് സ്റ്റുഡിയോകളുടേയും ഡബ്ബിങ് തിയേറ്ററുകളുടെയും ഉണ്ട്. അതിന്റെ നടത്തിപ്പ് കാരിയായി ചെന്നൈയിൽ തിരക്കുള്ള ആള് തന്നെയാണ് ലിസ്സി. ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു. ലിസിയുമായുള്ള വിവാഹ ശേഷം സത്യം പറഞ്ഞാൽ അത്ഭുതകരമായ മാറ്റമാണ് പ്രിയന്റെ ജീവിതത്തിലും കരിയറിലെ സംഭവിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലെ ഏറ്റവും തിരക്കുള്ള സംവിധായകനായി പ്രിയൻ ഉയരങ്ങൾ കീഴടക്കുകയായിരുന്നു.

അവിശ്വസിനീയമായ ഒരു ഉയർച്ച ആയിരുന്നു പ്രിയന്റേത്. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകുമെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രിയന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര. തൊണ്ണൂറുകളിൽ ഞാൻ വളരെ തിരക്കുള്ള സമയം ആയിരുന്നു അതുകൊണ്ട് തന്നെ എനിക്ക് ലിസിയെ ഒന്ന് നേരിൽ കാണാനോ ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. ലിസിയുടെ കാര്യം എടുക്കുക ആണെങ്കിൽ അവർക്ക് ലഭിച്ച മറ്റൊരു ഭാഗ്യം എന്നത് അവർക്ക് ‘ബാലചന്ദ്രമേനോൻ, പ്രിയദര്ശൻ, ഭരതൻ, ജോഷി, ഐ.വി ശശി, കെ.ജി ജോർജ്, പത്മരാജൻ, മോഹൻ തുടങ്ങിയ എല്ലാ പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിക്കാന് സാധിച്ചിരുന്നു എന്നുള്ളതാണ്.
സിനിമ രംഗത്ത് ഒരുപാട് സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഒരാളുകൂടിയാണ് ലിസി. തമിഴിൽ ഇന്നും ലിസി വളരെ പ്രശസ്തയായ ഒരു സെലിബ്രറ്റി ആണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിതയും ഇന്നത്തെ മുഖ്യമന്ത്രി സ്റ്റാലിനുമടക്കം രജനീകാന്ത്, കമലഹാസൻ, വിജയ്, അജിത്ത്, വിക്രം, ശരത്ത് കുമാർ, ഗൗതം മേനോൻ, മണിരത്നം, സുഹാസിനി, രാധിക തുടങ്ങി എല്ലാവരുമായും ഏറെ ഇഴയടുപ്പമുള്ള ഏക മലയാളി താരം കൂടിയാണ് ലിസി.
Leave a Reply