
ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നു ! ഈ കാര്യം പറയാൻ വൈകിയതിന് പിന്നിൽ ഒരു കാരണമുണ്ട് ! സന്തോഷ വാർത്ത പങ്കുവെച്ച താര ജോഡികൾക്ക് ആശംസാപ്രവാഹം !
മിനിസ്ക്രീൻ രംഗത്ത് വളരെ സജീവമായ താരങ്ങളാണ് നടിയും നർത്തകിയും അവതാരകയുമായ ദേവികാ നമ്പ്യാരും, ഗായകനും, മ്യൂസിക് ഡയറക്ടറുമായ വിജയ് മാധവും. ഇരുവരുടെയും വിവാഹ വിശേഷങ്ങളും മറ്റും വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമാണ് വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. 2022 ജനുവരിയില്‍ ആയിരുന്നു ഇവരുടെ വിവാഹം.
വിവാഹ ശേഷം ഇരുവരും തങ്ങളുടെ യുട്യൂബ് വിഡോകളുമായി വളറെ അധികം തിരക്കിലായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി വീഡിയോ കാണാത്ത കൊണ്ട് ആരാധകർ അതിന്റെ കാരണം തിരക്കിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പുതിയ വീഡിയോയിലൂടെ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങൾ. സന്തോഷ വാർത്തയാണ് ഇരുവരും പങ്കുവെച്ചത്.
വിജയ് മാധവ് പറയുന്നത് ഇങ്ങനെ, ഇത്രയും നാള് എന്തുകൊണ്ട് വ്ളോഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേര് ചോദിച്ചു. എന്നാൽ അതിന്റെ യഥാര്‍ത്ഥ കാരണം ഞാനല്ല, അത് നിങ്ങളുടെ നായികയാണ്. അതെ ഈ കഥയിലെ നായിക ഗര്‍ഭിണിയാണ്. എന്ന് വിജയ് പറഞ്ഞപ്പോള്‍ ഉടന്‍ ദേവിക പറഞ്ഞു, പിന്നെ മറ്റാരാണ് കാരണക്കാരന്‍ എന്ന് ആളുകള്‍ ചോദിയ്ക്കും. അപ്പോൾ വിജയ് പറഞ്ഞു.. ഈ ഗര്‍ഭത്തിന്റെ കാരണക്കാരന്‍ ഞാന്‍ തന്നെയാണ്, പക്ഷെ വീഡിയോ ഇടാത്തതിന്റെ കാരണക്കാരി ആരാണെന്നാണ് ഞാന്‍ പറഞ്ഞത് എന്ന് വിജയ് തിരുത്തുക ആയിരുന്നു.

എല്ലാവരെയും പോലെ ഗർഭകാലത്തിന്റെ ആദ്യത്തെ മൂന്ന് മാസം തനിക്കും അതി കഠിനമായിരുന്നു എന്നും, ഛര്‍ദ്ദിയോട് ചര്‍ദ്ദിയാണ്. എന്തെങ്കിലും കഴിയ്ക്കുക, ഛര്‍ദ്ദിയ്ക്കുക, കിടക്കുക എന്നതാണ് ഇപ്പോഴത്തെ തന്റെ അവസ്ഥ എന്നും . വ്ളോഗ് ചെയ്യാന്‍ പോയിട്ട് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ല. ഒന്നൊന്നര മാസം എങ്ങിനെ ഞാന്‍ വീട്ടില്‍ തന്നെ ഇങ്ങനെ കിടന്നു എന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല എന്നാണ് ദേവിക പറയുന്നത്. ഒരുപാട് നല്ല പ്രോഗ്രാമുകൾ ഇതുകാരണം നഷ്ടമായി എന്നും, അവസാനം ഇങ്ങനെ ആയാല്‍ പറ്റില്ല, കുറച്ച് ആക്ടീവ് ആകണം എന്ന് ഡോക്ടര്‍ പറഞ്ഞു എന്നും ദേവിക പറയുന്നുണ്ട്.
പിന്നെ ഞങ്ങളുടെ ഈ സന്തോഷ വാർത്ത അറിയിക്കാൻ ഇത്രയും വൈകിയതിന് കാരണം വീട്ടുകാർ ആണെന്നും, മൂന്ന് മാസം കഴിയാതെ ഈ കാര്യം ആരോടും പറയരുത് എന്നവർ പറഞ്ഞിരുന്നു എന്നും ഇരുവരും പറയുന്നു. ഇപ്പോള്‍ താൻ മൂന്ന് മാസം ഗര്‍ഭിണിയാണ് എന്നും ദേവിക പറയുന്നു.പലരും പല ഉപദേശങ്ങളും തരും. പക്ഷെ ആവശ്യമുള്ളത് മാത്രം കാതിലെടുക്കുക. സന്തോഷത്തോടെ ഇരിക്കുക എന്നും ദേവിക തന്റെ ആരാധികമാരോട് പറയുന്നു.
Leave a Reply