
ഇത്തരത്തിൽ ഒരുപാട് അമ്മമാരുടെ പ്രചോദനമാണ് നിങ്ങൾ ! എങ്ങനെ നന്ദി പറയണം എന്നറിയില്ല ! മഞ്ജു പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു !
മഞ്ജു വാര്യർ ഒരു അഭിനേത്രി എന്നതിനപ്പുറം അവർ ഇന്ന് ഒരുപാട് പേരുടെ ആത്മവിശ്വാസമാണ്, പ്രചോദനമാണ്… വ്യക്തി ജീവിതത്തിൽ സംഭവിച്ച വലിയ പ്രതിസന്ധികളെ തരണം ചെയ്ത് തന്റെ ഉള്ളിലെ കഴിവുകളെ തിരിച്ചറിഞ്ഞ് അത് പ്രയോജനപ്പെടുത്തി തോറ്റുപോയിടത്തുനിന്നും തന്റെ ജീവിതം പൂർവ്വാധികം ശക്തിയോടെ തിരിച്ചുപിടിച്ച മഞ്ജു സമാനമായ ജീവിത പ്രതിസന്ധികൾ നേരിടുന്ന അനേകം സ്ത്രീകളുടെ പ്രചോദനമാണ്.
ഇപ്പോഴിതാ അത്തരത്തിൽ മഞ്ജുവിന് തന്റെ ഒരു കുട്ടി ആരാധിക എഴുതിയ കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ദേവൂട്ടി എന്ന തന്റെ ഒരു കോച്ച് ആരാധിക ഡിയർ മഞ്ജു ആന്റി എന്ന് വിളിച്ചുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. ആ കത്തിലെ വാക്കുക്കൾ ഇങ്ങനെ, ‘ഞാന്‍ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. മമ്മയും പപ്പയും പറഞ്ഞ് നിങ്ങളെ അറിയാം. സുജാത എന്ന സിനിമയാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഓര്‍ത്തുവെക്കുന്ന സിനിമ. നിങ്ങള്‍ എത്ര പേര്‍ക്ക് പ്രചോദനമാണെന്നും എനിക്കറിയാം. എന്റെ മമ്മ 17 വര്‍ഷത്തിന് ശേഷം വീണ്ടും നൃത്തം ചെയ്തു. അതിന് കാരണം നിങ്ങള്‍ മാത്രമാണ്.

അതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല ഒരുപാട് നന്ദി. ഇതുപോലെ ഒരുപാട് ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകളെ വെളിച്ചത്ത് കൊണ്ടു വന്നതിന് കാരണം നിങ്ങള്‍ മാത്രമാണ്. ഒരുപാട് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ എനിക്ക്. ഇനിയും ഒരുപാട് പേര്‍ക്ക് പ്രചോദനമാവുക. സ്നേഹത്തോടെ ദേവൂട്ടി” എന്നായിരുന്നു ആരാധിക കത്തില്‍ കുറിച്ചത്. മഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ദേവൂട്ടിയുടെ വാക്കുകളും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ചില സ്നേഹ പ്രകടനങ്ങള്‍ക്ക് എത്ര വില കൊടുത്താലും മതിയാകില്ലെന്നാണ് മഞ്ജു പറയുന്നത്.
അതുപോലെ മഞ്ജുവിനെ കുറിച്ച് സിൻസി അനിൽ എന്ന ആരാധിക തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്ന വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു, അവരുടെ വാക്കുകൾ ഇങ്ങനെ, താൻ അകമഴിഞ്ഞ് വിശ്വസിച്ച തന്റെ സ്വന്തം ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ട് ചേമ്പില താളിലെ വെള്ളം ഊര്‍ന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് ഒരുതരം മരവിപ്പോടെ കണ്ടു നിന്നവള്‍. എന്റെ ജീവിതം, എന്റെ ഭര്‍ത്താവ്… എന്റെ കുടുംബം…. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍. അവൾക്കെതിരെ നുണകളുടെ എത്ര വലിയ ചി,ല്ല് കൊട്ടാരം പണിതാലും അത് ഒരുനാള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയര്‍ന്നു പറക്കുക പ്രിയപെട്ടവളെ… കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ…. എന്നും ആ കുറിപ്പിൽ പറയുന്നു.
Leave a Reply