
ഇതിനു കാരണം നിന്റെ അമ്മായി അപ്പനാണ്, പൊതു വേദിയിൽ വെച്ച് ധനുഷിനോട് ഇളയരാജ ! തലകുനിച്ച് ധനുഷ് ! വിവാദം !
ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ആരാധിക്കുന്ന താര കുടുംബമാണ് തലൈവർ രജനികാന്തിന്റേത്. ആ കുടുംബത്തിലേക്ക് മരുമകനായി എത്തിയ ധനുഷ് ഇന്ന് ലോക സിനിമ അറിയപ്പെടുന്ന മികച്ച പ്രശസ്ത നടനാണ്. ബോളിവുഡും കടന്ന് ഇന്ന് ഹോളിവുഡ് സിനിമയിൽ വരെ തന്റെ സാനിധ്യം അറിയിച്ച കലാകാരൻ കൂടിയാണ്, ധനുഷ് സിനിമയില്‍ വന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും താരത്തിന്റെ വിവാഹം കഴിഞ്ഞു. ധനുഷിനെ ഇഷ്ടമാണ് എന്ന് ഐശ്വര്യയാണ് രജനികാന്തിനോട് പറഞ്ഞത്. പ്രണയത്തിന് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച് 2004 ല്‍ ധനുഷും ഐശ്വര്യയും വിവാഹിതരായി. ധനുഷിനെക്കാൾ രണ്ടു വയസ് മൂത്തതാണ് ഐഷ്വര്യ.
പക്ഷെ ആ കുറവുകൾ ഒന്നും അവരുടെ ദാമ്പത്യ ജീവിതത്തിന് ഒരു പ്രശ്നമല്ലായിരുന്നു. സിനിമ രംഗത്ത് ധനുഷിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഐശ്വര്യ കൂടെ നിന്നു. യാത്ര, ലിങ്ക എന്നിവരാണ് മക്കള്‍. ഇതിനുമുമ്പ് ധനുഷും നടി അമലാപോളിന്റെയും, ശ്രുതി ഹാസന്റെയും പേരിൽ പല ഗോസിപ്പുകളും വന്നിരുന്നു എങ്കിലും അതെല്ലാം വെറും കിംവദന്തികള്‍ മാത്രമാണെന്ന് ഐഷ്വര്യയും ധനുഷും ഒരുപോലെ പറഞ്ഞുകൊണ്ട് എത്തിയിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ ഞങ്ങൾ വേർപിരിയുന്നു എന്ന വാർത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

വേർപിരിയലിന് ശേഷം ദിവസങ്ങള്‍ക്ക് മുന്‍പ് ഇളയരാജയുടെ റോക്ക് വിത്ത് രാജ എന്ന കച്ചേരിയില്‍ മക്കള്‍ക്കൊപ്പം ധനുഷും പങ്കെടുത്തിരുന്നു. ലിങ്കയ്ക്കും യാത്രയ്ക്കും ഒപ്പമുള്ള ധനുഷിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതേ വേദിയിൽ വെച്ച് ഇളയരാജ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കച്ചേരിയ്ക്ക് മുന്‍നിരയില്‍ തന്നെയാണ് ധനുഷും മക്കളും ഇരുന്നിരുന്നത്. വേദിയില്‍ നിന്ന് ഇളയരാജ, രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ വാലിയിലെ ‘എന്നുള്ളേ എന്നുള്ളേ’ എന്ന പാട്ട് പാടുമ്പോള്‍ ജന ആരവം ആര്‍ത്ത് വിളിയ്ക്കുകയായിരുന്നു.
എന്നാൽ ‘വാലി’ എന്ന ആ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരുന്നത് രജനികാന്ത് ആയിരുന്നു എന്നും, അതുകൊണ്ട് തന്നെ ആ കഥാ സന്ദർഭം അദ്ദേഹം വളരെ മനോഹരമായി തനിക്ക് വിശദീകരിച്ച് തന്നതുകൊണ്ടാണ് ആ ഗാനം ഇത്രയും മികച്ചതായത് എന്നും, ആ കഥ പറയുക മാത്രമല്ല, മൈക്കിലൂടെ ധനുഷിന്റെ പേര് വിളച്ച് ‘ധനുഷ്, ഈ പാട്ടിന്റെ എല്ലാ ക്രെഡിറ്റ്സും താങ്കളുടെ അമ്മായി അച്ഛന് ഉള്ളതാണ്’ എന്ന് ഇളയരാജ ഉറക്കെ പറയുകയായിരുന്നു. എന്നാൽ ഇത് കേട്ട് എളിമയോടുള്ള ചിരി മാത്രമായിരുന്നു ധനുഷിന്റെ മറുപടി. ഐശ്വര്യ രജനികാന്തുമായി വിവാഹ മോചനം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊതു വേദിയില്‍ വച്ച് വീണ്ടും ധനുഷ് രജനികാന്തിന്റെ മരുമകനാണ് എന്ന് വിശേഷിക്കപ്പെട്ടത് അതാണ്, ഇപ്പോൾ രജനികാന്തിന്റെ ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്.
ആ പദവിക്ക് ഇനി ധനുഷ് അർഹനല്ല എന്ന് പറഞ്ഞുകൊണ്ടാണ് പലരും പ്രതിഷേധിച്ചത്, കൂടാതെ ഇതിനു തൊട്ടുപിന്നാലെ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് ‘ഐശ്വര് ആര് ധനുഷ്’ എന്ന തന്റെ ഡിസ്പ്ലെ നെയിം തിരുത്തി ഐശ്വര്യ രജനികാന്ത് എന്ന് തന്നെ ആക്കിയതും ഏറെ ശ്രദ്ധ നേടിയിരുന്നു.
Leave a Reply