
‘മക്കളുടെ വിഷമം കാണാൻ വയ്യ’ ! അവർക്ക് വേണ്ടി വീണ്ടും ഒന്നാകാൻ തീരുമാനിച്ചു ! സന്തോഷ വാർത്ത പങ്കുവെച്ച് കുടുംബം !
ഇന്ന് ലോക സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനായി ധനുഷ് മാറിക്കഴിഞ്ഞു, ഹോളിവുഡ് സിനിമയിൽ വരെ വളരെ സജീവമായി തുടങ്ങിയ ധനുഷ് മികച്ച നടനുള്ള ദേശിയ പുരസ്കാരം വാങ്ങിയിരുന്നു. വളരെ ഞെട്ടലോടെ ആരാധകർ കേട്ട ഒരു വാർത്ത ആയിരുന്നു ധനുഷും ഐഷ്വര്യയും വേർപിരിയുന്നു എന്നത്. പതിനെട്ട് വര്‍ഷങ്ങള്‍ ഞങ്ങള്‍ സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം വഴികാട്ടികളായും കഴിഞ്ഞു.. ഞങ്ങളുടെ ഉയര്‍ച്ചയുടെയും പരസ്പരം മനസ്സിലാക്കുന്നതിന്റെയും പൊരുത്തപ്പെടലിന്റെയും യാത്രയായിരുന്നു അത്. പക്ഷെ ഇന്ന് അത് വേര്‍പിരിയലില്‍ എത്തി നില്‍ക്കുകയാണ് ഞങ്ങള്‍. ഞാനും ഐശ്വര്യയും ദാമ്പത്യ ജീവിതം അവസാനിപ്പിയ്ക്കാനും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസ്സിലാക്കാനുള്ള സമയമെടുക്കാനും തീരുമാനിച്ചു എന്നെഴുതികൊണ്ടാണ് ധനുഷ് വിവാഹ മോചനത്തിന്റെ വാർത്ത പങ്കുവെച്ചത്.
ഇപ്പോഴിതാ വളരെ സന്തോഷമുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്, ധനുഷും ഐശ്വര്യ രജനികാന്തും തങ്ങളുടെ ബന്ധത്തിന് ഒരവസരം കൂടി നല്കാന് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ . ജനുവരിയില്‍ ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരുന്നു . എന്നാല്‍ ഇപ്പോൾ ധനുഷും ഐശ്വര്യയും വിവാഹമോചനം കുറച്ച് കാലത്തേക്ക് മാറ്റിവെച്ച് തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. എന്നാല്‍ ധനുഷും ഐശ്വര്യയും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും കുടുംബങ്ങള്‍ രജനികാന്തിന്റെ വീട്ടില്‍ ഒരു മീറ്റിംഗ് നടത്തി, ധനുഷും ഐശ്വര്യയും തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് തീരുമാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കൂടാതെ തങ്ങളുടെ വേര്‍പിരിയലിൽ മക്കൾ വളരെ വിഷമിക്കുന്നുണ്ട് എന്നും അതിന് പരിഹാരം കാണുമെന്ന് തന്റെ അച്ഛൻ രജനികാന്തിന് മകൾ ഐഷ്വര്യ വാക്ക് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു, ഏതായാലും ഇത് ആരാധകർക്ക് ഇടയിൽ വലിയ സന്തോഷമുള്ള വാർത്തയായി മാറിയിരിക്കുകയാണ്. താരങ്ങളുടെ ഔദ്യോഹിക അറിയിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ഏവരും. വിവാഹ മോചനത്തിന് ശേഷവും ഇരുവരും മക്കളുടെ കാര്യത്തിന് വേണ്ടി ഒന്നിച്ചിരുന്നു. ധനുഷ് സിനിമയില്‍ വന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും താരത്തിന്റെ വിവാഹം കഴിഞ്ഞു. ധനുഷിനെ ഇഷ്ടമാണ് എന്ന് ഐശ്വര്യയാണ് രജനികാന്തിനോട് പറഞ്ഞത്. പ്രണയത്തിന് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച് 2004 ല്‍ ധനുഷും ഐശ്വര്യയും വിവാഹിതരായി. ധനുഷിനെക്കാൾ രണ്ടു വയസ് മൂത്തതാണ് ഐഷ്വര്യ.
Leave a Reply