
രണ്ടാം വിവാഹം, പത്ത് വയസ് പ്രായ കൂടുതൽ ശിഖര്‍ ധവാന്റെയും ആയിഷയുടെയും ജീവിതം ഏവരെയും അതിശയിപ്പിക്കുന്നത് !
ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട താരമാണ് ഇന്ത്യൻ ക്രിക്കറ്റ് പ്ലെയർ ശിഖര്‍ ധവാൻ. ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ ശിക്കാർ എന്ന് വിളിക്കും. ലാലേട്ടൻ സ്റ്റൈലിൽ മീശ പിരിച്ച് എതിർ ടീം ബൗളര്‍മാരെ തറപറ്റിക്കുന്ന ശിഖര്‍ ധവാൻ എന്നും ആരാധകർക്ക് ഒരു ആവേശമാണ്. അദ്ദേഹത്തിന്റെ ഓരോ വിജയത്തിനും കാരണം തന്റെ ഭാര്യ ആണെന് പലതവണ ശിഖർ തുറന്ന് പറഞ്ഞിരുന്നു. തന്റെ പ്രൊഫെഷൻ പോലെത്തന്നെ വളരെ പ്രാധാന്യത്തോടെയാണ് ശിഖർ തന്റെ കുടുംബവും കൊണ്ടുപോകുന്നത്.
അദ്ദേഹത്തെ പോലെത്തന്നെ ഏവർക്കും വളരെ പരിചിതയായ ആളാണ് ഭാര്യ ആയിഷ മുഖർജിയും. കളിക്കളത്തിൽ ശിഖർ പോരാടുമ്പോൾ ഗ്യാലറിൽ അദ്ദേഹത്തിന് കരുത്തായി ആയിഷയും ഒപ്പം ഉണ്ടാകാറുണ്ട്. ഇവരുടെ ജീവിതം എന്നും മറ്റുള്ളവരെ അസൂയ പെടുത്തുന്നതാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ശിഖര്‍ ധവാന്‍ 1985 ഡിസംബര്‍ അഞ്ചിനാണ് ജനിച്ചത്. നിലവില്‍ 35 വയസാണ് ധവാനുള്ളത്. എന്നാല്‍ ധവാന്റെ ഭാര്യയായ ആയിഷ മുഖര്‍ജി ജനിച്ചത് 1975ലാണ്. നിലവില്‍ 45 വയസ്.
ശിഖറിനേക്കാൾ പത്ത് വയസ് കൂടുതലാണ് അദ്ദേഹത്തിന്റെ ഭാര്യക്ക്. എന്നാൽ ഈ പ്രായ വ്യത്യാസം ഇവരെ സംബന്ധിച്ച് അത് വെറും ഒരു നമ്പർ മാത്രമാണ്. മനോഹരമായ ദാമ്പത്യ ജീവിതത്തിന് പ്രായവ്യത്യാസം ഒരു തടസ്സമല്ലെന്ന് മറ്റ് പലരെയും പോലെ ഇവരും തെളിയിച്ചു. ആയിഷയുടെ ഇത് രണ്ടാം വിവാഹം ആയിരുന്നു. ആദ്യ വിവാഹത്തിൽ അവർക്ക് രണ്ട് പെണ്മക്കൾ ഉണ്ട്. വെസ്റ്റ് ബംഗാളില്‍ ജനിച്ച ആയിഷ തന്റെ എട്ടാമത്തെ വയസിലാണ് ഓസ്‌ട്രേലിയയിലെത്തിയത്.
അവിടെ പഠിച്ച് വളര്‍ന്ന ആയിഷയുടെ ആദ്യം വിവാഹ അവിടെ വെച്ചായിരുന്നു. ഒരു ഓസ്‌ട്രേലിയന്‍ ബിസിനസ് കാരനെയാണ് അവർ വിവാഹം ചെയ്തിരുന്നത്. ശേഷം 2000 ല്‍ ഇവര്‍ക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. 2005ല്‍ ഇവര്‍ക്ക് രണ്ടാമതൊരു കുഞ്ഞ് ജനിച്ചു. പിന്നീട് ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും വേര്‍പിരിഞ്ഞു. കായിക മത്സരങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന ആയിഷ് പരിശീലനം ലഭിച്ച കിക്ക് ബോക്‌സറാണ്. ക്രിക്കറ്റിലും ഫുട്‌ബോളിലും ആയിഷ ഒരു കൈ നോക്കിയിട്ടുണ്ട്.

ഫേസ്ബുക്കിൽ കൂടിയാണ് ഇവർ പരിചയപ്പെട്ടത്. ആയിഷയുടെ ഒരു ചിത്രം ധവാൻ കാണാൻ ഇടയാക്കുകയും ശേഷം അദ്ദേഹം അവർക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ശേഷം ആയിഷ അത് അംഗീകരിക്കുകയുമായിരുന്നു. അവരുടെ പ്രണയത്തിന്റെ തുടക്കമായിരുന്നു അത്. പിന്നീട് നിരന്തരമുള്ള ചാറ്റിങ്ങിലൂടെ രണ്ടുപേരും സൗഹൃദത്തിലാകുകയും പിന്നീട് അത് പ്രണയമായി മാറുകയുമായിരുന്നു. തുടർന്ന് ധവാന്‍ ഇക്കാര്യം ഹര്‍ഭജന്‍ സിങ്ങുമായി സംസാരിച്ചു. ഹര്‍ഭജന്‍ ആയിഷയുടെ ആദ്യ വിവാഹത്തെക്കുറിച്ച് പറഞ്ഞെങ്കിലും അതൊന്നും ധവാനൊരു തടസമല്ലായിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നു. ധവാന്റെ പിതാവ് മഹേന്ദ്ര പാല്‍ ധവാനായിരുന്നു കൂടുതല്‍ എതിര്‍പ്പ്. ഒടുവിൽ ധവാന്റെ ശ്കതമായ തീരുമാനത്തിന് മുന്നിൽ കുടുംബം സമ്മതിക്കുകയായിരുന്നു. ശേഷം 2009ല്‍ വിവാഹ നിശ്ചയം. പിന്നീട് വിവാഹം നടന്നത് 2012 ഒക്ടോബര്‍ 30ന്. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ഇവരുടെ വിവാഹം ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു. ശേഷം 2014 ൽ ഇവർക്കൊരു മകൻ ജനിച്ചു. സോറവർ. ആയിഷയുടെ ആദ്യ വിവാഹത്തിലെ രണ്ടു പെൺമക്കളെയും ധവാൻ നിയമപരമായി ദത്ത് എടുത്തിരുന്നു. ഇപ്പോൾ അവരും ഇവരുടെ സംരക്ഷണയിലാണ് ഉള്ളത്. വളരെ സന്തോഷകരമായ കുടുംബ ജീവിതമാണ് ഇപ്പോൾ അദ്ദേഹത്തിന്റേത്….
Leave a Reply