അമ്മയെ കളിയാക്കികൊണ്ടുള്ള തമാശകൾ ഇനി ഒരിക്കലും പറയില്ല ! അമ്മയുടെ ആ വാക്കുകൾ വേദനിപ്പിച്ചു ! ധ്യാൻ ശ്രീനിവാസൻ പറയുന്നു !

മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു സംവിധായകനായും തന്റെ കഴിവ് തെളിയിച്ചുട്ടുള്ള ആളാണ് ധ്യാൻ. അദ്ദേഹത്തിന്റെ സിനിമകളേക്കാൾ അധികം ധ്യാൻറെ അഭിമുഖങ്ങളാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ അത്തരം അഭിമുഖങ്ങളിൽ താൻ അമ്മയെ കുറിച്ചും അല്ലാതെയും പറഞ്ഞിട്ടുള്ള കാര്യങ്ങൾ തെറ്റായി പോയി എന്ന് പറയുകയാണ് ധ്യാൻ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ അഭിമുഖം പലർക്കും ഡിപ്രഷനിൽ നിന്നും മറ്റ് പല മാനസികാവസ്ഥകളിൽ നിന്നും മുക്തി നൽകി എന്ന് കേൾക്കുമ്പോഴുള്ള സന്തോഷവും ധ്യാൻ പങ്കുവച്ചു. അതിനൊക്കെ കാരണം ഞാൻ അഭിനയിച്ച പരാജയ സിനിമകളാണ്, എനിക്ക് ചില ദുഃശ്ശീലങ്ങൾ ഉണ്ടായിരുന്നു. മകൾ ജനിച്ചപ്പോൾ അത് ഒഴിവാക്കണം എന്ന് തോന്നി. ഞാൻ മറ്റെന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആയാൽ മാത്രമേ അത് മാറൂ എന്ന് എനിക്കറിയാം. അതിന് വേണ്ടിയാണ് സിനിമകളിൽ അഭിനയിക്കാൻ തീരുമാനിച്ചത്. പക്ഷേ എന്റെ ആ തീരുമാനം അച്ഛന് ഇഷ്ടപ്പെട്ടില്ല. അഭിനയത്തെ അത്ര നിസ്സാരമായി കാണുന്നതിന്റെ പേരിലാണ് അച്ഛനുമായി വഴക്കായതും എന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതും. ഇപ്പോഴും എനിക്ക് അഭിനയത്തോട് താത്പര്യമില്ല.

സിനിമകളിലേക്ക് എന്നെ വിളിക്കുമ്പോൾ തന്നെ ഞാൻ ഇത് അവരോട് പറയാറുണ്ട്, എന്റെ മേഖല ഡയരക്ഷനാണ്. ഞാനതിലേക്ക് തന്നെ മാറും. എന്ത് ഉദ്ദേശിച്ചാണോ ഞാൻ അഭിനയത്തിലേക്ക് വന്നത് അത് എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ സക്സസ്ഫുൾ ആണെന്നേ പറയൂ. എന്തിനെയും പോസിറ്റീവായിട്ട് മാത്രമേ കാണുന്നുള്ളൂ എന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

അതുപോലെ ഞാൻ അമ്മയെ കുറിച്ചും കുടുംബത്തെ കുറിച്ചും നിരവധി തമാശകൾ പറഞ്ഞിട്ടുണ്ട്, പക്ഷെ അമ്മയെ കുറിച്ച് എനിയൊരിക്കലും കോമഡി പറയില്ല. ഒരാളെ കുറിച്ച് നമ്മൾ കോമഡി പറയുമ്പോൾ, അവർ അത്രയും നമുക്ക് കംഫർട്ട് ആണ് എന്ന ബോധ്യം ഉണ്ടാവണം. ദിലീപേട്ടനെ കുറിച്ച് അഭിമുഖങ്ങളിൽ കളിയാക്കി പറഞ്ഞത് അതുകൊണ്ടാണ്. അദ്ദേഹം ഏത് സെൻസിൽ എടുക്കും എന്നെനിക്കറിയാം. അല്ലാത്തവരെ കളിയാക്കി പറയുമ്പോൾ, രണ്ട് വാക്ക് പ്രശംസിച്ചും പറയണം. അല്ലെങ്കിൽ അത് അവർക്ക് വല്ലാത്ത പ്രയാസവും, നമ്മളോട് വിദ്വേഷത്തിനും കാരണമാവും. അമ്മയെ കുറിച്ച് കളിയാക്കി പറയില്ല എന്ന് പറഞ്ഞത്, അമ്മ അത് ആസ്വദിക്കുന്നില്ല എന്ന് പറഞ്ഞതുകൊണ്ടാണ്.

എന്റെ അമ്മ ഒരു അദ്ധ്യാപിക ആയിരുന്നു, നാട്ടിൽ അത്യാവശ്യം വിലയും നിലയും ഉള്ള ആളാണ് അമ്മ. ഞാൻ കളിയാക്കി സംസാരിച്ചപ്പോൾ ആ ഇമേജ് ഇടിഞ്ഞു. കളിയാക്കി സംസാരിക്കുന്നത് അമ്മയ്ക്ക് ആസ്വദിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു, അതോടെ അമ്മയെ കുറിച്ചുള്ള തമാശകൾ പറയുന്നത് ഞാൻ നിർത്തിയെന്നും ധ്യാൻ പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *