
‘ആവേശം’ സെക്കന്‍ഡ് ഹാഫില്‍ ലാഗ് ! തങ്ങളുടെ ചിത്രം വിഷു ഹിറ്റ് ആകുമെന്നും എന്ന് ധ്യാൻ ശ്രീനിവാസൻ ! മറുപടി ശ്രദ്ധ നേടുന്നു !
മലയാള സിനിമക്ക് ഇപ്പോൾ നല്ല സമയമാണ്, ഒരുപിടി മികച്ച സിനിമകൾ തിയറ്ററുകളിൽ വിജയക്കൊടി പാറിപ്പിക്കുകയാണ്. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഇപ്പോഴിതാ ഫഹദ് വേറിട്ട ഗെറ്റപ്പിൽ എത്തുന്ന ആവേശം, വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’, ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ് എന്നിങ്ങനെ ഒരുപിടി സിനിമകൾ ഈ അവധികാലത്ത് തിയറ്ററുകളിൽ വിജയം നേടുകയാണ്.
സിനിമകളിലുപരി അഭിമുഖങ്ങളിൽ കൂടി കൂടുതൽ ശ്രദ്ധ നേടിയെടുത്ത ആളാണ് ധ്യാൻ ശ്രീനിവാസൻ, എന്തും തുറന്ന് പറയുന്ന ധ്യാൻറെ പ്രകൃതം പ്രേക്ഷകപ്രീതി നേടിയെടുക്കാൻ ധ്യാനിനെ സഹായിച്ചു, ഇപ്പോഴിതാ അത്തരത്തിൽ സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ബസ്റ്റര്‍ ആണ് ആവേശം എന്ന ധ്യാൻറെ വാക്കുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് സിനിമയുടെ സംവിധായകാൻ ജിത്തു മാധവൻ.
ധ്യാൻറെത് ഒരു വിമര്ശനമല്ലെന്നും അങ്ങനെയൊരു അഭിപ്രായം പലരും പറഞ്ഞിരുന്നു എന്നും അദ്ദേഹം പറയുന്നു. വാക്കുകൾ ഇങ്ങനെ, ധ്യാനും ഒന്നും മനസില്‍ വച്ചു പറഞ്ഞതല്ലെന്നും മത്സരത്തിന്‍റെ അന്തരീക്ഷം അവരിലാർക്കുമില്ലെന്നും ജിത്തു മാധവൻ വ്യക്തമാക്കി. ഒരുപാട് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഉള്ള വര്‍ഷമാണ് ഇത്. പക്ഷേ നമ്മുടെ ബ്ലോക്ക്ബസ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്ന് വച്ചാല്‍ നമ്മുടേത് സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ക്ബസ്റ്റര്‍ ആണ്.

ധ്യാന്‍ ആ മൂഡില്‍ പറഞ്ഞതൊന്നുമല്ല. ഒരു കോംപറ്റീഷന്‍ മൂഡ് ഒന്നും അവര്‍ക്കൊന്നുമില്ല. ഞാന്‍ വിനീതേട്ടനുമായിട്ടൊക്കെ സംസാരിക്കാറുണ്ട്. ധ്യാൻ മാത്രമല്ല, സെക്കന്‍ഡ് ഹാഫില്‍ ലാഗ് എന്ന് പലരും പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ നല്ലതാണ്. കാരണം നമുക്ക് അറിയണമല്ലോ ആളുകള്‍ പറയുന്നത് എന്താണെന്ന്. നമ്മള്‍ ഒളിച്ചുവച്ചിട്ട് കാര്യമൊന്നുമില്ല. ജിത്തു മാധവൻ പറഞ്ഞു. ആവേശത്തിനൊപ്പം തിയറ്ററുകളിലെത്തിയ സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം.
ധ്യാൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു.. ഞങ്ങളുടെ സിനിമ ആദ്യ ഷോയ്ക്ക് ശേഷം വിഷു ഹിറ്റ് ആകുമെന്നും ആവേശം സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉണ്ടായതായി സംവിധായകനും സഹോദരനുമായ വിനീത് പറഞ്ഞെന്നും ധ്യാന്‍ ചാനലുകളോട് പ്രതികരിക്കുകയായിരിക്കുന്നു. അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് വിനീത് അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ധ്യാനിന്‍റെ അഭിമുഖങ്ങള്‍ പോലെ തന്നെ ആ വാക്കുകളും വൈറലായി മാറിയിരുന്നു.
Leave a Reply