ധ്യാൻറെ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ട്, മകന്റെ വായിൽ ല,ഹ,രി കുത്തികയറ്റുമോ എന്ന് ചോദിച്ചാല്‍, ചെയ്യും ! ടിനി ടോം പറയുന്നു !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമ രംഗത്തെ ഏറ്റവും വലിയ ചർച്ചകളിൽ ഒന്നായിരുന്നു സിനിമ ലോകത്തെ ലഹരി ഉപയോഗം, ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് പല നടന്മാരും രംഗത്ത് വന്നിരുന്നു. അതിൽ നടൻ ടിനി ടോം പറഞ്ഞ കാര്യങ്ങളാണ് ഏറെ ചർച്ചയായി മാറിയത്. അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെയാണ്, തന്റെ ഒപ്പം അഭിനയിച്ച  ഒരു നടൻ ല,ഹ,രി,ക്ക് അടിമയായ കാരണം അയാളുടെ പല്ലുകള്‍ ഇപ്പോള്‍ കൊഴിഞ്ഞു തുടങ്ങിഎന്നും,   സിനിമ മേഖല ഇപ്പോൾ ല,ഹ,രി,ക്ക് അടിമയാണ്. അതുപോലെ  പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ തന്റെ മകന് അവസരം ലഭിച്ചിരുന്നു. തനിക്ക് ഒരു മകനേയുള്ളു ഭയം കാരണം സിനിമയില്‍ വിട്ടില്ലെന്നും സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഭാര്യ തയ്യാറായിരുന്നില്ല. ല,ഹ,രി ഉപയോഗത്തെ കുറിച്ചുള്ള ഭയം കൊണ്ടാണ് ഭാര്യ മകന്‍ അഭിനയിക്കുന്നത് തടഞ്ഞതെന്നും ടിനി പറഞ്ഞിരുന്നു.

എന്നാൽ ഇത് ഏറെ ചർച്ചയായതോടെ ടിനി ടോമിന് മറുപടി എന്നപോലെ ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ. ല,ഹ,രി ആരും ബലം പ്രയോഗിച്ച് വായില്‍കുത്തിക്കയറ്റിയതല്ലെന്ന് പറഞ്ഞ ധ്യാന്‍ ബോധമുണ്ടെങ്കില്‍ മകന്‍ അത് ഉപയോഗിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോഴിതാ വീണ്ടും ടിനി ടോം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിലെ ‘ഒരു ടിനി കഥ’ എന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇന്നത്തെ തലമുറ ഇപ്പോഴത്തെ താരങ്ങളെ ആണ് റോള്‍ മോഡല്‍ ആക്കുന്നത്. അത് അവരെ വഴി തെറ്റിക്കുന്നുണ്ട്. അവരുടെ പേര് പറഞ്ഞ് മോശമാക്കുന്നില്ല. ഒന്ന് രണ്ടു ആളുകളാണ് അങ്ങനെ, ടിനി പറഞ്ഞു. ഇങ്ങനെ ഉള്ളവരെ റോള്‍ മോഡല്‍ ആക്കരുത് എന്ന് ആണ് ഞാന്‍ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ആദ്യം അതിനോട് എതിര്‍പ്പുമായി വന്നത് ധ്യാനാണ്. ധ്യാന്‍ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് ടിനി ചേട്ടനെ കുറിച്ചല്ല പറഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ടെന്നും ടിനി പറയുന്നു. ആ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത് ഇത്രയും ആണ് മകന്റെ വായില്‍ ആരും കുത്തികേറ്റില്ല എന്ന്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞുകൊണ്ടാണ്. അവന്‍ എന്റെ മകന്‍ തന്നെ ആണല്ലോ. ഉറപ്പായും അവനും സംശയിക്കാം.

സിനിമ താരങ്ങളുടെ ല,ഹ,രി ഉപയോഗം എന്നതിലുപരി സിനിമ സെറ്റുകളിൽ അത് നടക്കുന്നുണ്ടോ എന്നതാണ് ഇവിടുത്തെ പ്രശ്നം, ലൊക്കേഷനുകളിൽ ല,ഹ,രി ഉപയോഗത്തെ കുറിച്ച് ടിനി ടോം പറഞ്ഞിരുന്നത് ഇങ്ങനെ, ല,ഹ,രി,ക്കെതിരായ പൊ,ലീ,സി,ന്റെ യോദ്ധാവ് ബോധവല്‍ക്കരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറാണ് ടിനി. ഇതിന് മുമ്പും ഇതേ കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്നത്തെ ആ വാക്കുകൾ ഇങ്ങനെ, നമ്മുടെ പോ,ലീ,സുകൾ അത്ര മണ്ടന്മാർ ഒന്നുമല്ല, ആൻ്റണി അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ടെന്നും ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊ,ലീ,സ് കൊടുത്ത ഫുള്‍ ലിസ്റ്റും അതുപോലെ പൊ,ലീ,സ് കൊടുത്ത വിവരങ്ങളുണ്ടെന്നും ടിനി ടോം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *