‘ഹണി റോസ് എന്റെ ടീച്ചറായിരുന്നെങ്കിൽ ഞാനെന്നും സ്കൂളിൽ പോയേനെ’ ! എന്റെ ഫസ്റ്റ് ക്രഷ് അവരായിരുന്നു ! ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാള സിനിമയുടെ അതുല്യ പ്രതിഭ നടനും തിരികഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ രണ്ടു മക്കളും ഇന്ന് സിനിമ രംഗത്ത് വളരെ സജീവമാണ്. അതിൽ ഏറ്റവും കൂടുതൽ ജന പ്രീതി ഉള്ളത് ധ്യാൻ ശ്രീനിവാസന് തന്നെയാണ്, അത് കൂടുതലും അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകൾ കൊണ്ട് തന്നെയാണ്. ധ്യാൻറെ ഓരോ അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെ ഹിറ്റാണ്. സിനിമയിൽ എത്തിയില്ലെങ്കിൽ ഏത് പ്രൊഫഷനിലായിരിക്കുമെന്നാണ് കരുതുന്നതെന്ന ചോദ്യത്തോട് അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ധ്യാൻ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സുഹൃത്തുക്കള്‍ കൂടിയായ താരങ്ങളെ കുറിച്ച് ധ്യാന്‍ മനസ് തുറക്കുന്നത്.

ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ധ്യാൻ മറുപടി നൽകിയത്. ഹണി റോസിനെ  തനിക്ക് പേഴ്‌സണലി അറിയില്ലെന്നും അതുകൊണ്ട് അത്തരത്തില്‍ പറയാന്‍ കഴിയില്ലെന്നുമായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. എന്നാലും ഹണി റോസിനെ ആരായി കാണണമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിന് അവര്‍ നല്ല സൗന്ദര്യം ഉള്ള നടിയാണന്നും സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കില്‍ മലര്‍ മിസ്സിനെ പോലെ കുട്ടികള്‍ക്ക് ക്രഷ് തോന്നിയേനെ എന്നുമായിരുന്നു ധ്യാനിന്റെ മറുപടി.

ഇപ്പോൾ ഉദാഹരണത്തിന് ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല. എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചര്‍മാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ക്രഷ് ടീച്ചര്‍മാരായിരുന്നു എന്നും ധ്യാന്‍ പറഞ്ഞു . അതുപോലെ തന്നെ, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, നയന്‍താര തുടങ്ങിയവരെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ പറഞ്ഞു.

അജു ഒരു പക്ഷെ സിനിമയിൽ എത്തിയില്ലായിരുങ്കിൽ അവൻ വല്ല കേസിലും പെട്ട് ജയിലിൽ ആയിരുന്നിരിക്കും, ഒരുകാലത്ത് പുള്ളി ഒരു പബ്ലിക് ന്യൂയിസന്‍സ് ആയിരുന്നു. എന്റെ വേറൊരു വേര്‍ഷന്‍. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടാവില്ല. പിന്നെ ജയിലിലാകുമ്പോള്‍ എല്ലാ ജോലിയും ചെയ്യേണ്ടി വരുമല്ലോ, നയൻ താര അവർ സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ  രാഷ്ട്രീയത്തിൽ വരുമായിരുന്നുവെന്നാണ് ധ്യാൻ പറയുന്നത്. വെരി ഷാര്‍പ്പ്, വെരി പ്രിസൈസ്. കൃത്യമായി കാര്യമറിയാവുന്ന, മാര്‍ക്കറ്റിങ് അറിയാവുന്ന എന്ത് സംസാരിക്കുന്നു എന്ന് കൃത്യധാരണയുള്ള ആളാണ് അവര്‍. അതുകൊണ്ട് അവര്‍ പൊളിറ്റിക്‌സില്‍ വന്നേനെ.

സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഫഹദ് ഒരു കാർ റേസർ ആയിരിക്കും. അല്ലങ്കിൽ ഓട്ടോ മൊബൈലുമായി ബന്ധപ്പെട്ട എന്തെങ്കിലും പരിപാടിയിലായിരിക്കും പുള്ളി എന്നാണ് തോന്നുന്നത്. പൃഥ്വിരാജിനെ ഏത് പ്രൊഫഷനിലാണ് കാണാന്‍ സാധ്യതയെന്ന ചോദ്യത്തിന് അദ്ദേഹം ഈ രാജ്യത്തേ ജനിക്കേണ്ട ആളായി തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ധ്യാനിന്റെ മറുപടി. വല്ല വിദേശത്തൊക്കെ ജനിക്കേണ്ട ആളാണ് അദ്ദേഹം. ആ ലെവലിലാണ്  അദ്ദേഹത്തിനെന്നും ധ്യാൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *