മരുമകളിൽ ഏറ്റവും ഇഷ്ടപെട്ട കാര്യം ഇതാണ് ! മരുമകളെൻ കുറിച്ച് ശ്രീനിവാസനും ഭാര്യയും ! ദൈവം തന്ന വരദാനമാണ് ! അർപ്പിതയെ കുറിച്ച് താര കുടുംബം !

ശ്രീനിവാസനും കുടുംബവും എന്നും മലയാളികളുടെ ഇഷ്ട താരങ്ങളാണ്. വിനീതും ധ്യാനും ഇതിനോടകം സിനിമ ലോകത്ത് തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കഴിഞ്ഞു. ഇവരുടെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടും, അത്തരത്തിൽ ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസന്റെ ഭാര്യ അർപ്പിതയെ കുറിച്ച് ധ്യാനും അതുപോലെ മരുമകളെ കുറിച്ച് ശ്രീനിവാസനും ഭാര്യ വിമലയും പറഞ്ഞ വാക്കുകളും വളരെ ശ്രദ്ദേയമാണ്. ബിഹൈന്റ്വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഏവരും സംസാരിച്ചത്.

മകനെ കുറിച്ചും മരുമകളെ കുറിച്ചും ശ്രീനിവാസനും വിമലയും പറയുന്നത് ഇങ്ങനെ, ധ്യാൻ വിവാഹ ശേഷം ഒരുപാട് മാറിയെന്നും അതിൽ അഭിമാനിക്കുന്നെന്നും നടന്റെ അമ്മ തുറന്ന് പറഞ്ഞു. മരുമകൾ അർപിതയിൽ ഇഷ്ടപ്പെട്ട കാര്യമെന്തെന്നും ഇവർ വ്യക്തമാക്കി. ധ്യാനുമായി വളരെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കും. ദൈവം കൊടുത്ത സമ്മാനം പോലെ എനിക്ക് തോന്നിയിട്ടുണ്ട്, വിമല ശ്രീനിവാസൻ പറഞ്ഞു. അർപിതയ്ക്ക് നല്ല ഹ്യൂമർ സെൻസുണ്ടെന്ന് ശ്രീനിവാസനും പറയുന്നു.

അതുപോലെ താൻ തമാശയായി പലതും പറയുമെങ്കിലും അർപ്പിതയില്ലാതെ ഞാൻ ഇല്ലന്നാണ് ധ്യാൻ പറയുന്നത്. ഞാനും അവളും അഡ്ജസ്റ്റ് ചെയ്തല്ല ജീവിക്കുന്നതെന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ധ്യാൻ പറഞ്ഞു. അച്ഛനും അമ്മയും എനിക്കും ചേട്ടനും തന്ന ഏറ്റവും വലിയ കാര്യം ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്. അത് ഞാനെന്റെ ഭാര്യക്കും കൊടുക്കുന്നുണ്ടെന്നും ധ്യാൻ വ്യക്തമാക്കി. ഞങ്ങൾ ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. സൗഹൃദം തുടങ്ങി ഒരുപാട് നാളുകൾക്ക് ശേഷമാണ് പ്രണയത്തിലേക്ക് നീങ്ങുന്നത്. അന്നൊക്കെ എനിക്ക് വേറെ പ്രണയങ്ങൾ ഉണ്ടായിരുന്നു.

ഇത് വിവാഹത്തിലേക്ക് എത്തുമെന്ന് എനിക്ക് അന്നൊരു വിഷ്വസവും ഉണ്ടായിരുന്നില്ല, കാരണം ഞങ്ങൾ രണ്ട് മതസ്ഥരാണ്. 2015 ന് ശേഷമാണ് വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്. വീട്ടുകാരുടെ സമ്മതപ്രകാരം തന്നെ വിവാഹം നടന്നു. രണ്ട് സന്ദർഭങ്ങളിൽ അർപിത എന്നെ പൊക്കിയിട്ടുണ്ട്. എന്നെ വിട്ട് പോവേണ്ട അവസ്ഥ വരെ ഉണ്ടായിട്ടും പോയില്ല. അവൾക്ക് പകരം മറ്റാരായിരുന്നു എന്റെ കൂടെ എങ്കിലും എന്നെ ഇട്ടിട്ടു പോകുമായിരുന്നു എന്നും ധ്യാൻ പറയുന്നു. അച്ഛനും അമ്മയുമാണ് അർപ്പിതയുടെ വീട്ടിൽ പോയി വിവാഹക്കാര്യം സംസാരിക്കുന്നത്. ജാതിയും മതവും അവിടെ വിഷയമായില്ല. ഇന്നേവരെ അർപ്പിതയുടെ മതം വീട്ടിൽ ചർച്ചയായിട്ടില്ല. ഭാര്യ അർപ്പിത കഴിഞ്ഞ തനിക്ക് എന്തും ഉള്ളൂയെന്നും ധ്യാൻ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *