പ്രണയമുണ്ടായിരുന്നു, ആ സിനിമയുടെ സെറ്റിൽ വെച്ച് ഞാൻ അവളെ ശെരിക്കും ഇഷ്ടപ്പെട്ടിരുന്നു ! അവൾക്കും ആ ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ! ധ്യാൻ തുറന്ന് പറയുന്നു !

ചെയ്ത് സിനിമകളെ വെച്ച് നോക്കുമ്പോൾ ഒരു നടൻ എന്നതിലുപരി അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ആളാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാനിന് ഇന്ന് ആരാധകർ ഏറെയാണ്. ധ്യാനിന്റെ പുതിയ ചിത്രമായ ഉടൻ ഈ മാസം 20 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഏത് അഭിമുഖങ്ങളിലും വളരെ തുറന്ന് സംസാരിക്കുന്ന ധ്യാനിന് ഇന്ന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ധ്യാനിനിടെ ഉടൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ ഇപ്പോൾ സ്മൂഹ മാധ്യമങ്ങളിൽ വൈറലായി മാറികൊണ്ടിരിക്കുകയാണ്.

പല കാര്യങ്ങളും ഒരു മറയും കൂടാതെ തുറന്ന് പറയുന്ന ധ്യാൻ തനിക്ക് ഉണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നടി നവ്യ നായരല്ലാതെ മറ്റേതെങ്കിലും  നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നമിത പ്രമോദിനോട് പ്രണയം തോന്നിയിട്ടുണ്ടെന്നായിരുന്നു ധ്യാനിന്റെ മറുപടി. ഞങ്ങൾ ഒരുമിച്ച് ചെയ്ത  ‘അന്ന് അടി കപ്യാരേ കൂട്ടമണിയുടെ സെറ്റില്‍ വെച്ച് അവളോട് പ്രണയമായിരുന്നു. അവളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അവള്‍ക്കും എന്നോട് ഇഷ്ടമുണ്ടെന്നായിരുന്നു എന്റെ തോന്നല്‍ .അത് പറഞ്ഞിട്ടൊന്നുമില്ല. സിനിമയുടെ സെറ്റില്‍ അവളുടെ അച്ഛന്‍ കൂടെ വരാറുണ്ടല്ലോ. അന്നത് വിഷയമാക്കേണ്ട എന്നു കരുതിയിരിക്കാം.’ ധ്യാന്‍ പറയുന്നു.

അതുപോലെ തനറെ ആദ്യ ചിത്രമായ ലവ് ആക്ഷൻ ഡ്രാമയുടെ സെക്കൻഡ് പാർട്ട് എഡിറ്റ് ചെയ്യുന്ന സമയത്ത് ഞാൻ തന്നെ ഉറങ്ങി പോയെന്നും, ഛെ ഞാനിത് എന്താണ് ഈ എടുത്ത വെച്ചിരിക്കുന്നത് എന്നും ചിന്തിച്ചിരുന്നു എന്നും ധ്യാൻ തന്നെ തുറന്ന് പറയുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ആ സിനിമ ഒരു പരാജയമായിരുന്നു, തിയറ്ററിൽ പോയി കണ്ടപ്പോഴും ഞാനും അജുവും ഉറങ്ങി പോയിട്ടുണ്ട്, അത് അങ്ങനെ സംഭവിച്ചു പോയതാണ്. എന്നും ധ്യാൻ തന്നെ തുറന്ന് പറയുകയാണ്.

 

അതേസമയം തനിക്ക് നടന്‍ ശ്രീ,നിവാസന്റെ മകനെന്ന ലേബലുള്ളതുകൊണ്ട് ഏത് പാതിരാത്രിയും കേരളത്തിലെ വീടുകളില്‍ നിന്ന് ഒരു ഗ്ലാസ് പച്ചവെളളമെങ്കിലും തരാനുള്ള സന്മനസ് തന്നോടുണ്ടെന്നാണ് കരുതുന്നത് എന്നും  എന്നാല്‍ ശ്രീനിവാസന്‍ എന്ന അച്ഛന്റെ പേരില്‍ എനിക്കുള്ള പ്രിവിലേജ് ആവശ്യമില്ല. അതിന്റെ പേരിലുള്ള ഓവര്‍ അറ്റന്‍ഷന്‍ ആവശ്യമില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കുന്നു.

അതുപോലെ മഞ്ജുവിനെ നായികയാക്കി ധ്യാൻ തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്ന ചിത്രം , ‘9 എം.എം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.  ത്രില്ലര്‍ മോഡിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനില്‍ ബാബുവാണ്. മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രമായിരിക്കും 9 എം.എം.ഈ ചിത്രം ഒരു  ത്രില്ലറാണ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ആ സിനിമയുടെ കഥ എഴുതിയത്. തമിഴൽ നിന്നും ഒരുപാട് താരങ്ങൾ അണിനിരക്കുന്ന ഒരു വലിയ ചിത്രമായിരിക്കും അതിനും ധ്യാൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published.