
സത്യത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്നതിന് കയ്യും കണക്കുമില്ല ! മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷമായി അനുഭവിക്കുന്നു ! ദിലീപ്
ഒരു സമയത്ത് മലയാള സിനിമയുടെ എല്ലാമായിരുന്നു ദിലീപ്, കൈ നിറയെ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ, സിനിമ നിർമ്മിക്കുന്നു, സ്വന്തമായി തിയറ്ററുകൾ എന്നുവേണ്ട ദിലീപിന്റെ വിജയ തേരോട്ടം തന്നെയായിരുന്നു ഒരു കാലഘട്ടത്തിൽ. എന്നാൽ വ്യക്തി ജീവിതത്തിൽ സംഭവിച്ച താളപ്പിഴകൾ കാരണം കരിയറിലെ ദിലീപ് പിന്നിലേക്ക് ആക്കുകയായിരുന്നു. ശക്തമായ തിരിച്ചുവരവ് വീണ്ടും സിനിമയിലേക്ക് നടത്തിയെങ്കിലും സിനിമകൾ ഒന്നും വിജയം കണ്ടിരുന്നില്ല. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്ന ഈ നിമിഷത്തിൽ ദിലീപ് അടുത്തിടെ ഒരു പൊതുവേദിയിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, താന്‍ അറിയാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നുവെന്നും അത് തന്റെ മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞെന്നും റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു. തന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ലെന്നും ദിലീപ് പറയുന്നു, സിനിമയൊക്കെ ഒരുപാട് മാറിപ്പോയി, ഞാൻ ഉണ്ടായിരുന്ന കാലത്തേ ടെക്നോളജി ഒന്നുമല്ല ഇപ്പോൾ, എന്റെ പ്രസന്‍സ് ഓഫ് മൈന്‍ഡും പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സും നമ്മളെ ഒത്തിരി സഹായിക്കാറുണ്ട്.
അന്നും ഇന്നും എന്റെ ലോകം സിനിമ മാത്രമാണ്, ആളുകൾ ഇപ്പോഴും എന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്, എന്റെ ജീവ വായൂവാണ് സിനിമ, ഞാൻ അന്നും ഇന്നും അതിൽ മാത്രമാണ് ശ്രദ്ധ കൊടുത്തിട്ടുള്ളത്, അതിന്റെ ഇടയില്‍ എന്നോട് എന്തിനാണ് ഇത്ര ശത്രുത എന്ന് അറിയില്ല. നമ്മള്‍ മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷമായി പോവുകയാണ്. ശരി സമയ ദോഷമായിരിക്കാം. നമ്മള്‍ അത് ഫേസ് ചെയ്തു. നമ്മള്‍ നിയമത്തെ മാനിക്കുന്നു. നമ്മള്‍ അതിന് വേണ്ടി ഒരു ഫൈറ്റ് നടത്തുകയാണ്. എന്നിട്ടും ഒരു പുതിയ സിനിമ വരുമ്പോഴേക്കും പുതിയ പുതിയ ഐറ്റം എടുത്ത് വരികയാണ്.

ഇത് തുടങ്ങിയിട്ട് വർഷം കുറെയായി, എന്നെ ആരൊക്കെയോ അടിക്കാന്‍ ശ്രമിക്കുക എന്ന് പറഞ്ഞാല്‍ എന്റെ കൂടെ നില്‍ക്കുന്ന കംപ്ലീറ്റ് ആള്‍ക്കാരെയുമാണ് അടിക്കുന്നത്. അവര്‍ക്കൊക്കെ ഫാമിലിയുണ്ട്. എനിക്കും ഫാമിലിയുണ്ട്. എല്ലാവരെയും ഇത് ബാധിക്കുന്നുണ്ട്. എന്തിനാണ് ഇത്രയും ശത്രുത. ഒരു വിഭാഗം ആള്‍ക്കാര്‍ മാത്രം ഇങ്ങനെ നിന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഇടയില്‍ തമാശയിലൂടെ കാര്യങ്ങള്‍ പറയുമ്പോഴും ചിലപ്പോള്‍ ഒന്ന് ഇടറി പോകുന്നതാണ്. അത്രയേ ഉള്ളു. നമ്മള്‍ ഇത് ഫേസ് ചെയ്യും. അല്ലാതെ എന്താ ചെയ്യുക എന്നും ദിലീപ് പറയുന്നു.
അതുപോലെ വ്യക്തി ജീവിതത്തിൽ യഥാർത്ഥ പ്രണയം നഷ്‌ടമായ ആളാണ് താനെന്നും അതിന് പകരമാകാൻ മറ്റൊന്നിനും കഴിയില്ല എന്നും ബാക്കി എല്ലാം ഒരു കോംപ്രമൈസ് മാത്രമെയുള്ളു, അപ്പോഴും ചിലതിന് പകരമാകാൻ കഴിയില്ല എന്നും ദിലീപ് പറയുന്നു.
Leave a Reply