എന്റെ മകളെ കുറിച്ച് ഞാൻ കണ്ട സ്വപ്നങ്ങളൊക്കെ സഫലമായി ! എന്റെ അഭിമാനം ! ഇനി ഡോ മീനാക്ഷി ദിലീപ് ! കൈയ്യടിച്ച് ആരാധകർ !
മലയാളികൾ ഒരിക്കൽ ഹൃദയത്തിലേറ്റിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജുവും, ഇവരുടെ മകൾ മീനാക്ഷിയോടും അതേ ഇഷ്ടം മലയാളികൾക്ക് എപ്പോഴും ഉണ്ടായിട്ടുണ്ട്. ദിലീപും മഞ്ജുവും വേർപിരിയാൻ തീരുമാനിച്ചപ്പോൾ മകൾ അച്ചനൊപ്പമാണ് നിൽക്കാൻ ആഗ്രഹിച്ചത്. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എപ്പോഴും വളരെ താല്പര്യമാണ്, ഇപ്പോഴിതാ മീനാക്ഷി ഒരു ഡോക്ടർ ആയിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ് ദിലീപ് പങ്കുവെക്കുന്നത്.
ദിലീപിന് എപ്പോഴും തന്റെ മകൾ മീനാക്ഷിയെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്, കഴിഞ്ഞ വർഷങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിന്റെ തിരക്കിലായിരുന്നു മീനാക്ഷി എങ്കിൽ, ഇനി ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്‍ണന്റെ നാളുകളാണ്. ഇളയവൾ മഹാലക്ഷ്മി അക്ഷരമുറ്റത്തു പിച്ചവച്ചു നടന്നു തുടങ്ങുമ്പോൾ തന്നെ അച്ഛന്റെ സ്വപ്നം സഫലമാക്കിയ ചേച്ചി മീനാക്ഷി റോൾ മോഡലായി മുന്നിലുണ്ടാകും. മീനൂട്ടി ഏറെ കഷ്‌ടപ്പെട്ടു നേടിയ വിജയത്തിന് മുന്നിൽ അഭിമാനത്തോടെ നിൽക്കുകയാണ് അച്ഛൻ ദിലീപ്.
തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മകളൊലൂടെ നിറവേറിയത് എന്നാണ് ഡീലീപ് പറയുന്നത്. സത്യത്തിൽ തനിക്കു തീരെ തിട്ടമില്ലാത്ത മേഖലയിലൂടെയാണ് മകൾ നടന്നത് എന്ന് ദിലീപ്. മകളെ ഡോക്‌ടറാക്കുക എന്ന ആഗ്രഹം മാത്രമാണ് തന്റെ മനസിലുണ്ടായിരുന്നത്. ആ സ്വപ്നത്തിനു വേണ്ടി അവളൊരു വലിയ ട്രോമാ താണ്ടിയാണ് എത്തിയത്.
ആ മോശം മാനസികാവസ്ഥ അതിജീവിച്ചാണ് എന്റെ മകൾ ഇന്ന് ഡോക്ടർ ആയി നിൽക്കുന്നത്, ഇത് തനിക്കു പറ്റില്ലെന്ന് മീനാക്ഷിക്ക് തോന്നിയപ്പോഴെല്ലാം, അതിലൂടെ ഒന്ന് പോയിനോക്കൂ എന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും ദിലീപ് പറയുന്നു. പഠിക്കണം എന്ന് മകളോട് പറയേണ്ടി വന്നിട്ടില്ല. ഡോക്‌ടറാവാൻ എന്തെല്ലാം വേണമെന്ന് അറിയാത്തതു കൊണ്ട് ട്യൂഷൻ വേണോ എന്നെല്ലാം താൻ ചോദിക്കുമായിരുന്നു എന്നും ദിലീപ് പറയുന്നു.
ചെന്നൈയിലാണ് അവൾ എം ബി ബി എസ് പഠിച്ചത്, ഇപ്പോൾ സർജറി ചെയ്യുന്ന തലത്തിലേക്ക് മകൾ വളർന്നു. ആ ചിത്രം തനിക്കു ലഭിച്ചപ്പോൾ ഏതു മാതാപിതാക്കളെയും പോലെ തനിക്കും അഭിമാനം തോന്നിയെന്നാണ് ദിലീപ് പറയുന്നത്. അതുപോലെ തന്നെ ദിലീപിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം പൂർണ്ണ പിന്തുണയേകിയ ആളാണ് മീനാക്ഷി. നടിയെ ആക്രമിച്ച കേസും, മഞ്ജുവുമായുള്ള വേർപിരിയലും എല്ലാം കാരണം ദിലീപ് ഏറെ വിമർശങ്ങൾ നേരിട്ടിരുന്ന സമയത്ത് തന്റെ അച്ഛനെ കുറിച്ച് മീനാക്ഷി പ്രതികരിച്ചിരുന്നു, എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട” , ലോകത്തിലെ ഏറ്റവും നല്ല അച്ഛനാണ് എന്റെ അച്ഛൻ എന്നാണ് മീനാക്ഷി മറുപടി നൽകിയത്.
Leave a Reply