ഞങ്ങളുടെയൊക്കെ ചങ്കൂറ്റമായിരുന്നു മണി, ഇന്ന് അവൻ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് വേണ്ടി മുൻപിൽ നിന്ന് സംസാരിച്ചേനെ.. ദിലീപ് !

മിമിക്രി കലാരംഗത്തുനിന്നും സിനിമയിൽ എത്തിയ താരങ്ങളായിരുന്നു ദിലീപ് ജയറാം കലാഭവൻ മണി അങ്ങനെ നീളുന്നു.. അതിൽ കലാഭവൻ മണി, നമ്മുടെയൊക്കെ മണിചേട്ടൻ ഇന്നും തീരാ നോവാണ് മലയാളികൾക്ക്. 2016. മാര്‍ച്ച് 6 നാണ് മലയാളികള്‍ക്ക് മണിയെ നഷ്ടപ്പെട്ടത്. ആരാധകർക്ക് മാത്രമല്ല മണിയുടെ നഷ്ടം വേദന ആകുന്നത്. മണിയുടെ നഷ്ടം തന്നെ എത്രമാത്രം ബാധിച്ചു എന്ന് പലവട്ടം ദിലീപ് പറഞ്ഞിട്ടുണ്ട്. സിനിമയ്ക്കകത്തെ അടുത്ത കൂട്ടുകാരായിരുന്നു ദിലീപും കലാഭവന്‍ മണിയും. മണിയുടെ സ്മരണകള്‍ക്ക് മുൻപിൽ എന്നും വിതുമ്പാറുണ്ട് ദിലീപ്. കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് താൻ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധിയില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നില്‍ നിന്നേനെ എന്നാണ് ദിലീപ് പറയുന്നത്.

ദിലീപ് മിക്കപ്പോഴും മണിയെ കുറിച്ച് സംസാരിക്കാറുണ്ട്, അത്തരത്തിൽ കഴിഞ്ഞദിവസം ഫിലിം സിറ്റിയുടെ ഉദ്‌ഘാടനത്തിനു എത്തിയതായിരുന്നു ദിലീപ്. വേദിയിൽ വച്ച് ദിലീപ് ,മണിയെ കുറിച്ചുപറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഇവിടെ ഇങ്ങനെ ഒരു പരിപാടി നടക്കുമ്പോൾ ഏറ്റവും അധികം മിസ് ചെയ്യുന്നത് മണിയെ ആണ്, പക്ഷേ ചാലക്കുടിയിൽ എന്ത് നടക്കുമ്പോളും മണിയുടെ ഒരു സാന്നിധ്യം ആ വേദിയിൽ നമുക്ക് ഫീൽ ചെയ്യാറുണ്ട്. മണിയെ സ്മരിച്ചുകൊണ്ടുതന്നെ ഈ വേദിയിൽ നിൽക്കുകയും സംസാരിക്കുകയും ചെയ്യുമ്പോൾ സന്തോഷമുണ്ട്.

ഈ വേദിയിലേക്ക് എന്നെ വിളിച്ചതിന് ഒരുപാട് നന്ദിയുണ്ട്. റാഫേൽ ഏട്ടൻ ആണ് എന്നെ ഇവിടേക്ക് ക്ഷണിച്ചത്. റാഫേൽ ഫിലിം സിറ്റി വരാൻ പോകുന്നു എന്നൊക്കെ എന്നോട് പറഞ്ഞു. അദ്ദേഹം ചെയ്യാത്ത പ്രസ്ഥാനങ്ങൾ തന്നെ കുറവാണ്. നമ്മുടെ റിയൽ ഹീറോസ് ആയ സ്പോർട്സ് താരങ്ങൾ ആണ്. അവർക്കായി ഇവിടെ ഒരു അക്കാദമി തന്നെ തുടങ്ങി. കേരള ഇൻഫ്ലുവെൻസേർസ് കമ്മ്യൂണിറ്റിയോടും നന്ദിയുണ്ട്.

ഞങളുടെ ഗ്യാങ്ങിൽ മണി എന്നും ഒരു ആവേശമായിരുന്നു, അവൻ ഞങ്ങളുടെ ചങ്കൂറ്റമായിരുന്നു. ആലുവ പാലസിൽ വച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. പിന്നെ സല്ലാപത്തിൽ വച്ചാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. 2010 വരെ ഉള്ള എല്ലാ ഷോയിലും മണിയുണ്ട്. മാണിയും നാദിര്ഷയും ഇല്ലാതെ ഞാൻ എവിടെയും പോയിട്ടില്ല. ഒരു സഹോദരബന്ധം ആയിരുന്നു മണിയുടെ ഒപ്പം. ഷോയിൽ എവിടേക്ക് എങ്കിലും പോയാലും മണി കുക്ക് ചെയ്യും. കുക്ക് ചെയ്യുന്നത് മാത്രമല്ല, അത് വായിൽ ഉരുള ഉരുട്ടി തരും. അവന് നല്ല മനസ്സും കൈ പുണ്യവും ഉള്ള ആളാണ്.

അവന്റെ ഈ അപ്രതീക്ഷിത യാത്ര ഞങ്ങൾക്ക് ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്. മലയാള സിനിമ അവനെ അത്രയധികം ഉപയോഗിച്ചിട്ടില്ല. എപ്പോൾ ഷോ ചെയ്താലും മണിയെ ഉൾപ്പെടുത്താൻ ശ്രമിക്കും. പെട്ടെന്ന് അങ്ങ് പോയി അത് വളരെ നഷ്ടം തന്നെ ആണ്. വിനയേട്ടന്റെ ഒരു സിനിമയിൽ ആണെന്ന് തോനുന്നു ഞങ്ങൾ പരസ്പരം ചിരിച്ചു തുടങ്ങിയിട്ട് നിർത്താൻ ആകുന്നില്ല. അവസാനം പുള്ളിക്ക് ഭ്രാന്ത് ആയി എന്നും മുമ്പൊരിക്കൽ ദിലീപ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *