
സുരേഷേട്ടൻ എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അത് ഹൃദയത്തില്‍ നിന്ന് വരുന്നതാണ്, വളരെ ഓപ്പണായിട്ടുള്ള ആളാണ് ! ദിലീപ് പറയുന്നു !
മലയാള സിനിമയിൽ ഏറെ കൈയ്യടി നേടിയിട്ടുള്ള കോംബോ ആണ് സുരേഷ് ഗോപി ദിലീപ്, ഇരുവരും ഒന്നിച്ച തെങ്കാശിപ്പട്ടണം ഇന്നും സൂപ്പർ ഹിറ്റാണ്. സുരേഷ് ഗോപി ഇപ്പോൾ ഏറെ വിമർശനങ്ങൾ നേരിടുന്ന സമയത്ത് സിനിമ രാഷ്ട്രീയ രംഗത്തുനിന്നും പലരും അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ നടൻ ദിലീപ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, ഞാൻ ആദ്യമായി സുരേഷേട്ടനെ കാണുന്നത് മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ്. അതില്‍ ഞങ്ങള്‍ നാല് നായകന്മാരാണ് ഉണ്ടായിരുന്നത്. ഖുശ്ബുവാണ് ഹീറോയിന്. ഗസ്റ്റ് അപ്പിയറന്‍സാണ് സുരേഷേട്ടന്. അവിടെ നിന്നാണ് ഞാന്‍ സുരേഷേട്ടന്റെ സിനിമകള്‍ ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ അതിന് ശേഷം സിന്ദൂരരേഖ, തെങ്കാശിപ്പട്ടണം ഒക്കെ ചെയ്തു. തെങ്കാശിപ്പട്ടണം ഭയങ്കരമായി ആസ്വദിച്ച് ചെയ്ത സിനിമയാണ്. എനിക്ക് എന്റെ സ്വന്തം ചേട്ടനെപോലെയാണ്.

ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അദ്ദേഹം സിനിമയിൽ നിന്നും വിട്ടുനിന്നത് ഏറെ വിഷമിപ്പിച്ചു. അദ്ദേഹത്തെപ്പോലെ ഒരാൾ സിനിമയില്‍ നിന്ന് മാറി നില്ക്കുന്നു, സിനിമ ചെയ്യുന്നില്ല എന്നൊക്കെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണ് സിനിമ ചെയ്യാത്തത് എന്ന്. സുരേഷേട്ടന് സിനിമ ചെയ്യണം എന്ന് പറഞ്ഞു. കാരണം നമുക്ക് ഇഷ്ടപ്പെട്ട ഒരു നടന് കൂടിയാണ്. അതുമാത്രമല്ല ഒരു ബ്രദര്‍ലി അഫക്ഷന്‍ ഉള്ള ആളാണ്. അദ്ദേഹത്തോട് അങ്ങനെ സംസാരിച്ചിട്ടുണ്ടായിരുന്നു.
ചേട്ടൻ ഇങ്ങനെ സിനിമ വിട്ടു നിൽക്കരുത് എന്തെങ്കിലും പ്രൊഡക്ഷനൊക്കെ ചെയ്യണോ എന്നൊക്കെ ഞാൻ ചോദിച്ചിരുന്നു. അത് കഴിഞ്ഞിട്ടാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് വരുന്നത്. ഏത് സമയത്തും നമുക്ക് എന്തും ചോദിക്കാനും പറയാനും പറ്റുന്ന ഒരാളായിട്ടാണ് ഞാന്‍ സുരേഷേട്ടനെ കാണുന്നത്. അദ്ദേഹം എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അത് ഹൃദയത്തില്‍ നിന്ന് വരുന്നതാണ്. വളരെ ഓപ്പണായിട്ടുള്ള ആളാണ്. മനസ്സിൽ ഒരുപാട് നന്മ ഉള്ള ആളാണ് സുരേഷേട്ടൻ എന്നും ദിലീപ് പറയുന്നു. കഴിഞ്ഞ ദിവസം കെബി ഗണേഷ് കുമാറും സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം നല്ല മനുഷ്യൻ ആണെങ്കിലും മാധ്യമ പ്രവർത്തകയോട് ചെയ്തത് ശെരിയായ പ്രവർത്തി ആയിരുന്നില്ല എന്നാണ് ഗണേഷ് കുമാർ പ്രതികരിച്ചത്.
Leave a Reply