അങ്ങിനെയുള്ള ഇവർ തമ്മിൽ എങ്ങിനെയാണ് പിരിഞ്ഞത് !! നവ്യയുടെ സിനിമ ജീവിതത്തിന് നിമിത്തമായത് പോലും അവർ ഒന്നിച്ചായിരുന്നു ! വിശ്വസിക്കാൻ കഴിയുനില്ലന്ന് ആരാധകർ !
മലയാള സിനിമയുടെ ജനപ്രിയ നടനാണ് ദിലീപ്. ആ സ്ഥാനം അദ്ദേഹം നിരന്തരമായ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ്. അതുപോലെ തന്നെ മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാരിയർ, ഇവർ ജീവിതത്തിൽ ഒന്നിച്ചപ്പോൾ അത് അവരെ സ്നേഹിക്കുന്ന ഓരോരുത്തർക്കും വളരെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു. ഇവർ വേർപിരിയുന്ന സമയത്തിനു മുമ്പ് പലതവണ ദിലീപ് പറഞ്ഞിരുന്നു തന്റെ ഏറ്റവും നല്ല സുഹൃത്താണ് മഞ്ജുവെന്ന്. അതിനു ഏറ്റവും നല്ലൊരു ഉദാഹരണമാണ് നടി നവ്യ നായരുടെ സിനിമ പ്രവേശനുമായി ബന്ധപ്പെട്ട ആ ഒരു വാർത്ത..
മഴവിൽ മനോരമയിലെ ഒരു ഷോയിൽ പങ്കെടുത്തപ്പോഴാണ് ദിലീപ് ഈ കാര്യം തുറന്ന് പറഞ്ഞത്. നവ്യ അതിഥിയായ ഷോയിൽ നവ്യയെ കുറിച്ച് പറയുന്ന ദിലീപിന്റെ വീഡിയോ ഒരു സർപ്രൈസ് ആയിട്ടാണ് നവ്യയെ ചാനൽ കാണിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾഇങ്ങനെ.. നവ്യയെ കുറിച്ച് പറയുകയാണെങ്കിൽ ഇഷ്ടം എന്ന സിനിമയിൽ എന്റെ ഒപ്പം ആദ്യമായി അഭിനയിച്ച ഒരാളാണ്. നവ്യയെ ആ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നത്, എന്റെ മുൻപിൽ നവ്യ മുൻപ് അഭിനയിച്ച ഒരു മോണോ ആക്റ്റിന്റെ വീഡിയോ കാസറ്റ് കൊണ്ടുവരുന്നത് സിദ്ദു പനക്കൽ എന്ന കൺട്രോളർ ആണ്.
അന്ന് സിബി സാർ അപ്പോൾ പറയുന്നു, ദിലീപ് ഈ കാസറ്റ് ഒന്ന് കാണുമോ ഇതിൽ ഒരു കുട്ടിയുണ്ട്. കലാതിലകമായിരുന്നു, ഞങ്ങൾക്ക് ഓക്കേ ആണ്. നിങ്ങൾക്കും കൂടി ഓക്കേ ആണോ എന്ന് നോക്കാനായി ആ കാസറ്റ് ഞങ്ങൾക്ക് തന്നു, ഞാൻ സാറു കണ്ടാൽ മതി എന്ന് പറഞ്ഞെങ്കിലും അദ്ദേഹം നിർബന്ധിച്ചപ്പോൾ സിബി സാർ പറഞ്ഞത് പ്രകാരം അപ്പോൾ മഞ്ജുവും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നാണ് നവ്യയുടെ ആ കാസറ്റ് കാണുന്നത്. ഞങ്ങൾ രണ്ടുപേരും അത് കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നവ്യയിൽ ഒരു നടി ഉറങ്ങി കിടക്കുന്നുണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ തോന്നി. അങ്ങനെ ഞങ്ങൾ പരസപരം അത് സംസാരിച്ച് സിബി സാറിനെ വിളിച്ച് പറയുകയായിരുന്നു എന്നും ദിലീപ് പറയുന്നു.
ഭാവിയിൽ വലിയൊരു വലിയ കലാകാരിയാണ് ഈ കാസറ്റിൽ ഉള്ളത് എന്ന് അന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, കൂടാതെ സീനിയർ നടന്മാർക്ക് നവ്യ നൽകുന്ന ഒരു ബഹുമാനം അത് എപ്പോഴും ഞങ്ങൾ പറയാറുണ്ടെന്നും ദിലീപ് ആ വിഡീയോയിൽ പറയുന്നത്. ഈ വീഡിയോ വൈറൽ ആയതോടെ മഞ്ജുവും ദിലീപും തമ്മിലുള്ള ആ പഴയ കാലത്തേ ആത്മബന്ധത്തെ കുറിച്ച് ആരാധകർ വീണ്ടും ഓർക്കുകയാണ്. ഇത്രയും അടുപ്പവും സ്നേഹവും ഉണ്ടായിരുന്ന ഇവരുടെ ജീവിതത്തിൽ എന്നുമുതലാകും പാളിച്ചകൾ ഉണ്ടായത്. എത്ര നല്ല ബന്ധം ആയിരുന്നു എന്നുള്ള അഭിപ്രായങ്ങളും, ചോദ്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കിടുന്നത്.
Leave a Reply