
വരവ് അറിയിച്ച് ജനപ്രിയൻ ! ദിലീപിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ തമന്നയും ! വരുന്നത് വമ്പൻ ചിത്രം ! വീഡിയോ വൈറൽ !
ഒരു സമയത്ത് മലയാള സിനിമ അടക്കിവാണ താര രാജാവ് തന്നെ ആയിരുന്നു ദിലീപ്, മോഹൻലാലിൻറെ ആശിർവാദ് സിനിമാസിന് ശേഷം വലിയ നിർമ്മാണ കമ്പനിയുമായി സിനിമ മേഖല തന്നെ കൈക്കുള്ളിൽ ഒതുക്കിയ ആള് കൂടിയാണ് ദിലീപ്, ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻ ഇപ്പോൾ വീണ്ടും ഒരു ഇടവേളക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. തന്റെ രണ്ടാം വരവ് ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ ദിലീപ്.
‘രാമലീല’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. അഞ്ചു വർഷത്തിന് ശേഷം ആ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. അതുമാത്രമല്ല ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മൾട്ടി സ്റ്റാർ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയിൽ ദിലീപിനെ കൂടാതെ മറ്റൊരു പ്രധാന താരം കൂടി ഉണ്ടായേക്കും എന്ന വാർത്ത വന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയൊരു പ്രത്യേകത ദിലീപിന്റെ നായികയായി തെന്നിന്ത്യൻ താര സുന്ദരി തമന്ന ഭാട്ടിയ ആണെന്ന് ഉള്ളതാണ്. വളരെ ഗംഭീരമായി നടന്ന പൂജയിൽ നടൻ സിദ്ദിക്കും ഉണ്ടായിരുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്.
അതുപോലെ ചിത്രത്തിൽ മറ്റൊരു സൂപ്പർ താരം കൂടി ഉണ്ടെന്ന വാർത്ത ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ആ സൂപ്പർ താരം ടൻ സുരേഷ് ഗോപി ആണെന്നുള്ള വാർത്തയാണ് എത്തുന്നത്. വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥിതീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരൻ അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകും. ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണയാണ് ദിലീപ് അരുൺ ഗോപി ചിത്രത്തിന് വേണ്ടിയും തിരക്കഥ തയ്യാറാക്കുന്നത്. അത് മാത്രമല്ല സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയ വിക്രം വേദ, കൈതി എന്നീ ചിത്രങ്ങൾ മ്യൂസിക് ചെയ്ത സാം ആണ് ദിലീപ് ചിത്രത്തിന് വേണ്ടി മ്യൂസിക് ചെയ്യുന്നത്. അതുപോലെ പേട്ട, ഭീഷ്മപർവം എന്നീ ചിത്രങ്ങൾ എഡിറ്റ് ചെയ്ത എഡിറ്റർ വിവേക് ഹർഷൻ ആണ് ഈ ചിത്രത്തിന്റെയും എഡിറ്റ് ചെയ്യുന്നത് എന്ന വലിയ പ്രത്യേകതകളും ഈ ചിത്രത്തിന് ഉണ്ട്. കൂടാതെ ഈ ചിത്രത്തിൽ നായികയായി കാവ്യാ മാധവനും എത്തണം എന്നായിരുന്നു ആരാധകരുടെ ആവിശ്യം. സിനിമ ലോകത്ത് ഇനി വരാൻ പോകുന്നത് ദിലീപിന്റന്റെ കാലമാണ് എന്നും ഫാൻസുകാർ അവകാശപ്പെടുന്നു..
Leave a Reply